Wednesday, May 09, 2007

കോഴിക്കറിയും പത്തിരിയും

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ മറിയുമ്മ താത്തയുടെ സ്നേഹസമ്മാനം.

പത്തിരി ഉണ്ടാക്കേണ്ട വിധം ഇവിടെ വല്യമ്മായി വിവരിച്ചിട്ടുണ്ട്.13 comments:

സുകുമാരപുത്രന്‍ said...

ഹാവൂ ഇതിലേലും ആദ്യം ഒരു തേങ്ങയടിക്കാന്‍ കഴിഞ്ഞല്ലോ....
അങ്ങ്ട് പൊട്ടിച്ചിതറട്ടേ....

ആപ്പീസിലെ തലപുകയുന്ന പണീം കഴിഞ്ഞ് വിശന്നു കരിയുന്ന വയറുമായി ഇറങ്ങുമ്പോഴാണോ എന്റെ മേനോഞ്ചേട്ടാ ഇങ്ങനത്തെ പോസ്റ്റ്....

ഇനി ഞാനങ്ങിനെ ആ തട്ട് ദോശ കഴിക്കും???....
javascript:void(0)
Publish Your Comment
ഇതിങ്ങന്നെ മനസ്സില്‍ കിടന്നു നിറയല്ലേ?? വായിലൂടേ QueenMary 2 തന്നെ ഓടിക്കാം...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

മേനോന്‍ ചേട്ടാ തേങ്ങ ആരെങ്കിലും ഉടച്ചോട്ടെ ഒരു ബോംബു ചാത്തന്‍ വച്ചിട്ടുണ്ട്.. രാത്രിത്തേക്ക് കഞ്ഞീം പയറും വയ്ക്കാന്‍ പാത്രം കഴുകാന്‍ എണീക്കാന്‍ പോകുമ്പോഴാ ഒടുക്കത്തെ പോസ്റ്റ്...

ഈ പാപമൊക്കെ മേനോന്‍ ചേട്ടന്‍ എവിടെക്കൊണ്ടാ കഴുകിക്കളയുക?

::സിയ↔Ziya said...

മേനോന്‍ ചേട്ടാ,
ഒന്നുമൊന്നുമല്ലാത്ത ഈ നേരത്ത് തന്നെ ഇതു പോസ്റ്റിയല്ലോ?
കൊടലു കരിയണ വെശപ്പിനെ ഇവന്‍ ഉഗ്രമാക്കിയിരിക്കുന്നു...
നന്നായി സംഭവം

Dinkan-ഡിങ്കന്‍ said...

ഹായ് വെച്ച കോഴീന്റെ മണം.
ചാത്താ ഡിങ്കന്‍ നിനക്ക് പത്തിരീം കൊഴിയെറച്ചീം തരാട്ടോ കര്യണ്ട്രാ

കുട്ടമ്മേനൊന്‍::KM said...

ആഹാ.. കഴിക്കാന്‍ വന്നവര്‍ക്കൊക്കെ ഒരു കൊട്ടത്തേങ്ങ നിറയെ നന്ദി.

നിമിഷ::Nimisha said...

മേനോന്‍ ജി, എനിയ്ക്ക് വിശക്കുന്നു...ഫാഹാഹീലില്‍ ഇന്നൊരു കലാപം പൊട്ടാന്‍ സാധ്യത കാണുന്നു :)

sandoz said...

ദുഷ്ടന്‍......

കുട്ടമ്മേനൊന്‍::KM said...

നിമിഷേ, ഫഹാഹീലിലെ കലാപം ഒരു മണിക്കൂര്‍ മുമ്പ് കെട്ടടങ്ങി. എന്തൊരു പൊടിക്കാറ്റായിരുന്നു. :)
സാന്‍ഡോ.. തറവാടി ദുബായീല്‍ വന്നാല്‍ പത്തിരിം കോയീക്കറിയും തരാമെന്ന് പറഞ്ഞിട്ടുണ്ട്. പോരണോ ?

അഗ്രജന്‍ said...

മേന്ന്നേ... എനിക്കാ കോയീന്‍റെ കഷ്ണം അതീ കെടക്കണ ആ വെപ്പിലേലൊന്ന് പൊതിഞ്ഞ് തരാവോ :)

neYYan said...

കോഴിക്കറി കൊള്ളാം.. വിശന്നിരിക്കുന്ന നേരത്തു തന്നെ വേണോ‍??

നല്ല വയനാടന്‍ കോഴിക്കറിയും പത്തിരിയും പിന്നെ അല്ലറ ചില്ലറ സംഭവങ്ങളും കൂടിയുണ്ടെ.. ദാ ഇവിടെ.
http://bijuneyyanmallu.blogspot.com/2007/05/blog-post_21.html

:)

ബീരാന്‍ കുട്ടി said...

എന്നെയങ്ങട്‌ കെല്ല്,
അതിരാവിലെ 10 മണിക്ക്‌ എഴുന്നേറ്റ്‌ കട്ടന്‍ ചായയും, ദിനേശ്‌ ബിഡിയും വലിച്ചിരിക്കുമ്പോ തന്നെ നിന്റെ ഒടുക്കത്തെ ഒരു പത്തിരി. പത്തിരി മത്രമാണെങ്കി പോട്ടെ, കോഴിക്കറിയും. എന്റെ റബ്ബെ.

കോഴിക്കറിയില്‍ വാഴയില, എനിക്ക്‌ വയ്യ.

ഉണ്ണിക്കുട്ടന്‍ said...

കശ്മലന്‍ ..ഹൃദയ ശൂന്യന്‍ ...!!

കോഴിക്കാലിനേക്കാള്‍ വലിയ 'കറിവേപ്പില' യോ. ഇതാണോ പണ്ടു വിവാദമായ കറിവേപ്പില..?

മുസാഫിര്‍ said...

കോഴിക്കറിക്ക് ഒടുക്കത്തെ ഗ്ലാമറാണാല്ലോ മേന്നേ !