ഹൌ എന്തൊരു സമാധാനം.
ഒരു സൈറ്റ് ബ്ലോഗ് പോസ്റ്റുകളെടുത്ത് മലയാളത്തെ പ്രോത്സാഹിപ്പിക്കാന്‍ നോക്കിയപ്പോള്‍ തന്നെ വിചാരിച്ചിരുന്നു ഇത് അധിക കാലം ഉണ്ടാവില്ലെന്ന്.
തികച്ചും പ്രതിഷേധാര്‍ഹം തന്നെ.
പക്ഷേ,
എല്ലാവരും ചേര്‍ന്ന് ഇപ്പൊ ആ സൈറ്റിന്റെ മലയാളവിഭാഗം പൂട്ടിക്കെട്ടിയിരിക്കുന്നു.
എന്ന ദുര്‍വാശി എന്തിനായിരുന്നു ?
കേരള്‍സ്.കോം ഇനി ഇംഗ്ലീഷില്‍ കളിച്ചാല്‍ മതി.
പൈറേറ്റഡ് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, സോഫ്റ്റ്വെയറുകള്, ഫോണ്ടുകള്‍ എന്നിവ ഉപയോഗിച്ച് ബ്ലോഗ് ചെയ്യുന്ന തമിഴിലും കന്നടയിലുമുള്ള ബ്ലോഗ്ഗേഴ്സ് ഇതൊക്കെ കണ്ട് പഠിക്ക്.
ഒരു സംഭവത്തിന്റെ മറുവശം കൂടിയൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒരു സമാന്തര ചിന്ത. അത്രമാത്രം. ചിന്തിക്കാന്‍ വേറെ കാശൊന്നും കൊടുക്കേണ്ടല്ലോ !! :)
Friday, May 30, 2008
Subscribe to:
Post Comments (Atom)
34 comments:
ആ... ഇങ്ങനെയാണല്ലേ മലയാളം വളര്‍ത്തുക.. എന്നാ പിന്നെ നമ്മക്ക് ഒരു സൈറ്റ് തുടങ്ങിയാലോ. ബ്ലോഗീന്ന് പൊക്കാം. അവകാശികള്‍, നാലുകെട്ട്, ഖസാക്ക് അങ്ങനെ ഒരു പത്ത് നൂറ് നോവലും കോപ്പി ചെയ്തിടാം. എഴുതിയത് ഇന്നാര്, ആദ്യം പ്രസിദ്ധീകരിച്ചത് ഇന്നാര് എന്ന് മുകളില്‍ എഴുതി വെക്കാമെന്നേ (സംഭവം യൂണികോഡിലാവില്ലേ.. മലയാളം വളരട്ടേ). സൈഡില്‍ കൊച്ചു പുസ്തകം ഗ്രൂപ്പില്‍ നിന്ന് കഥ മേടിച്ച് ചെറിയ ഒരു സെക്ഷനും തുടങ്ങാം. മലയാളം വളരട്ടേ..
കുട്ടന് മേനോന് പറഞ്ഞതിലും കാര്യമില്ലേ?
ഇതുകാരണം മലയാള ഭാഷയ്ക്ക് ഒന്നും സംഭവിച്ചില്ല. ഇവരുടെ ഒക്കെ എഴുത്തുകള്‍ മറ്റാരുടെയും പേരിലല്ല അവിടെ പബ്ലീഷ് ചെയ്തത്.
പണ്ടു പുഴ.കോമില് ചിലരുടെ കൃതികള്‍ അവരുടെ പേരടക്കം പബ്ലീഷ് ചെയ്തുവന്നപ്പോള്‍ അതിനെ സപ്പോര്‍ട്ട് ചെയ്ത ഒരു വലിയ ബ്ലോഗര്‍ ആണ് കേരള്‍സ്.കോം പേരടക്കം പബ്ലീഷ് ചെയ്തതിനെ എതിര്‍ത്ത് മുറവിളി കൂട്ടുന്നത്. അവനവന്റെ മുതല്‍ കട്ടുകൊണ്ടുപോകുമ്പോള് മാത്രം ഇത്രയും വേദന കാണുന്നവര്‍ക്ക് ഒരു സുഖമില്ല ബ്ലോഗറെ.
അന്നു പുഴയെ ന്യായീകരിച്ച സാറെന്താ ഇവിടെ മാത്രം എതിര്‍ഭാഗം വാദിക്കുന്നു?
കൂട്ടായ്മയൊക്കെ സംസാരിച്ചാലും എല്ലാവരും സ്വതന്ത്രരാണെന്നു പറയുന്നത് വളരെ ശരിയാണ്.
പറയാനുള്ളത് പറയാന്‍ അനോണിയായും ആവാം.
അനോണി പറഞ്ഞത് ശരിയാണ്. എല്ലാം സ്വന്തം കാര്യം സിന്ദാബാദ് തന്നെയാണ്. അന്ന് കൊമ്പത്തിരുന്ന് മുദ്രാവാക്യം വിളിച്ചവരേയും സപ്പോര്‍ട്ട് ചെയ്തൊരു പോസ്റ്റിടൂ എന്നു പറഞ്ഞവരേയും ഒന്നും ഇവിടെ കണ്ടില്ലല്ലോ!.
സ്വന്തം വിഷയം വരുമ്പോള്‍, സ്വന്തം ഇഷ്ടക്കാരുടെ വേദനയില്‍ മാത്രമേ അതൊക്കെയുള്ളു ല്ലേ?
