
തക്കുടുവെന്ന് വിളിക്കുന്ന എന്റെ മകള്‍ അനിലയ്ക്ക് ഇന്ന് ജന്മദിനം. ജന്മദിന സമ്മാനമായി ഓണ്‍ലൈനായി ഞാനയച്ച ഒരു പുസ്തകത്തോടൊപ്പം ചോക്കലേറ്റും കൂടി വെക്കാത്തതിന് നേരിയ പരിഭവം. അടുത്തമാസം വരുമ്പോള്‍ കണക്കു തീര്‍ക്കാമെന്ന് സമാധാനിപ്പിച്ചിരുത്തി. ഇന്ന് ക്ലാസ്സിലെല്ലാവര്‍ക്കും ചോക്കലേറ്റ് കൊടുക്ക്കണം, പുതിയ ഡ്രസ്സിട്ട് ക്ലാസ്സില്‍ പോകണം, നിമിഷയ്ക്ക് ഞാന്‍ ഒരു എക്സ്ട്രാ ചോക്കലേറ്റു കൂടി കൊടുക്കും അവള്‍ എന്റെ ബെസ്റ്റ് ഫ്രന്റല്ലേ എന്നൊക്കെ ഇന്നലെ രാത്രി ചാറ്റില്‍ വന്ന് കൊഞ്ചിയപ്പോള്‍ ഇനിയും ഒരു മൂന്നാഴ്ചകൂടി കഴിഞ്ഞാലല്ലേ എനിക്ക് നാട്ടിലെത്താനാവൂയെന്ന വിഷമം മാത്രമായിരുന്നു മനസ്സില്‍.
43 comments:
അനിലക്കുട്ടാ,
മുല്ലപ്പൂക്കള്‍ തലയില്‍ ചൂടാനായി അയക്കുന്നു.
ഹാപ്പി ബെര്‍തെഡയാണല്ലേ.
ആശംസകള്‍
അനിലമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍. എല്ലാ ഐശ്വര്യങ്ങളും എന്നുമുണ്ടാവട്ടെ.
തക്കുടുക്കുട്ടിയ്ക്കു് വേണു അങ്കിളിന്‍റെ പിറന്നാള്‍ ആശംസകള്‍.ആയുരാരോഗ്യ ഐശ്വര്യങ്ങള്‍ക്കു് സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ.
മോള്‍ക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍.
സര്‍വ്വേശ്വരന്‍ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ!
ആ പുഞ്ചിരി മായാതിരിക്കാന്‍ പ്രാര്‍ത്ഥനകളൊടെ!
പിറന്നാളാശംസകള്‍ മോളേ..
എല്ലാ ഐശ്വരങ്ങളും ഉണ്ടാകട്ടെ
(ഒരേ ദിവസം പിറന്നാളാഘോഷിക്കുന്ന മക്കള്‍‘ എന്‍റെ മോനും)
അന്നില മോള്‍ക്ക് ഫാറൂഖ് അങ്കിളിന്‍റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ അതിനോടൊപ്പം .. മോളും അച്ഛനും അമ്മയും ഒത്തിരി ഒത്തിരി ഒത്തിരി കാലം സ്നേഹത്തോടെ സന്തോഷത്തോടെ പൂതുമ്പിക്കും പൂക്കള്‍ക്കുമിടയില്‍ ഈ സ്നേഹം നിറഞ്ഞ അങ്കിള്‍മ്മാര്‍ക്കിടയില്‍ ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ പ്രര്‍ത്ഥിക്കുന്നു
അനിലക്കുട്ടിക്ക് പിറന്നാളാശംസകള്‍
qw_er_ty
അനിലമോള്‍ക്ക് പിറന്നാളാശംസകള്‍
അടുത്ത മാസം അച്ഛന്‍ വരുമ്പോള്‍, എല്ലാ സ്ഥലങ്ങളും കറങ്ങാലോ.
എല്ലാ ആശംസകളും
അനിലക്ക് ജന്മദിനാശംസകള്‍, എല്ലാ ഐശ്വര്യങ്ങളുമുണ്ടാകട്ടെ!
അനില കുട്ടിക്ക്,
ഹാപ്പി ബേത്ഡെ റ്റൂ യൂ...
കുഞ്ഞു വാവക്കു
കവിളില്‍ കൊടുക്കുന്ന ചുംബനത്തിനു
നാട്ടില്‍ പറയുന്ന വാക്കാ
ഈ ഉമ്പാച്ചി.
തക്കുടുവിന്` ഉമ്പാച്ചിയുടെ ഉമ്പാച്ചികള്‍.
പിറന്നാളാശംസകള്‍ മോളേ..
എല്ലാ ഐശ്വരങ്ങളും ഉണ്ടാകട്ടെ
അനിലക്കുട്ടിയ്ക്ക് ഒരുപാടൊരുപാട് പിറന്നാളാശംസകള്‍...
ഹലോ അനിലക്കുട്ടീ...
അമ്പലത്തിലൊക്ക് പോയി കുറിയൊക്കെ തൊട്ട്, പട്ടുപാവാടയൊക്കെയിട്ട്, മുല്ലപ്പൂവൊക്കെ ചൂടി, ക്ലാസില്‍ ഒരു ജാതി ചെത്തായിരിക്കും ല്ലേ ഇന്ന്!
ഉം ഉം. നടക്കട്ടെ നടക്കട്ടേ. എനിക്കും വരും ട്ടാ പെറന്നാളൊക്കെ!!
പൊന്നുമോളേ, നിനക്ക് എല്ലാവിധ ആശംസകളും.
ഉമ്പാചി ന്നു വെച്ചാല്‍ മാക്കാച്ചി പോലെ എന്തൊ ഒന്നാണെന്നാ വിചരിച്ചെ .:)
പിറന്നാളുകാരിക്കു എന്റെ വക ഒരു ഉമ്പാച്ചി.
