Monday, August 27, 2007

ഗുരുവായൂരപ്പനും ഓണത്തിരക്ക്.

ഓണത്തിനു തൊഴാന്‍ വന്നവരുടെ തിരക്ക് ഗുരുവായൂരിലും... പത്തുമിനിട്ട് മുമ്പ് കിഴക്കേ നടയില്‍ സമൂഹ മഠം ഹാളിലെത്തിയത് പാലട പാഴ്സല്‍ വാങ്ങാന്‍ മാത്രമായിരുന്നു.കൂടെ ഒരു ദര്‍ശനവും ആവാമെന്ന് വിചാരിച്ചത് തെറ്റായിപ്പോയി. നല്ല തിരക്ക്..കാലത്ത് ഏട്ടുമണിക്ക് ക്യൂവില്‍ നില്‍ക്കുന്നവര്‍ ഇപ്പോഴും വരിയിലാണ്. അപ്പോള്‍ പിന്നെ രാത്രി ശീവേലിക്കാവാം ദര്‍ശനമെന്ന് തീരുമാനിച്ചു.





എന്റെ മൊബൈല്‍ കാമറയില്‍ തെളിഞ്ഞ കുറച്ച് പടങ്ങള്‍ ..

Sunday, August 26, 2007

തമിഴന്റെ ഓണം


ഇതു സന്തോഷത്തിന്റെ ഓണം.


മലയാളിയുടെയല്ല. തനി പാണ്ടിയുടെ... തമിഴന്റെ ഓണം.


മലയാളി ചിക്കന്‍ 65 യും തന്തൂരി ചിക്കണുമായി ഓണം സ്വപ്നം കാണുമ്പോള്‍ തമിഴന്‍ മലയാളിയുടെ ഓണത്തെ അതിരറ്റു ആശ്ലേഷിക്കുന്നു.




ഇന്നു ഉത്രാടം. പാറമ്മേക്കാവിനുമുന്നില്‍ തിങ്ങിക്കൂടിയ ജനസഹസ്രത്തിനു ഓണമാഘോഷിക്കാന്‍ തമിഴന്റെ ചെണ്ടുമല്ലിപ്പൂവും പിച്ചിപ്പൂവും മലയാളിയുടെ ഓണത്തിനു അത്യാവശ്യ ഘടകം തന്നെ.



href="http://3.bp.blogspot.com/_4beK8WtivFM/RtGstLxTaDI/AAAAAAAAANQ/2Bjpd07vmBM/s1600-h/Image044.jpg">


എല്ലാവര്‍ക്കും ഓണാശംസകള്‍ !!