നന്നായി. അങ്ങനെ വേണം. എന്തായിരുന്നു പുകില്.. ലോഗോ ഉണ്ടാക്കല്‍, ഫോണ്‍ ചെയ്യന്‍, ഭീഷണിപ്പെടുത്തല്‍, ബ്ലോഗില്‍ പരസ്യം വയ്ക്കല്‍, ഐക്യദാര്‍ഢ്യദിനം... ഹോ എന്റമ്മോ കൊതിയാവണു.
ഈ കേരള്കോമിലേക്ക് മെയില്‍ ചെയ്ത എല്ലാവര്ക്കും നല്ല ഭാഷയിലാണു മറുപടി കൊടുത്തെതെന്നും എഴുതൂ മേന്നേ.
എനിക്കുവയ്യാ..മലയാള ഭാഷയോടുള്ള സ്നേഹം കാണുമ്പോള്‍..!
അയ്യോ, അപ്പൊ അവര്‍ക്കു ആകെ മൊത്തം ടോട്ടല്‍ ഉണ്ടായിരുന്ന മലയാളം ടോപ്പിക് ബ്ലോഗുകളില്‍ നിന്നും കോപ്പി പേസ്റ്റിയതാരുന്നോ? കോപ്പിയടിച്ചതൊക്കെ മാറ്റിയപ്പോഴേക്കും പൂട്ടാന്‍ മാത്രം ദരിദ്രം ആവാന്‍ അവര്‍ക്കു സ്വന്തം ആയിട്ട് ഒന്നും ഉണ്ടായിരുന്നില്ലേ?
ച്ചേ, അത് മോശം മോശം :(
പണ്ടു യാഹൂ പാചകക്കുറിപ്പ് അടിച്ച് മാറ്റിയപ്പോ അതിനെന്ന കൊഴപ്പം എന്ന് ചോദിച്ച കൂട്ടത്തില്‍ പെട്ടതാ ഞാന്‍. ഒന്നുമല്ലേലും കഞ്ഞിം കറിടെ കാര്യമല്ലേ എന്നോര്‍ത്ത്.
ഇതിപ്പോ ചിലരുടെ സര്‍ഗവാസന അങ്ങനെ കോപ്പിയപ്പോള് വിറ്റു കാശാക്കുന്നത് അത്ര മാന്യമായി തോന്നുന്നില്ല. അതും അതിന്റെ ഒറിജിനല്‍സ് നല്ല ആയുരാരോഗ്യത്തോടെ ഇരിക്കുമ്പോള്‍ (മലയാളത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ബ്ലോഗിലേക്ക് ലിങ്ക് കൊടുക്കുന്നതല്ലേ അതിന്റെ ഒരു ശരി. അല്ലാതെ വാലും തുമ്പും കൊടുക്കുന്നതില്‍ നല്ലത് നല്ല ഒറിജിനല്‍ മലയാള ലോകത്തേക്ക് ഒരു ചൂണ്ടുപലക കൊടുക്കുന്നതല്ലേ. അല്ലെ?പറയ് )
പുഴ വിഷയത്തില്‍ ഞാന്‍ പറഞ്ഞത് കൃത്യമായി അവിടെത്തന്നെയുണ്ട്. ആളെ നോക്കി അഭിപ്രായം പറയാറില്ല എന്നാണ് എന്നെപ്പറ്റിയുള്ള എന്റെ വിശ്വാസം.
ഒരു ചര്‍ച്ചക്കും വാഗ്വാദത്തിനും ഒന്നും ഇല്ല. ബ്ലോഗില്‍ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിരിക്കുന്നത് എല്ലാം കൂടി ഒരിടത്ത് കൊണ്ടിട്ട്, ബ്ലോഗിലേക്ക് ഒരു ലിങ്ക് പോലും കൊടുക്കാതെ പൈസ ഉണ്ടാക്കുന്നത് ഏതു തരത്തിലാണ് എഴുത്തുകാരനോ, ബ്ലോഗിനോ, ഭാഷക്കോ ഗുണം ചെയ്യുക എന്ന് മനസ്സിലാവാത്തതു കൊണ്ട് ചോദിച്ചു പോയതാണ്. അവിടെ വന്ന് എന്റെ രചന കാണുന്ന ആള്‍ക്ക് "കണ്ണൂസ്" എന്ന് മുകളില്‍ എഴുതി വെച്ചിരിക്കുന്നതിന് വല്ല അര്‍ത്ഥവുമുണ്ടോ? ഏത് കണ്ണൂസ്, എന്തു കണ്ണൂസ്?
മേന്ന്നേ ,
ബൂലോകത്തുള്ള മറ്റുള്ളവരെപ്പറ്റി എനിക്കറിയില്ല ,
എന്റ്റെ ഒറ്റ പോസ്റ്റും കട്ടെടുത്തിരുന്നില്ല അതുകൊണ്ട് പുറത്ത് നിന്ന് ഒരു സപ്പോര്‍ട്ട് ചെയ്ത ഒരാളാണ് ഞാന്‍.
പണ്ടും ഇന്നലേയും ഇന്നും ഒറ്റ അഭിപ്രായമേ പറഞ്ഞിട്ടുള്ളൂ , പണ്ടത്തെ പുഴ പ്രശ്നത്തിലുള്ള കാഴ്ചപ്പാടും അവിടെ ഇപ്പോഴും കിടക്കുന്നുണ്ട്.
ഒരാളുടെ ആര്‍ട്ടിക്കിള്‍ കട്ടെടുത്ത് പ്രദര്‍ശിപ്പിച്ചല്ല മലയാളം ' വളര്‍ത്തേണ്ടത് ' , അവര്‍ പേരിട്ടു എന്നത് മറ്റൊരു പറ്റിക്കല്‍ , പേരിനൊപ്പം ഒരു ലിങ്കോ മറ്റോ കൊടുത്ത് ( ഇവിടേന്ന് എടുത്തതെന്ന് കാണിക്കത്തക്ക രീതിയില്‍) ,ഈ പണി ചെയ്തിരുന്നെങ്കില്‍ ഇങ്ങനെയല്ലായിരുന്നു ചുരുങ്ങിയത് ഞാന്‍ പ്രതികരിക്കുക.
