ഈയടുത്ത കാലത്ത് ഒരു പൊതുപ്രവര്‍ത്തകയുടെ മരണത്തെത്തുടര്‍ന്നു നടന്ന അനുശോചന യോഗം. സ്ഥലം എം.എല്‍.എ പ്രസംഗിക്കുകയാണ്. എണ്‍പതു വയസ്സുകഴിഞ്ഞ പാര്‍ട്ടിയുടെ പഴയ ഒരു പ്രവര്‍ത്തകയാണ് മരിച്ചിരിക്കുന്നത്. പാര്‍ട്ടിക്കും നാടിനും വേണ്ടി അവര്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയിലാണ് എം.എല്‍.എയുടെ മൊബൈല്‍ ചിലച്ചത്. ‘ലജ്ജാവതിയേ....’ . ജനം ചിരിക്കണോ കരയണോയെന്നറിയാതെ നിന്നു. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല.
അമ്മായിയമ്മയുടെ മരണശുശ്രൂഷയ്ക്കിടയില്‍ മരുമകളുടെ മൊബൈലിലെ റിംഗ് ടോണായി ‘രാക്ഷസീ.. രാക്ഷസീ ‘ എന്ന പാട്ട് വന്നാല്‍ എങ്ങനെയിരിക്കും ?
ബസ്റ്റോപ്പിലെ ക്യൂവില്‍ മധുരപ്പതിനേഴുകാരിയുടെ പിന്നില്‍ നില്‍ക്കുന്ന പ്രായം ചെന്ന ചേട്ടന്റെ മൊബൈലില്‍ റിംഗ് ടോണായി ‘ചോളി കെ പീഛേ..’ വന്നാല്‍ എങ്ങനെയിരിക്കും ?
കുറച്ചുകാലം മുമ്പ് മൈക്രോസോഫ്റ്റിന്റെ ഒരു സെമിനാറില്‍ കൂലങ്കഷമായ ചര്‍ച്ച നടക്കുകയായിരുന്നു. മൂന്നോ നാലോ ഇന്ത്യക്കാരും ബാക്കിയെല്ലാവരും അറബ്സും യൂറോപ്യന്‍സുമായിരുന്നു. പെട്ടന്ന് ഒരു മൊബൈല്‍ അലറി വിളിച്ചു ‘ സ്വാമിയേ.. ശരണമയ്യപ്പ..’
അത് ഒരു മലയാളിയുടെയായിരുന്നു.. മണ്ഡലകാലത്തെ സ്പെഷല്‍ റിംഗ് ടോണാണത്രേ. അത് മൈക്രോസോഫ്റ്റിനെ അറിയിച്ചാല്‍ അവനു എന്തു കിട്ടാനാണ് ?
ഒരു കോള്‍ വരുന്നെന്ന് ഉപഭോക്താവിനെ അറിയിക്കുകയാണ് റിംഗ് ടോണുകളുടെ കടമെയ്ങ്കിലും പലപ്പോഴും തന്റെ റിംഗ് ടോണ്‍ മറ്റുള്ളവരെ കേള്‍പ്പികയാണ് അതിന്റെ പ്രധാന പരിപാടിയെന്ന് തോന്നിപ്പോകും പലരും ഉപയോഗിക്കുന്നത് കണ്ടാല്‍. ആരെങ്കിലും മൊബൈലില്‍ വിളിച്ചാല്‍ അതിന്റെ റിംഗ് ടോണ്‍ പാടിത്തീരുന്നതുവരെ കാള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുന്ന പലരേയും കണ്ടിട്ടുണ്ട്.
മൊബൈല്‍ ഫോണുകളില്‍ ഇതുപോലെയുള്ളാ ഫാന്‍സി റിംഗ് ടോണുകള്‍ ആവശ്യമാണോ ?
Thursday, April 10, 2008
Subscribe to:
Post Comments (Atom)
13 comments:
"തന്റെ റിംഗ് ടോണ്‍ മറ്റുള്ളവരെ കേള്‍പ്പികയാണ് അതിന്റെ പ്രധാന പരിപാടിയെന്ന് തോന്നിപ്പോകും"
-തോന്നലല്ല. അതുതന്നെയാണ് ശരി. എല്ലാം മറ്റുള്ളവരെ കാണിക്കാന്‍ തന്നെയല്ലേ ?
സ്വാമിയേ ശരണമയ്യപ്പാ റിംഗ് ടോണിന്റെ കാര്യം വായിച്ച് ചിരിച്ചു പോയി. ഫാന്‍സി റിം ടോണ്‍ കിടന്നോട്ടേ, തോന്നുന്നവര്‍ യുക്തിക്കനുസരിച്ച് ഉപയോഗിക്കട്ടെ. അതു പോലെത്തന്നെയാണ് ഹലോ ട്യൂണുകളുടെയും കാര്യം.
റിങ്ങ് ടോണ്‍ മാനിയ തന്നെ.
:)
എന്റെ മൊബൈലില്‍ റിംഗ് ടോണ്‍ വെറും “ഹലോ...”
