Friday, January 15, 2010

ലോകത്തിലെ ഏറ്റവും വലിയ പ്രണയം

20. ലോകത്തിലെ ഏറ്റവും വലിയ പ്രണയം

അതുകൊണ്ട്
ലോകത്തിലെ ഏറ്റവും
വലിയ പ്രണയമേത് ?

എനിക്ക് മനസ്സിലായില്ലെങ്കിലും
അവന് പറഞ്ഞു
സൂര്യഗ്രഹണം..

എന്തുകൊണ്ടെന്നാല്‍
അവന്റെ പ്രായം
പത്തും
എന്റേത് പത്തൊന്‍പതുമാണല്ലോ..

Monday, January 04, 2010

പൂച്ച

19. പൂച്ച

എന്റെ വീട്ടിലെ
കറുത്ത പൂച്ചയും
വെളുത്ത പൂച്ചയും
പ്രണയിച്ചു.

പ്രസവിച്ചു.

ഒരു കറുത്ത പൂച്ചക്കുട്ടിയും
വെളുത്ത പൂച്ചക്കുട്ടിയും
കറുത്ത പൂച്ച
വെളുത്ത പൂച്ചക്കുട്ടിയെയും
വെളുത്ത പൂച്ച
കറുത്ത പൂച്ചക്കുട്ടിയെയും
നക്കിത്തുടച്ചു.

എങ്കിലും
ഞാന്‍ കുണ്ഠിതപ്പെട്ടത്
ഒരു പുള്ളിപ്പൂച്ചക്കുട്ടിയെ
പ്രസവിക്കാതെ
പോയതില്‍
മാത്രം
(തലക്കെട്ട് പൂച്ചയോ പൂച്ചോ ? )

ഓര്‍മ്മ

18. ഓര്‍മ്മ
ഒരു ഓര്‍മ്മയാണ്
സൌഹ്രദത്തിന്റെ
കെട്ടുപാടുകളഴിച്ചത്


ആ ഓര്‍മ്മയാണ്
മഴയില്‍
തിരിച്ചുവരാനാവാതെ
ഒലിച്ചുപോയതും
തനിച്ചാക്കിയതും..
(18 എപ്പോഴും കനവും കനലുമായിരുന്നല്ലോ..)