പിന്നെ ' കൂട്ടായ്മയുടെ കാര്യം ' ഒരു കൂട്ടായ്മയും കണ്ടല്ല ഇത്രയും ചെയ്തത് , ഇനി ചെയ്യാനുള്ള നട്ടെല്ലും ഉണ്ട്.
( ഓ അപ്പോ ഇതൊക്കെയായിരുന്നല്ലെ മനസ്സില്‍ ബലേ ഭേഷ്! നല്ല ചിന്തകള്‍! ;) )
എന്റെ പോസ്റ്റ് ഒന്നും മോഷ്ടിക്കാനും മാത്രം ഇല്ല. പണ്ടത്തെ കാര്യങ്ങള്‍ അന്വഷിച്ചില്ല.
എന്റെ അഭിപ്രായം (എനിക്കും അഭിപ്രായം പറഞ്ഞാല്‍ എന്താ കുഴപ്പം? :-)). വന്‍ കമ്പനികള്‍ കാശുണ്ടാക്കാന്‍ കക്കാന്‍ പാടില്ല. അത് ഭാഷ വളര്‍ത്താന്‍ ആണെങ്കിലും അല്ലെങ്കിലും. എഴുതിയവരില്‍ പലരും തന്നെ അവരോടു ചോദിച്ചാല്‍ പോസ്റ്റുകള്‍ കൊടുത്തേനെ. തന്റെ ബ്ലോഗിലേക്ക് ലിങ്ക് കൊടുക്കണം എന്ന ഒരു ന്യായമായ കാര്യം മാത്രമെ അവര്‍ പറയുകയുള്ളു എന്ന് തോന്നുന്നു.
പൊതുജനത്തിന് പുതിയ ടെക്നോളജി കുറഞ്ഞ ചിലവില്‍ എത്തിക്കുക എന്നത് ചെയ്തില്ലെങ്കില്‍ അതിന് പോംവഴി അവര്‍ കണ്ടു പിടിക്കും. രണ്ടും കൂട്ടിക്കുഴക്കണ്ട ആവശ്യം ഇല്ല. രണ്ടും രണ്ടു തന്നെ.
മേനനേ.. അവരുടെ ആ സൈറ്റിലെ മല്യാലം വിഭാഗം മാത്രമേ തല്ക്കാലം പൂട്ടിയിട്ടുള്ളൂ.
അവരുടെ തന്നെ വേറെ ചില സൈറ്റുകളില്‍ ഇപ്പഴും കോപ്പിയടിച്ച പാട്ടുകളടക്കം പലതും കിടക്കുന്നുണ്ടത്രേ.
(അതൊക്കെ ആസ്വദിച്ച് സമാധാനമായിക്കൂടെ!! :) )
എല്ലാ അഗ്രിഗേറ്ററുകളും ചെയ്യുന്നതു പോലെ ചെയ്താൽ മതിയായിരുന്നില്ലെ?
ഹെഡ്ഡിംഗ് മാത്രം കൊടുത്തു കൂറ്റുതൽ വായിക്കാൻ ബ്ലോഗിലേക്കു തുറന്നാൽ മതിയായിരുന്നല്ലോ?
ആക്രാന്തവും ആർത്തിയും വേണ്രിയിരുന്നില്ല.
എല്ലാരും മണ്ടന്മാരല്ലല്ലോ?
പുഴ മാഗസിനിൽ ആരുടേയും കൃതികൾ പൂർണ്ണരൂപത്തിൽ അച്ചടിച്ച് വന്നില്ലായിരുന്നു. ബ്ലോഗ് പോസ്റ്റുകളുടെ കൊളാഷ് ആയിരുന്നു അവർ ചെയ്തിരുന്നത് എന്നാണ് ഓർമ്മ, പ്രിന്റ് മാഗസിനിൽ ബ്ലോഗുകളുടെ ലിങ്കുകൾ നൽകിയിരുന്നു പുഴ.കോം.
കേരൾസ്.കോം കാട്ടിയത് തെമ്മാടിത്തരമാണേ, ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകൾ പോലും അവിടെ ഇല്ലായിരുന്നു.
ഇവിടെ ഒരു ചിന്ത പങ്കുവെച്ചെന്നു മാത്രം.പോസ്റ്റില്‍ വിശദമായിട്ട് എഴുതിയിട്ടുമുണ്ട് അത്. ബ്ലോഗിലെയെന്നല്ല എവിടത്തേയും കോപ്പിയടിക്കുന്നത് പ്രതിഷേധാര്‍ഹം തന്നെ.
എല്ലാവരും ചേര്‍ന്ന് കേരളത്തിന്റെ പേരുള്ള ആ സൈറ്റിന്റെ മലയാള വിഭാഗം പൂട്ടിക്കെട്ടിയെന്ന് ചിലര്‍ ചങ്കൂറ്റത്തോടെ പറഞ്ഞപ്പോള്‍ പ്രതികരിച്ചന്ന് മാത്രം. അല്ലാതെ എന്റ അമ്മായിയപ്പന്റെ വകയൊന്നുമല്ല ആ സൈറ്റ്.