എന്റെ മൊബൈലില്‍ മിക്കപ്പോഴും വിറക്കുന്ന രീതിയിലേ ഇടു..ഫോണ്‍ വരുന്നത് നമ്മള്‍ മാത്രം അറിഞ്ഞാപ്പോരേ.. ;)
കോട്ടയത്ത് ഒരു പരേഡ് നടക്കുമ്പോള്‍
ഒരു പോലീസുക്കാരന്റെ മോബൈലില്‍ നിന്നും
കേട്ടത്
ചക്കരെ ഫോണെടുക്കടാ
ചക്കരെ ഫൊണെടുക്കടാ
ഇതു കേട്ടാ സിനിയര്‍ ഏമ്മാന്‍ പോലിസുക്കാരനു സസ്പെന്‍ഷന്‍ കൊടുത്തു
തന്റെ റിംഗ് ടോണ്‍ മറ്റുള്ളവരെ കേള്‍പ്പികയാണ് അതിന്റെ പ്രധാന പരിപാടിയെന്ന് തോന്നിപ്പോകും പലരും ഉപയോഗിക്കുന്നത് കണ്ടാല്‍.
അതു തന്നാ ശരി
മൊബൈല്‍ ഫോണ്‍ തന്നെ ഉപയോഗിക്കുന്നത് ആഴ്ചേല്‍ രണ്ടോ മൂന്നോ തവണയാ. പിന്നെ എന്നാ ടോണ്‍ ആയാലെന്നാ. കഴിവതും ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുക എന്നതാണ് എന്‍റെ പോളിസി. വല്ലപ്പോഴും ആവശ്യമുള്ളപ്പോള്‍ മാത്രം മൊബൈല്‍. :-)
ആവശ്യമില്ല.
no comments...
:)
ആവശ്യമില്ല.
ഇങ്ങനെ വേര്‍ഡ്സ് ഇല്ലാത്ത വെറും ട്യൂണുകളായാലും കുഴപ്പമില്ലായിരുന്നു.....
ഇത്തരം awkward situations ഒഴിവാക്കാമായിരുന്നു.
ഇതേ പ്രശ്നം മനസില്‍ കണ്ട് എപ്പോളും ഫോണ്‍ വൈബ്രേഷന്‍ മോഡിലിട്ടു നടക്കാറുള്ളവനാ ഞാന്‍. ഫോണ്‍ വരുന്നത് നമുക്ക് അറിയണം എന്നല്ലേ ഉള്ളൂ.. എന്തായാലും കാലോചിതമായ ഒരു പോസ്റ്റ്..
"കുറച്ചുകാലം മുമ്പ് മൈക്രോസോഫ്റ്റിന്റെ ഒരു സെമിനാറില്‍ കൂലങ്കഷമായ ചര്‍ച്ച നടക്കുകയായിരുന്നു. മൂന്നോ നാലോ ഇന്ത്യക്കാരും ബാക്കിയെല്ലാവരും അറബ്സും യൂറോപ്യന്‍സുമായിരുന്നു. പെട്ടന്ന് ഒരു മൊബൈല്‍ അലറി വിളിച്ചു ‘ സ്വാമിയേ.. ശരണമയ്യപ്പ..’
അത് ഒരു മലയാളിയുടെയായിരുന്നു.. മണ്ഡലകാലത്തെ സ്പെഷല്‍ റിംഗ് ടോണാണത്രേ. അത് മൈക്രോസോഫ്റ്റിനെ അറിയിച്ചാല്‍ അവനു എന്തു കിട്ടാനാണ് ?"
ഇതു നമ്മുടെ സാമാന്യ മര്യാദയില്ലായ്മയാണ് കാണിക്കുന്നത്. ഇവിടെ പലപ്പോഴും തീയേറ്ററില്‍ പോയി ഒരു പടം കണ്ടിരിക്കുമ്പോള്‍ ആണ് പല വിവര ദോഷികളുടെയും ഫോണ്‍ അടിക്കുന്നത്. അതും പോരാണ്ട് അവന്മാര്‍ അവിടിരുന്നു അതിന് ഉറക്കെ മറുപടി പറയുകയും ചെയ്യും. സായിപ്പിന്റെ കൂടെ പലപ്പോഴും ഞാന്‍ സിനിമ കണ്ടിട്ടുണ്ട്. അവര്‍ ഒരിക്കലും ഫോണ്‍ വൈബ്രേറ്ററില്‍ അല്ലാതെ തീയേറ്ററിലും മറ്റും ഇടൂല്ല. എടുക്കേണ്ട അവസ്ഥ ഉണ്ടെങ്കില്‍ തന്നെ പുറത്തു പോയേ ഫോണ്‍ എടുക്കൂ. ഈ വക സാമാന്യ മര്യാദകള്‍ ഒക്കെ നാം എത്ര തലമുറയും കൂടി കഴിഞ്ഞാലാണാവോ പഠിക്കുക.
Post a Comment