Tuesday, January 23, 2007

മൃഗയാ വിനോദങ്ങള്‍

തൃശ്ശൂരിലെ ഇലക്ട്രോണിക് ഷോപ്പായ ‘ജി-മാര്‍ട്ടിന്റെ’ ഉടമ ശ്രീ ഗോപു നന്ദിലത്ത്, തന്റെ സ്വന്തം പേരിട്ട് വിളിക്കാനായി ഗുരുവായൂരമ്പലത്തില്‍ നടയിരുത്തിയ ഗോപു എന്ന ആന.
വെള്ളം കണ്ടാല്‍ അവന് സ്വതന്ത്രമായി ഒന്ന് നീന്തി തുടിക്കണം.

ആ സമയം തന്നെ കണ്ട്രോള്‍ ചെയ്യാന്‍ ഒരു പാപ്പാന്‍ ഉണ്ടെന്ന കാര്യം മറക്കുക സ്വാഭാവികം.


ഫലമോ അരമണിക്കൂറ് നീന്തി തുടിച്ച് കയറിവന്നുകഴിഞ്ഞാല്‍ പാപ്പാന്‍ തന്റെ സ്വാഭാവം കാണിക്കും.

നാലുകാലും നാല് തെങ്ങില്‍ കെട്ടി ചിന്നം വിളിക്കാതിരിക്കാന്‍ തുമ്പിക്കൈയ്യില്‍ പട്ടപിടിപ്പിച്ച് ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും സര്‍വ്വ ശക്തിയുമെടുത്ത് പൂശുന്നു.
(ഈ പടം അല്പം റിസ്കോടെയാണെടുത്തത്. രണ്ടാമതൊരു പടമെടുക്കാന്‍ സഹ പാപ്പാന്മാര്‍ എന്നെ അനുവദിച്ചുമില്ല.)

12 comments:

asdfasdf asfdasdf said...

‘മൃഗയാ വിനോദങ്ങള്‍’ പുതിയ പോസ്റ്റ്. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ആനക്കോട്ടയില്‍ എടുത്ത ചില ചിത്രങ്ങളും വിശേഷവും.

Rasheed Chalil said...

നല്ല ചിത്രങ്ങള്‍... നല്ല അടിക്കുറിപ്പും.

ഓടോ : മേനോന്‍‌ജീ ഈ അവിയലും ആനയും തമ്മിലെന്താ ബന്ധം... ആനയുടെ ഇഷ്ടഫുഡ്ഡ് ഇനി അവിയലോ മറ്റോ അണോ... എന്നെയല്ലേ നോക്കുന്നത് മറുപടി പറയാന്‍. ഞാനിവിടെ ഇല്ല മാഷേ... എങ്ങോട്ടോ പോയിരിക്കുന്നു.

വേണു venu said...

നല്ല ചിത്രങ്ങള്‍. തുമ്പിക്കയ്യില്‍ പട്ട പിടിപ്പിക്കുക എന്നാല്‍ എന്താണു്.?
ഓ.ടൊ.
അല്ല മേനോനെ നിങ്ങള്‍ നാട്ടിലാനേടെ കൂടായിരുന്നോ.?

Unknown said...

ആനയുടെ പേരുള്ള ആ ആനമൊയിലാളിയ്ക്ക് ഇതൊക്കെ ഒന്ന് ഇമെയിലയയ്ക്കാമായിരുന്നില്ലേ? പുള്ളി അറിയാതെയാണ് ഇതൊക്കെ എങ്കിലോ. രണ്ട് അടിയെങ്കില്‍ രണ്ട് അടി കുറയ്ക്കാമല്ലോ. യേത്?

Mubarak Merchant said...

ചുമ്മാതല്ല ഇടക്കൊക്കെ ഓരോ പാപ്പാമ്മാര്‍ ആനേടെ ചവിട്ട് കൊണ്ട് പടിയാവണത്.

കേരളാ പോലീസിന്റെ സ്റ്റൈല്‍ കടമെടുത്താണാവോ ഒരു മിണ്ടാ പ്രാണിയെ ഇങ്ങനെയിട്ട് തല്ലുന്നത്..

ഓര്‍ത്തിട്ട് പെരുത്തു വരുന്നു..

asdfasdf asfdasdf said...