(ഓടോ : യാഹൂ കോപ്പിയടിയെപറ്റി ഒരു മഹാനും മഹതിയ്ക്കും ഇവിടെ ഒരക്ഷരം മിണ്ടാന്‍ അവകാശമില്ല. അന്ന് നളപാചകം ബ്ലോഗിലെ അംഗങ്ങളുടെ ആറോ ഏഴോ പോസ്റ്റുകള്‍ അതേപടി യാഹു കോപ്പിയടിച്ചപ്പോാള് പ്രതിഷേധിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പല പ്രതിഷേധ പോസ്റ്റുകളും കമന്റുകളും ഇട്ടവനാണ് ഈ ഞാന്‍. ഒരാളും അന്ന് അവിടേക്ക് തിരിഞ്ഞു നോക്കിയില്ല.)
ഇതെന്താ മേനോനേ ഈ പറേന്നത്.
ബ്ലോഗെന്നു പറഞ്ഞല് വഴീല് തള്ളീയ ഒടേനില്ലാത്ത ചാക്കുകെട്ടാണോ അതെടുത്തോണ്ടു വന്നു വെളിച്ചം കാണിച്ഛ് മലയാളത്തെ പ്രോത്സാഹിപ്പിക്കാന്‍.
മുഖം നോക്കിയല്ല എഴുതേണ്ടത്, ഇവിടെ എന്തെങ്കിലും പ്രിന്‍സിപ്പിള്‍സ് വയലേറ്റ് ച്യ്തിട്ടൂണ്ടോ എന്നതാണ്് കേരള്.കൊമീന്റെ പ്രവൃത്തിയില്‍ പ്രതിഷേധിച്ച എല്ലാവ്രരും ചിന്തിച്ഛത്.പ്രിന്സിപ്പിളൊന്നും നോക്കാതെ എങ്ങനെയെങ്കിലൂം കാര്യം നടന്നാല്‍ മതി എന്നാണോ ചിന്തിക്കേണ്ടത്??
മേന്ന്നേ ,
താങ്കള്‍ അപ്പോ കലിപ്പ് തീര്ത്തതാണില്ലേ!?
ഇതൊന്ന് കാണൂ
ആര്‍ക്കെതിരെ അനീതി നടന്നാലും ഞാന്‍ പ്രതികരിക്കും മുഖം നോക്കാതെ.
തറവാടി, താന്‍ ഇലക്ട്രിക്കലില്‍ മാത്രമല്ല മാത്തമാറ്റിക്സിലും വിരുതനാണല്ലേ .. :)
അത് മേനോന് അറിയാന്‍ വൈകിയതാണ് :)
മേനോന് ചോദിച്ചത് കാര്യമല്ലേ?
മേനോന്റെ ചിന്ത പ്രസക്തമല്ലേ?
അന്യന്റെ അധ്വാനഫലം ഒരു ചളുപ്പും കൂടാതെ അനുഭവിക്കുകയും സ്വന്തം മൊതലു മോഷണം(?) പോകുമ്പം മുറവിളി കൂട്ടുകയും ചെയ്യുന്നത് ന്യായമായ കാര്യമാണോ?
ഈ പ്രതിഷേധിച്ചവരില്‍ എത്ര പേര്‍ക്ക് െ പൈറേറ്റഡ് ഓപ്പറേറ്റിംഗ് സിസ്റ്റം മുതല്‍ കുഞ്ഞു ആപ്ലിക്കേഷന്‍സ് വരെ ഉപയോഗിക്കുന്നില്ല എന്നു ചങ്കൂറ്റത്തോട പറയാന്‍ സാധിക്കും?
എനിക്ക് കഴിയില്ല. ഞാന്‍ ഉപയോഗിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും ഞാന്‍ വിലകൊടുത്തു വാങ്ങിയതല്ല, എല്ലാം വാങ്ങാന്‍ എന്നെക്കൊണ്ട് ഒരു പരുവവുമില്ല താനും. തന്നേമല്ല, ഈ പൈറേറ്റഡ് സാധനങ്ങള്‍ സുലഭമായി ലഭിക്കാന്‍ മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള കമ്പനികള്‍ അനുവദിക്കുന്നിടത്തോളം (അതു വേറെ വിഷയമാണ്) ഞാന്‍ ഇനിയും ഉപയോഗിച്ചെന്നുമിരിക്കും.
യാഹൂ പ്രശ്നത്തില്‍ ഞാന്‍ പ്രതിഷേധമറിയിച്ചത് കൊച്ചുകള്ളനായ എന്നെപ്പോലെ യാഹൂ പോലെ വല്യൊരു കമ്പനി അധഃപതിക്കരുത് എന്ന ആഗ്രഹം കൊണ്ടാണ്. യാഹൂനെ പൂട്ടിക്കെട്ടിക്കാന്‍ ഒന്നുമായിരുന്നില്ല. അത്രേം ഗുരുതരമാണ് കേരള്‍സ് ഇഷ്യൂ എന്നു തോന്നുന്നില്ല. ബ്ലോഗെഴുത്തുകാരുടെ സൃഷ്ടികള്‍ അടിച്ചു മാറ്റി മറ്റാരുടെയെങ്കിലും പേരിലല്ല കേരള്‍സ് പ്രസിദ്ധീകരിച്ചത്.
സിയാ താനാണ് ആണ്‍കുട്ടി.
ഞാന്‍ ആണും പെണ്ണും കെട്ടതാ.. അതാ അനോണി. --ഇവിടെ ബ്ലോഗില്‍ വലിയ മാടമ്പി ചമയുന്ന ചിലവളുമാരും അവന്മാരുമൊക്കെ വെറും അനോണിതന്നെ, പക്ഷെ ആണും പെണ്ണും കെട്ടതാണെന്നു പറയുന്നില്ല. പക്ഷെ ഒരു ഐഡന്റിറ്റി ക്രൈസിന്‍ ഉള്ളതായിട്ട് തോന്നിയിട്ടുണ്ട്-- ആണ് ആണും പെണ്ണ് പെണ്ണും ആയില്ലെങ്കില്‍ പിന്നെ എന്ത് ആണ്മയും ഫെമിനിസവും?
