
കടമ്മനിട്ട രാമകൃഷ്ണന് അന്തരിച്ചു. ഇന്നു(31/03/2008) രാവിലെയായിരുന്നു അന്ത്യം.
കടമ്മനിട്ട രാമകൃഷ്ണന് (ജ.മാര്‍ച്ച് 22, 1935) കേരളത്തിലെ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവര്‍ത്തകനുമാണ്. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടന്‍ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണന് സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാള്‍ നാടോടി കലാരൂപങ്ങളുടെ താളം കവിതയില്‍ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.
1960കളില്‍ കേരളത്തില്‍ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം രാമകൃഷ്ണന്റെ രചനകളില്‍ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളില്‍ ശ്രദ്ധയൂന്നിയപ്പോള്‍ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകള്‍. 1970കള്‍ക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായി. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി.
പ്രധാനകൃതികള്‍
കുറത്തി
കടിഞ്ഞൂല്‍പൊട്ടന്‍
മിശ്രതാളം
മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
കടമ്മനിട്ടയുടെ കവിതകള്‍
വെള്ളിവെളിച്ചം
ഗോദോയെ കാത്ത് (സാമുവല്‍ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോര്‍ ഗോദോ” എന്ന നാടകത്തിന്റെ വിവര്‍ത്തനം)
സൂര്യശില
കടിഞ്ഞൂല്‍പൊട്ടന്‍
മിശ്രതാളം
മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
കടമ്മനിട്ടയുടെ കവിതകള്‍
വെള്ളിവെളിച്ചം
ഗോദോയെ കാത്ത് (സാമുവല്‍ ബക്കറ്റിന്റെ “വെയ്റ്റിംഗ് ഫോര്‍ ഗോദോ” എന്ന നാടകത്തിന്റെ വിവര്‍ത്തനം)
സൂര്യശില
(വിവരങ്ങള്‍ക്കു കടപ്പാട് : വിക്കിപീഡിയ )