പൊതു വിജ്ഞാന പരീക്ഷ
ചോദ്യം : കടല്‍പ്പാമ്പിനെ എങ്ങനെ തിരിച്ചറിയാം
ഉത്തരം : നക്കി നോക്കിയാല്‍ മതി. ഉപ്പുരസമുണ്ടെങ്കില്‍ അത് കടല്‍പ്പാമ്പാണെന്ന് തിരിച്ചറിയാം.
ചോദ്യം : മണിപ്രവാളം എന്നാലെന്ത് ?
ഉത്തരം : പരീക്ഷാ ഹാളിലേക്ക് കയറാനുള്ള മണി അടിയ്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാവുന്ന വെപ്രാളമാണ് മണിപ്രവാളം
ചോദ്യം : ഗാന്ധിയുടെ അവസാന നിമിഷങ്ങള്‍ വിവരിക്കുക
ഉത്തരം : ഡിഷ്യും.. ഡിഷ്യും... റാം റാം
ചോദ്യം : വേലിയേറ്റവും വേലിയിറക്കവും എന്നാലെന്ത് ?
ഉത്തരം : ഒരാള്‍ തന്റെ പറമ്പിന്റെ അതിരു മറ്റൊരാളുടെ പറമ്പിലേക്ക് കയറ്റി വേലികെട്ടുന്നതിന്റെ വേലിയേറ്റം എന്നും മറ്റേ പറമ്പുകാരന്‍ ആളുകളേയും കൂട്ടിവന്ന് അത് പൊളിച്ചിറക്കുന്നതിനെ വേലിയിറക്കമെന്നും പറയുന്നു.
ചോദ്യം : ഇന്ത്യന്‍ പഞ്ചവത്സര പദ്ധതിയും റഷ്യന്‍ പഞ്ചവത്സര പദ്ധതിയും തമ്മിലുള്ള വ്യതാസം ?
ഉത്തരം : റഷ്യന്‍ പഞ്ചവത്സരപദ്ധതി 5 വര്‍ഷം കൊണ്ട് അവസാനിക്കുമ്പോള്‍ ഇന്ത്യ പഞ്ചവത്സരപദ്ധതി 5 വര്‍ഷം കഴിഞ്ഞേ ആരംഭിക്കൂ.
(നെറ്റില്‍ തലമുറ തലമുറ കൈമാറി കിട്ടിയത്... )
Thursday, April 03, 2008
Subscribe to:
Post Comments (Atom)
8 comments:
മിക്കതും കേട്ടിട്ടുണ്ടെങ്കിലും ചിരിപ്പിച്ചു
:)
ചാത്തനേറ്: ശ്രീ ഇങ്ങനെ നട്ടാല്‍ കിളിര്‍ക്കാത്ത കള്ളം പറയരുത്. മുന്‍പ് കിട്ടിയിട്ടുണ്ടെങ്കിലും ഈയടുത്ത ദിവസങ്ങളില്‍ ഇതു പിന്നേം ഫോര്‍വേഡായി വന്നതാ.
ഇതു മുഴുവന്‍ ഒരു ഫോര്‍വേഡിലേതാ. അതു കൊണ്ട് മിക്കതുമല്ലാ എല്ലാം ഒരുമിച്ചാ വായിച്ചത്...ഇനി സത്യം പറ ചിരിച്ചോ -->:)
സംഗതി ജോര്‍...!
തമാശ തന്നെ!
ആദ്യമായി കേട്ടു. നന്നായി ചിരിച്ചു, പ്രത്യേകിച്ച് കടല്‍ പാമ്പും ഗാന്ധിയും. :)
ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്!! നന്നായിരുന്നു.
ആരോഗ്യം വര്‍ദ്ധിച്ചു ചിരിച്ചുചിരിച്ച്.....
ആദ്യത്തേതു വായിച്ചു ഞാന്‍ വാളുവച്ചൂ.(ഈ പ്രയോഗം ശരിയാണോന്നറിയാന്‍ വയ്യ. ബ്ലോഗില്‍ നിന്നു കിട്ടിയതാണ് ഈ പ്രയോഗം.ഇതിന്റെ മീനിങ് vomit എന്നാണ് എനിക്കു മനസ്സിലായത്. ശരിതന്നെയോ?)
എല്ലാ പൊതുവിജ്ഞാനവും ശേഖരിച്ച് ഒരു ഗൈഡ് തയ്യാറാക്കൂ, ശ്രീ.മേനോന്‍.
അതെ കുട്ടിച്ചാത്താ.. ഇതു മുഴുവനും ഫോര്‍വേഡിലേതു തന്നെയാണ്.അതല്ലേ നെറ്റില്‍ തലമുറ തലമുറ കൈമാറി കിട്ടിയത്... എന്നെഴുതിയിരിക്കുന്നത് ..
ഗീതടീഛറെ, ഇതെന്താ സ്കൂളോ .. ഗൈഡിറക്കാന്‍ :)
Post a Comment