അതിനിടയില്‍ ഞങ്ങള്‍ അനോണികള്‍ -ബൂലോകത്ത് ഒരുപാടുപേരില്‍ വിളയുന്നവര് / പേരെടുത്തവര്‍- ആണു പെണ്ണും പെണ്ണ് ആണുമായി ജീവിച്ചോട്ടെ!!!!!!
അനോണിയില്‍ നിന്നും നല്ലൊരു ടേക്ക്.
ആണ് പെണ്ണും, പെണ്ണ് ആണുമായി ജീവിക്കുന്നവരാണ് ബൂലോകര്!
ഹി ഹി ഹി...
മേനോന് ചേട്ടാ
വിയോജിപ്പുണ്ട്. എന്റെ പോസ്റ്റുകള്‍ പി ഡി എഫ് ആയും മറ്റും കറങ്ങി നടക്കുന്നുണ്ട്..ചിലതില്‍ പേരോ നാളോ ലിങ്കോ ഒന്നുമില്ലാതെ. എഴുതിയ പോസ്റ്റുകളും കമന്റുകളും ഇ-മെയില്‍ ഫോര്‍വേര്‍ഡായി എനിക്ക് കിട്ടിയിട്ടുണ്ട്. കൂടെ ജോലി ചെയ്യുന്ന മലയാളി നല്ല രസാണ് വായിച്ച് നോക്ക് എന്ന് പറഞ്ഞ് ഞാനെഴുതിയ സാധനം എനിക്ക് അയച്ചു തന്നിട്ടുണ്ട്. എന്നിട്ട് അതിലൊന്നും "എന്റെ പേരൂടെ/ലിങ്കൂടെ ഉണ്ടായിരുന്നെങ്കില്‍" എന്ന് ചെറ്യേ ഒരു വിഷമം തോന്നിയെന്നല്ലാതെ, അതിന്റെ സോഴ്സ് അന്വേഷിച്ച് പോയിട്ടില്ല. കാരണം നിര്‍ദ്ദോഷകരമായ ഉപയോഗമാണ് നടക്കുന്നത്. ആര്‍ക്കും അതില്‍ ലാഭമൊന്നുമില്ല, വായിച്ചിഷ്ടപ്പെട്ട ഒരു കാര്യം ഷെയര്‍ ചെയ്യുന്നു എന്ന് മാത്രം. ഇവിടെ വ്യത്യാസം കേരള്‍സ് . കോം ഈ കോപ്പി അടിച്ചിടുന്ന സംഗതികള്‍ അവര്‍ കാശുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ടാവാം എന്നതാണ്. ട്റാഫിക് ജെനറേറ്റ് ചെയ്യുന്നു, തുളസിയുടെ ഫോട്ടോ മുഖചിത്രമാക്കി സൈറ്റിന് മാറ്റ് കൂട്ടുന്നു...അവര്‍ ഒരു കൊമേഴ്സ്യല്‍ സെറ്റപ്പാണ്. ട്റാഫിക് കൂട്ടി ആ കണക്ക് പറഞ്ഞാണ് പരസ്യത്തിന് കാശ് വാങ്ങുന്നത്. ഞാന്‍ വെറുതേ കൊടുക്കാന്‍ വെച്ചിരിക്കുന്ന പച്ചവെള്ളം വേറൊരുത്തന് വന്നെടുത്ത് കാശിന് വിറ്റാല്‍?
വിന്‍ഡോസിന്റേയും മറ്റും കാര്യം പറയുന്നു. മൈക്രോസോഫ്റ്റ് ഒരു പക്ഷേ ഇതേ കാരണം കൊണ്ടാകാം വ്യക്തിപരമായ യൂസിന് പൈറേറ്റഡ് ഉപയോഗിക്കുന്നതിനെതിരെ ശക്തമായി നടപടികള്‍ എടുക്കാത്തത്? അതേ സമയം ഒരു കമ്പനി പൈറേറ്റഡ് വിന്‍ഡോസ് ഉപയോഗിച്ചാല്‍, അത് വെച്ച് കാശുണ്ടാക്കിയാല്‍ അവര്‍ വെറൂതേയിരിക്ക്വോ?
ഒരൊറ്റ ലിങ്ക് കൊടുക്കേണ്ട പ്രശ്നേയുള്ളൂ..ആര്‍ക്കും (എന്റെ പോസ്റ്റുകള്‍) കൊമേര്‍സ്യല്‍ വെബ് സൈറ്റിലും ഉപയോഗിക്കാം.
വെറുതേ ഫോര്‍വേര്‍ഡ് ചെയ്യുന്ന പോസ്റ്റുകളില്‍ കഴിവതും ലിങ്ക് കൊടുക്കൂ എന്നൊരപേക്ഷയേയുള്ളൂ.ഇതു വരെ അങ്ങിനെ ഒരപേക്ഷ പറഞ്ഞിട്ടേയുള്ളൂ..നിര്‍ബന്ധിച്ചിട്ടുമില്ല.