തുമ്പിക്കയ്യില്‍ പട്ട യെന്നാല്‍ പനമ്പട്ട. അല്ലാതെ മറ്റേ പട്ടയല്ല. വേണുജി, ആന എന്റെ ഒരു വീക്നസ്സ് തന്നെയാണ്. ഗുരുവായൂരില്‍ ആനക്കോട്ടയില്‍ ആനകളെ പാര്‍പ്പിക്കുന്നതിനുമുന്‍പ് കേശവനടക്കമുള്ള ആനകളെ കെട്ടിയിരുന്നത് എന്റെ വീടിനുമുന്നിലുള്ള മനയിലെ പറന്പിലായിരുന്നു. പിച്ചവെച്ച് നടക്കുമ്പോള്‍ മുതല്‍ ഇങ്ങനെ ആനയെ കാണുന്നു. അതുകൊണ്ടു കൂടിയാവാം ഈ ആനപ്രേമം.

Anonymous said...

ഫോട്ടോ കണ്ടിട്ടു തന്നെ സങ്കടം തോന്നുന്നു. ഒന്ന് എടപെടാന്‍ തോന്നീലേ മേന്‍‌ന്ന്?

asdfasdf asfdasdf said...

ഇക്കാസെ. ഒരു അര മണിക്കുറോളം ആ പാവം ആനയെ അവര്‍ തല്ലി. എനിക്ക് ശരിക്കും വിഷമം തോന്നി. പലരും എതിരു പറഞ്ഞു. എന്തുഫലം. തല്ലുന്ന കാര്യം‍ പാപ്പാനും കവിയുമായ കൃഷ്ണങ്കുട്ടിച്ചേട്ടനോടും പറഞ്ഞു. ഒരു കാര്യവുമില്ല. ദില്‍ബു പറഞ്ഞതുപോലെ ഗോപു നന്ദിലത്തിന് ഫോട്ടൊ അയച്ചുകൊടുത്തിട്ടുണ്ട്. ഇത്ര്യോക്കേ എന്നെക്കൊണ്ടാവൂ..

Peelikkutty!!!!! said...

രണ്ടാമത്തെ പടം ഞാന്‍ ഡെസ്ക്ടോപ്പിലേക്കെടുത്ത്ണ്ട്ടാ:)

ഉത്സവം : Ulsavam said...

ചിത്രങ്ങള്‍ നന്നയിരിയ്ക്കുന്നു, പക്ഷേ അവസാനത്തെ ചിത്രം എല്ലാ മൂഡും കളഞ്ഞു.
ഇതിനൊന്നും എതിരെ ആനപ്രേമികള്‍ക്ക് ഒന്നും ചെയ്യാനാകില്ലേ..?
ഇത് കൂടി വായിച്ച് നോക്കൂ, ഇതാണ് വാസ്തവം!

Kaippally said...

കഷ്ടം. എത്ര സുന്ദരമായ ക്രൂര വിനോദങ്ങള്‍.

കാട്ടില്‍ സ്വതന്ത്രമായി ജീവിക്കേണ്ട ഈവിയെ ചങ്ങലക്കിട്ട് പ്രദര്‍ശിപ്പിക്കുന്ന സംസ്കാരം. കൊള്ളാം

Abdu said...

നമ്മുടെയൊക്കെ ആനപ്രേമത്തിന് പിന്നില് ഇങ്ങനേയും ചില സത്യങ്ങളുണ്ട്. കൂട്ടിലടച്ചും കെട്ടിയിട്ടും ഒക്കെ സ്നേഹിക്കാന്‍ നമുക്ക് വല്ലാത്ത ഹരമാണ്. മനുഷ്യന്‍ എന്ന് ഇരുകാലിയുടെ വിനോദങ്ങള്‍ക്കുള്ള ഉപാധികള്‍ മാത്രമാണ് ബാക്കി ഭൂമുഖത്തുള്ള എല്ലാം എന്ന് നമൊക്കൊരു ധാരണയുണ്ട്.

കൂട്ടിലടക്കപ്പെട്ടവരുടെ ശബ്ദം കൂടിയാവട്ടെ മലയാളം ബ്ലോഗുകള്‍