
തക്കുടുവെന്ന് വിളിക്കുന്ന എന്റെ മകള്‍ അനിലയ്ക്ക് ഇന്ന് ജന്മദിനം. ജന്മദിന സമ്മാനമായി ഓണ്‍ലൈനായി ഞാനയച്ച ഒരു പുസ്തകത്തോടൊപ്പം ചോക്കലേറ്റും കൂടി വെക്കാത്തതിന് നേരിയ പരിഭവം. അടുത്തമാസം വരുമ്പോള്‍ കണക്കു തീര്‍ക്കാമെന്ന് സമാധാനിപ്പിച്ചിരുത്തി. ഇന്ന് ക്ലാസ്സിലെല്ലാവര്‍ക്കും ചോക്കലേറ്റ് കൊടുക്ക്കണം, പുതിയ ഡ്രസ്സിട്ട് ക്ലാസ്സില്‍ പോകണം, നിമിഷയ്ക്ക് ഞാന്‍ ഒരു എക്സ്ട്രാ ചോക്കലേറ്റു കൂടി കൊടുക്കും അവള് എന്റെ ബെസ്റ്റ് ഫ്രന്റല്ലേ എന്നൊക്കെ ഇന്നലെ രാത്രി ചാറ്റില്‍ വന്ന് കൊഞ്ചിയപ്പോള്‍ ഇനിയും ഒരു മൂന്നാഴ്ചകൂടി കഴിഞ്ഞാലല്ലേ എനിക്ക് നാട്ടിലെത്താനാവൂയെന്ന വിഷമം മാത്രമായിരുന്നു മനസ്സില്‍.