ഒരു ബ്ലോഗില്‍ എന്റെ പോസ്റ്റുകള്‍ അതേപടി കോപ്പി ചെയ്തിട്ടിട്ടുണ്ട്. ഒരു കമന്റെഴുതീന്നല്ലാതെ, ഞാനത് മൈന്ഡാന് പോയില്ല. കുറച്ച് പേര് മൂപ്പരുടെ ബ്ലോഗ് വായിക്കുംന്നല്ലാതെ അവനൊരു ലാഭവുമില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ. ഞാനെഴുതുന്നത് എല്ലാവര്ക്കും വായിക്കാനാണ്. എങ്ങിനെ വായിച്ചാലും സന്തോഷമേയുള്ളൂ..പക്ഷേ വെറുതേയെടുത്ത് കൊമേഴ്സ്യല്‍ സൈറ്റില്‍ ഇടാന്‍ പറ്റില്ലാന്ന് മാത്രം.
പിന്നെ പ്രത്യേകിച്ച് എന്നെ ചൊടിപ്പിച്ചത്, അവരുടെ മറുപടികളാണ്. ഇത്ര അണ്പ്രൊഫഷണല്സ് ആയാണോ ഒരു പ്രശ്നം കൈകാര്യം ചെയ്യുന്നത്? പിന്നെ സെക്ഷന്‍ പൂട്ടികെട്ടിയതെന്തിനാണ്? ലിങ്ക് കൊടുത്താല്‍ പ്രശ്നം തീരുമായിരുന്നല്ലോ?
മലയാളം ഭാഷാപോഷണവും ഇമ്മാതിരി പ്രവര്‍ത്തികളും ലിങ്ക് ചെയ്യിപ്പിച്ചത് മേനോന് ചേട്ടന് തമാശ പറഞ്ഞതാണെന്ന് ഞാനുറച്ച് വിശ്വസിക്കുന്നു. അല്ലെങ്കില്‍ വേറെന്തോ ഉദ്ദേശിച്ചാണ് :-)
kannusmvസിയാ,
കുട്ടന്മേനോന് ഒരു കമേഴ്സ്യല്‍ സൈറ്റ് നടത്തുന്നയാളാണല്ലോ.
അദ്ദേഹം സിയയുടെ പോസ്റ്റുകള്‍ ഒക്കെ ഒരു പിഡീഫ് ഫയല്‍ ആക്കി, സിയയുടെ അനുവാദം വാങ്ങാതെ സ്മാര്ട്ട്നീഡ്സില് വില്ക്കാന് വെച്ചാല്‍ സിയ ഇതു തന്നെ പറയുമോ? ഞാന്‍ അനൗദ്യോഗിക സോഫ്റ്റ്വേര്‍ ഒക്കെ ഉപേക്ഷിച്ചിട്ട് വന്ന് പരാതി പറയാം എന്ന്?
പേരുകള്‍ പറഞ്ഞുള്ള ഉദാഹരണത്തിന് ക്ഷമ. അങ്ങനെ കുട്ടന്മേനോന് ചിന്തിച്ചിട്ട് പോലും കാണില്ല. കാരണം ആദ്യദൃഷ്ടിയില്‍ തന്നെ ഏതൊരുത്തനും അതില്‍ ഒരു നൈതികതയുടെ പ്രശ്നം ഫീല്‍ ചെയ്യാന്‍ പറ്റും. അതേ നൈതികതയുടെ പ്രശ്നം കേരള്‍സിന്റെ കാര്യത്തിലും ഉണ്ട് എന്ന് എന്തു കൊണ്ടു മനസ്സിലാവുന്നില്ല? സ്മാര്ട്ട്നീഡ്സിന് ഒരു പുസ്തകം വിറ്റാലേ പൈസ കിട്ടുള്ളുവെങ്കില്, കേരള്സിന് ഓരോ ക്ലിക്കിനും കിട്ടും പൈസ. അവരുടെ പ്രധാന ഭീഷണി തന്നെ അവരുടെ റെവന്യൂ നമ്മള് കുറച്ചു എന്നായിരുന്നല്ലോ.
കാശ് അങ്ങോട്ട് കൊടുത്ത് പ്ലീസ് എന്റെ ബുക്കൊന്ന് വിൽക്കൂ എന്ന് പറയുന്ന ബ്ലോഗേഴ്സിലുള്ള നാട്ടിലാണോ മിസ്റ്റർ കണ്ണൂസ് ഇതുമാതിരി അലവലാതി ചോദ്യം.
ചാത്തനേറ്: ഓഓഓഓഓഓഓഫ്:
കണ്ണൂസേട്ടോ വാട്ടീസ് “നൈതികത“ ഞാനാദ്യായി കേൾക്കുകയാ.:)
നിഘണ്ടു ഒന്നും നോക്കാൻ പറേരുത്. :)
ഓഫ്: വല്ലോരും തല്ലുകൂടുന്നത് കണ്ട് നിൽക്കാൻ വല്യരസമൊന്നുമില്ല എന്നാലും കുറേപ്പേരൊക്കെ ഇവിടൊക്കെ ഒരുമിച്ച് കണ്ടുമുട്ടുന്നു എന്നത് ഒരു നല്ലകാര്യാ...
കണ്ണൂസേ,
“അതില്‍ ഒരു നൈതികതയുടെ പ്രശ്നം ഫീല്‍ ചെയ്യാന്‍ പറ്റും.”
അത്രയേ ഞാന്‍ പറഞ്ഞുള്ളൂ... അതേ നൈതികത ബ്ലോഗെഴുത്തില്‍ മാത്രമല്ല, ബ്ലോഗെഴുതാനുള്ള സംഗതികള്‍ സെറ്റപ്പ് ചെയ്യുമ്പോളും നാം ഓര്‍ക്കണം. അന്യന്റെ വിയര്‍പ്പിനു വിലകല്പ്പിക്കാത്തിടത്തോളം അയ്യോ മോട്ടിച്ചേ എന്നു കരഞ്ഞു വിളിക്കാന്‍ അവകാശമില്ല എന്നു തന്നെയാണ് ഞാന്‍ പറഞ്ഞത്.
