പൊതു വിജ്ഞാന പരീക്ഷ
ചോദ്യം : കടല്‍പ്പാമ്പിനെ എങ്ങനെ തിരിച്ചറിയാം
ഉത്തരം : നക്കി നോക്കിയാല്‍ മതി. ഉപ്പുരസമുണ്ടെങ്കില്‍ അത് കടല്‍പ്പാമ്പാണെന്ന് തിരിച്ചറിയാം.
ചോദ്യം : മണിപ്രവാളം എന്നാലെന്ത് ?
ഉത്തരം : പരീക്ഷാ ഹാളിലേക്ക് കയറാനുള്ള മണി അടിയ്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാവുന്ന വെപ്രാളമാണ് മണിപ്രവാളം
ചോദ്യം : ഗാന്ധിയുടെ അവസാന നിമിഷങ്ങള്‍ വിവരിക്കുക
ഉത്തരം : ഡിഷ്യും.. ഡിഷ്യും... റാം റാം
ചോദ്യം : വേലിയേറ്റവും വേലിയിറക്കവും എന്നാലെന്ത് ?
ഉത്തരം : ഒരാള്‍ തന്റെ പറമ്പിന്റെ അതിരു മറ്റൊരാളുടെ പറമ്പിലേക്ക് കയറ്റി വേലികെട്ടുന്നതിന്റെ വേലിയേറ്റം എന്നും മറ്റേ പറമ്പുകാരന്‍ ആളുകളേയും കൂട്ടിവന്ന് അത് പൊളിച്ചിറക്കുന്നതിനെ വേലിയിറക്കമെന്നും പറയുന്നു.
ചോദ്യം : ഇന്ത്യന്‍ പഞ്ചവത്സര പദ്ധതിയും റഷ്യന്‍ പഞ്ചവത്സര പദ്ധതിയും തമ്മിലുള്ള വ്യതാസം ?
ഉത്തരം : റഷ്യന്‍ പഞ്ചവത്സരപദ്ധതി 5 വര്‍ഷം കൊണ്ട് അവസാനിക്കുമ്പോള്‍ ഇന്ത്യ പഞ്ചവത്സരപദ്ധതി 5 വര്‍ഷം കഴിഞ്ഞേ ആരംഭിക്കൂ.
(നെറ്റില്‍ തലമുറ തലമുറ കൈമാറി കിട്ടിയത്... )
Showing posts with label പൊതുവിജ്ഞാനം. Show all posts
Showing posts with label പൊതുവിജ്ഞാനം. Show all posts
Thursday, April 03, 2008
Subscribe to:
Posts (Atom)