1. ഇലകള്‍
നമുക്കൊപ്പം നടന്ന
വഴിവക്കിലെ പൂമരം
ഇലകളെ തനിച്ചാക്കി.
2. മൌനം
ആകാശത്തോളം വളര്‍ത്തുവാന്‍
ഭൂമിയോളം തളര്‍ന്നു.
3. നിശാശലഭം
സ്വപ്നം കൊണ്ട് നിന്നെയുറക്കാന്‍
പകലോളം കാത്തുകിടന്നു
4. പറയാനുള്ളത്
നിന്നോട് പറയാനുള്ളതെല്ലാം
പറഞ്ഞ് പറഞ്ഞ്
പറന്നുപോയി.
5. താജ്മഹല്‍
നീയൊരു മുംതാസായിരുന്നില്ലെങ്കില്‍
എനിക്കൊരു താജ്മഹല്‍
എന്നേ പണിയുമായിരുന്നു..
(ആമുഖം :ഇതൊരു സീരീസായി എഴുതുന്നതാണ്. വിമര്‍ശനങ്ങള്‍ ക്ഷണിക്കുന്നു. കവിതയില്‍ കൈവെച്ച് പൊള്ളിയ അനുഭവം മാത്രമേയുള്ളൂ. എങ്കിലും എഴുതാതിരിക്കാന്‍ സാധിക്കാത്തതുകൊണ്ടുമാത്രമാണ് എഴുതുന്നത്. )