എന്റെ ഭാഗം ക്ലിയര്‍ ആണെങ്കില്‍ കുട്ടമ്മേനോനല്ല ആരു മോട്ടിച്ചാലും മൂക്ക് ഞാന്‍ ചെത്തും...അല്ലാതെ ഓസിനു കിട്ടുന്ന സാമഗ്രികള്‍ ഉപയോഗിച്ച് ഓസിനു കിട്ടുന്ന സ്ഥലത്ത് ഓസിനു വായിക്കാന്‍ എഴുതിയിടുന്നത് ആരേലും മോട്ടിച്ചാല് പ്രതികരിക്കാന്‍ ഒരുപാട് പരിധികളുണ്ട്. പിന്നെ സംഗതി ഓസാണെങ്കിലും സാമാന്യ മര്യാദപാലിച്ച് ഒരു ക്രെഡിറ്റെങ്കിലും കൊടുത്താല്‍ മിക്ക ബ്ലോഗേഴ്സും ഹാപ്പിയാകും. വല്യ പ്രശ്നങ്ങള്‍ ഒഴിവാക്കുകേം ചെയ്യാം.
ഇവിടെ ഒരു വാണിജ്യവത്കരണത്തിന്റെ വിഷയമല്ല ഞാന്‍ നോക്കിയത്. രണ്ട് ചിന്തകളാണ് പങ്കുവെച്ചത്.
1. പൈറേറ്റഡ് സോഫ്റ്റ് വെയറുകള്‍ യഥേഷ്ടം ഉപയോഗിക്കുന്ന നമുക്ക് (കേരളത്തില്‍ മിക്കവരും അങ്ങനെയാണെന്നാണ് എന്റെ അറിവ്. ഇന്ത്യയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം കൂടാതെയുള്ള പിസികളാണ് കൂടുതലും വിറ്റുപോകുന്നത്.) ഒരു സൈറ്റ് ചില ബ്ലോഗ് പോസ്റ്റുകള്‍ കോപ്പിയടിച്ചുവെന്ന് മുറവിളികൂട്ടാമോ ?
2. ബ്ലോഗ് പോസ്റ്റുകള്‍ കോപ്പിയടിച്ചുവെങ്കില്, പോസ്റ്റുകള്‍ എഴുതിയവരുടെ അനുമതിയോടെ അവിടെ പ്രസിദ്ധീകരിപ്പിക്കുന്നതിനു ശ്രമിക്കുന്നതിനു പകരം കേരളത്തിന്റെ പേരുള്ള ആ സൈറ്റിന്റെ മലയാളം വിഭാഗം അടച്ചുപൂട്ടിക്കുകമാത്രമായിരുന്നോ അതിനുള്ള പ്രതിവിധി ?
അരവിന്ദ്,
‘പിന്നെ സെക്ഷന്‍ പൂട്ടികെട്ടിയതെന്തിനാണ്? ലിങ്ക് കൊടുത്താല്‍ പ്രശ്നം തീരുമായിരുന്നല്ലോ? ‘ അതു തന്നെയാണ് എന്റെ ചോദ്യവും.
കണ്ണൂസെ, സ്മാര്ട്നീഡ്സ്.കോം എന്റെ മാത്രമല്ല. പുസ്തകത്തെ സ്നേഹിക്കുന്ന മൂന്നു നാലുപേരുടെ ഒരു സംരംഭമാണ്. സ്മാര്ട്നീഡ്സ്.കോമിന്റെ ആത്യന്തിക ലക്ഷ്യം മലയാളത്തെ പ്രോത്സാഹിപ്പിക്കുക മാത്രമാണ്.
"മലയാള വിഭാഗം അടച്ചുപൂട്ടിക്കുകയായിരുന്നു" എന്നത് എനിക്കിപ്പോഴും മനസിലായിട്ടില്ല.അവര്‍ തനിയെ അത് നിരത്തലാക്കിയതാണ്. അവരുടെ ഒരു ബ്ലോഗ്ഗര്‍ ആണ് ഈ കോപ്പി പേസ്റ്റ് ചെയ്തത് എന്ന് ഒരു എക്ഷ്പ്ലനേഷന് കണ്ടിരുന്നു. പിന്നെ അവര്‍ എന്തിനത് മൊത്തം ക്ലോസ് ചെയ്തു?(ഫൊളോ അപ്പിന്റെ പ്രശ്നം ആണ്. ഞാന്‍ ഇതിനുള്ള കാരണം എവിടെയും കണ്ടില്ല)
അറിയില്ല, ഓരോരുത്തര്‍ക്കും അവരവരുടെ ശരികള്‍.
പൈസ കൊടുത്തു വാങ്ങേണ്ട സാധനങ്ങള്‍ ഒന്നും ഞാന്‍ തട്ടിപ്പറിച്ച് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് പറയാന്‍ പറ്റും. പക്ഷേ അതല്ല പ്രതികരിക്കാനുള്ള അടിസ്ഥാനയോഗ്യത എന്ന് ഞാന്‍ വിശ്വസിക്കുന്നു. അരവിന്ദ് എഴുതിയതും ശ്രദ്ധിക്കുമല്ലോ.
ബ്ലോഗ് പോസ്റ്റുകള്‍ കോപ്പിയടിച്ചുവെങ്കില്, പോസ്റ്റുകള്‍ എഴുതിയവരുടെ അനുമതിയോടെ അവിടെ പ്രസിദ്ധീകരിപ്പിക്കുന്നതിനു ശ്രമിക്കുന്നതിനു പകരം കേരളത്തിന്റെ പേരുള്ള ആ സൈറ്റിന്റെ മലയാളം വിഭാഗം അടച്ചുപൂട്ടിക്കുകമാത്രമായിരുന്നോ അതിനുള്ള പ്രതിവിധി ?