അനിലക്കുട്ടിക്ക് ജന്മദിനാശംസകള്‍!
തക്കുടുവാവേ :) പിറന്നാള്‍ ആശംസകള്‍. എന്നും നല്ലത് വരട്ടെ.
തക്കുടുവിന് ജന്മദിനാശംസകള്‍ നേരുന്നു..
അടുത്തമാസം അച്ഛന്‍ വരുമ്പോള്‍ എല്ലാ മാസത്തേം കണക്കു തീര്‍ത്ത് ചോക്കലേറ്റും മറ്റും വാങ്ങിപ്പിക്കണം.. ഓക്കേ?
അനിലക്കുട്ടിക്ക് പിറന്നാളാശംസകള്‍ !
അനിലമോളുടെ ഭാവിജീവിതം ശോഭനമാകട്ടെ.
സര്‍വ്വ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
അനിലമോള്‍ക്ക് പിറന്നാളാശംസകള്‍
തക്കുടുമോളേ,
അച്ഛന്‍ വന്ന അന്നുതന്നെ അടുക്കളയില്‍ കേറ്റി, അഛന്റെ വക, ഒരു നല്ല പാല്‍പ്പായസം വച്ചു തരാന്‍ പറയണേ....
ഷാപ്പു മീങ്കറീം ഡബിള്‍ഫ്രൈഡ് ബീഫുമൊക്കെയായി രാത്രി ബക്കാര്‍ഡി തുറക്കുമ്പോഴേക്കും ഞാനങ്ങെത്താം..
പിന്നെന്താ പൂരം...ക്രിസ്മസ്, ന്യൂ ഇയര്‍, ഉത്സവസീസണ്‍ ആരംഭം....
മേന്ന്നേ, സംഭവം ആലോചിക്കാന്‍ വയ്യാ...
--മോള്‍ക്ക് എല്ലാ ഭാവുകങ്ങളും!
അനിലക്കുട്ടിക്ക് എന്റെ ജന്മദിനാശംസകള്‍...
അപ്പോ മേന്‍നേ ,മൂനാഴ്ച്ച കഴിഞ്ഞ് വേണം ച്ചാല്‍ ഒന്ന് കാണാം ല്ലേ...
സുന്ദരിക്കുട്ടിയ്ക്ക് പിറന്നാളാശംസകള്‍!
തക്കുടു കുടുകുടു മോള്‍ക്ക് പിറന്നാളാശംസകള്‍.
qw_er_ty_
എല്ലാവരുടെയും ആശംസകള്‍ക്കു നന്ദി.
തക്കുടുവിന് പൊന്നമ്പലം മാമന്റെ പിറന്നാള്‍ ആശംസകള്‍... സര്‍വ്വൈശ്വര്യ ആയുരാരോഗ്യ സൌഖ്യം പ്രാപ്തിരസ്തു
കുട്ടന്‍ മേനോന്‍ ചേട്ടാ... ഇത്തവണ എന്താ പോസ്റ്റ് ഇട്ടില്ലല്ലോ.. മോളുടെ പിറന്നാളിന്...?
ഏല്ലാ ആശംസകളും
ഐശ്വര്യവും സ്നേഹവും നല്‍കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
തക്കടു മോള്‍ക്ക് കുഞ്ഞനമാവന്റെ പിറന്നാള്‍ ആശംസകള്‍..!
കഴിഞ്ഞകൊല്ലത്തെ പിറന്നാളാശംസിക്കാന്‍ ഈയമ്മാവന്‍ ബൂലോകത്തുണ്ടായിരുന്നില്ല...
അനിലമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍.
പുസ്തകങ്ങളൊക്കെ വായിച്ച്, നന്നായി പഠിച്ച് മിടുക്കിയായി വളരുക.
പിന്നെ ഇത്തവണ അച്ഛന്‍ നാട്ടില്‍ വരുമ്പോള്‍ കഴിഞ്ഞ തവണ പോലെ വീട്ടിലിരുത്തരുത്, എല്ലാ സ്ഥലങ്ങളും കാണിച്ചു തരാന്‍ പറയണം.
മോള്‍ക്ക് പിറന്നാളാശംസകള്‍ !
അച്ഛന്‍റെ തക്കുടുവായ അനിലമോള്‍ക്ക് ഹൃദയഹാരിയായ പിറന്നാള്‍ ആശംസകള്‍.
അനിലക്കുട്ടിക്ക് പിറന്നാളാശംസകള്‍ !
മോള്‍ക്ക് പിറന്നാളാശംസകള്‍...
ഒപ്പം, ഒരു ചക്കരയുമ്മയും..
പിന്നെ, എനിക്ക് ഒരു ചോക്ലേറ്റ് മാറ്റി വച്ചേക്കണേ..
എപ്പഴെങ്കിലും നേരില്‍ കണുമ്പോ തന്നാ മതി...
തക്കുടൂ, ഹാപ്പീ ബര്‍ത്ത്ഡേ ടൂ യൂൂൂൂ.....
:-)
അനിലകുട്ടീ, സുന്ദരികുട്ടീ - ഈ അപ്പുപ്പന്റെയും ആശംസകള്‍.
തക്കുടുവിന് ജന്മദിനാശംസകള്‍.
തുന്ദരി തക്കുടൂസിന്, നല്ല തുന്ദരന്‍ ജന്മദിനാശംസകള്‍!!
കൂട്ടത്തില്‍ കുട്ടി ഇരിങ്ങലിനും ആശംസകള്‍ :)
ജന്മദിനാശംസകള്‍
thank u 4 d foto
Post a Comment