ഈ നിര്‍ദ്ദേശം വരേണ്ടത് കേരള്‍സ്.കോമിന്റെ ഭാഗത്തു നിന്നായിരുന്നു.
പത്ത് മുന്നൂറ് ബ്ലോഗര്‍മാര്‍ക്ക് വേണ്ടത് പലതായിരിക്കും. ചിലര്‍ക്ക് ക്രെഡിറ്റ് ലിങ്ക് മാത്രം മതിയാവും. ചിലര്‍ക്ക് പൈസ വേണ്ടി വന്നേക്കാം. മറ്റു ചിലര്‍ക്ക് സമ്മതമേ കാണില്ല. അത് ഒരുമിപ്പിച്ച്, തീരുമാനമെടുത്ത് കണ്ടന്റ് നിലനിര്‍ത്തണമെങ്കില്‍ അത് അവര്‍ തന്നെ വിചാരിക്കണം.
കള്ളത്തരം കാട്ടിയതിന് ചോദിക്കാന്‍ പോയപ്പോള്‍ അവര്‍ കാട്ടിയ പോക്രിത്തരങ്ങള്ക്കു് അവരുടെ സൈറ്റ് പൂട്ടിക്കുക മാത്രമായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്,അവരെ തന്നെ അകത്തിട്ട് പൂട്ടിക്കുകയായിരുന്നു.
ബെസ്റ്റ് സമാന്തര ചിന്ത.
തുളസി, എന്റെ അഭിപ്രായങ്ങള്‍ തന്നെ താങ്കളുടേതാവണമെന്നില്ല. അത് പലതവണ വിശദീകരിച്ചതുമാണ്. ഏത് ചിന്തയും നല്ലതും ചീത്തയുമെന്ന് തരംതിരിക്കുന്നത് ചിന്തിക്കുന്നവന്റെ മനോഗതിപോലെയിരിക്കും. ഒരു പക്ഷേ എനിക്ക് ഗ്രൂപ്പില്ലാത്തതുകൊണ്ടായിരിക്കും അങ്ങനെയൊക്കെ തോന്നുന്നതെന്ന് ചിന്തിക്കുവാന്‍ ഈ പോസ്റ്റ് എന്നെ നിര്‍ബന്ധിക്കുന്നതും.
മേന്ന്നേ ,
എനിക്ക് ബ്ലോഗില്‍ ഗ്രൂപ്പുണ്ട് പക്ഷെ കെട്ടിയൊളടക്കം ആരും അംഗങ്ങളില്ലെന്ന് മാത്രം! ;)
ഇത് ചെറ്റത്തരമാണ്.
ആശയങ്ങളോടുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കപ്പുറം വ്യക്തിഹത്യയും ഭീഷണിയും മറ്റു അനാശാസ്യപ്രവണതകളും കേരള്‍സ്.കോം നടത്തുന്നത് ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ല.
കേരള്‍സ്.കോം മലയാളവിഭാഗം പൂട്ടിക്കെട്ടിക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം ഞാന്‍ പിന്‍വലിക്കുന്നു. കാര്യങ്ങള്‍ ഇത്രത്തോളമെത്തിയ കാര്യം അറിഞ്ഞിരുന്നില്ല. ഖേദിക്കുന്നു.
മലയാള വിഭാഗമെന്നല്ല, ആ സൈറ്റ് തന്നെ മലയാളിക്ക് നാണക്കേടുണ്ടാക്കുന്നു. ആ സൈറ്റ് തന്നെ പൂട്ടിക്കണം.
കൂടാതെ ഇന്ന് അവരുതന്നെ ഇറക്കിയ മറ്റൊരു സൈറ്റ് (http://www.injipennu.com/ ), കാര്യങ്ങളെ മറ്റൊരു ദിശയിലേക്ക് എത്തിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. ഇവിടെ ആരും തമിഴന്മാര്ക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല.
ശക്തമായി പ്രതിഷേധിക്കുന്നു.
എന്റെ മേന്നെ...
എനിക്ക് നിങ്ങളെപ്പറ്റി നാണം തോന്നുന്നു മേന്നെ...
ബൂലോകത്തെ കൂടുതല്‍പ്പേരും ആ കേരള്കോമിനെതിരെ പ്രതിഷേധിച്ചപ്പോള്‍, ഭാഗീകമായെങ്കിലും മേനോന് അവര്‍ക്ക് പക്ഷം പിടിച്ച് അറിഞ്ഞൊ അറിയാതയൊ ന്യായീകരിച്ചൂ. എന്നിട്ട് ഇപ്പോള്‍ വിലപിക്കുന്നു. ആ കള്ളന്മാര് ചെയ്യുന്ന കാര്യങ്ങള്‍ മനസ്സിലായിട്ടാണ് അങ്ങിനെയൊരു നടപടികളിലേക്കു ബൂലോകം കടന്നത് അല്ലെങ്കില്‍ കടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അവര്‍ വംശീയമായി കളിക്കുന്നത് കാണുമ്പോള്‍..
ഉറക്കം നടിക്കുന്നവനെ പെട്ടന്ന് ഉണര്‍ത്താന്‍ സാധിക്കില്ല എന്നുമാത്രമെ പറയാനൊള്ളൂ...
കുഞ്ഞാ,
ഇതായിരിക്കട്ടെ എന്റെ അവസാന കമന്റ്. പോരെ.
Post a Comment