Tuesday, July 17, 2007

ഉപകാര സ്മരണ

കുറ്റബോധം ഒന്നുകൊണ്ടുമാത്രമാണ് കുമാരേട്ടന്‍ ഇതിനിറങ്ങിത്തിരിച്ചത്. ഇത്രയും കാലം വിശ്വസിച്ച ഒരാള്‍ ഇങ്ങനെ ഒരു വഞ്ചന ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കുമാരേട്ടന്‍ കരുതിയിരുന്നില്ല. ഒരു ബൂലോക കോഴിയെ അന്വേഷിക്കാന്‍ പോകുന്നതിനുമുന്‍പ് ഗീവര്‍ഗ്ഗീസ് പുണ്യാളനു കോഴിയെ നടയിരുത്തണമെന്ന് രാത്രി വൈകി വീട്ടില്‍ വന്ന പല സുഹൃത്തുക്കളും പറഞ്ഞതുകൊണ്ടു മാത്രമാണ് കുമാരേട്ടന്‍ സഹധര്‍മ്മിണിയറിയാതെ കാലത്ത് തന്നെ കോഴിക്കൂട്ടില്‍ കൈയ്യിട്ട് ഉറക്കം തൂങ്ങിയിരുന്ന ഒരു കോഴിയെ എടുത്ത് സഞ്ചിയിലാക്കിയത്. പിന്നെ അധികം താമസിയാതെ ആദ്യത്തെ ബസ്സുപിടിക്കാന്‍ നീലച്ചന്ദ്രനെ സാക്ഷി നിര്‍ത്തി ബസ്റ്റോപ്പിലേക്ക് നീങ്ങി.

വളരെ മനസ്സമാധാനത്തോടെ ഇരുന്നിരുന്ന കോഴി ചന്തമുക്കെത്തിയപ്പോള്‍ ഡിങ്കനെ കണ്ട ദില്‍ബനെ പോലെ സഞ്ചിക്കുള്ളില്‍ കിടന്ന് പെരുകി. സഞ്ചിക്കകം കോഴി നഗര ശുചീകരണത്തിന്റെ ആവശ്യകതെയെക്കുറിച്ച് ക്ലാസെടുത്തു. സൌകര്യം കിട്ടിയാല്‍ ലെന്‍ വൈസ്മാനെ വരെ കൊണ്ടുവന്ന് ക്ലാസെടുക്കുമെന്ന് കുമാരേട്ടനൊരു മുന്നറിയിപ്പും. കുമാരേട്ടനത് സമ്മതിച്ചുകൊടുത്തു. ഏതായാലും അതിന്റെ അവസാനത്തെ ഒരു ആഗ്രഹമല്ലേ. സഞ്ചി പോയാലും കോഴി നന്നായല്‍ മതി എന്ന വിശ്വാസപ്രമാണം ചെല്ലി കുമാരേട്ടന്‍ യാത്ര തുടര്‍ന്നു.

ഇടപ്പിള്ളി പള്ളിയുടെ മണ്ണ്ഢപത്ത് നിന്ന് ഗീവര്‍ഗ്ഗീസു പുണ്യാളനു ആദ്യത്തെ തിരി കത്തിച്ചപ്പോഴാണ് ഒരു പൊട്ടലും ചീറ്റലും. ഒരു മാതിരി മലപ്പുറത്തെ മലയാളരംഭയുടെ ആപ്പീസിലിരുന്ന് കോപ്പാ അമേരിക്കയുടെ ഫൈനല്‍ കണ്ടിരിക്കുന്ന പാലാക്കാരന്‍ കൊച്ചുതോമായുടെ മൂക്കുപിഴിയലുപോലെ ‍.. മഴക്കാലമായതുകൊണ്ടാവുമെന്ന് വെറുതെ വിചാരിച്ചത് തെറ്റ്. മഞ്ഞുമ്മലിലെ കുട്ടൂസന്‍സ് പലചരക്കുകടയില്‍ നിന്നു തിരി വാങ്ങേണ്ടെന്ന് സഹധര്‍മ്മിണി പല വട്ടം പറഞ്ഞതാ. കത്താത്ത, വെറുതെ കിടന്നു ചീറ്റുന്ന തിരിയേ അവിടെയുള്ളുവെന്ന് ഏത് കഞ്ഞിപ്പശകൂട്ടിയ കാല്‍ ശരായിയിട്ട പോലീസുകാരനും അറിയാവുന്നതാണ്. എങ്കിലും നിവൃത്തികേടുകൊണ്ട് വാങ്ങിപ്പോയി. കുറെ നേരത്തെ കരച്ചിലിനും പിഴിച്ചിലിനുമൊടുവില്‍ തിരികത്തി ജ്വലിച്ചു നിന്നു. കുമാരേട്ടനു സമാധാനമായി. കോഴിയെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. ഈ കോഴിയെ നീയെടുത്ത് ആ ബൂലോക കോഴിയെ ദര്‍ശിക്കാനുള്ള അനുഗ്രഹം തരണേ ..

പിന്നെ, ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ ഡിലേക്ക് വെച്ചടിച്ചു.

‘വൈക്കം വഴി കോട്ടയത്തിനു പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ സ്റ്റാന്‍ഡിന്റെ വടക്കു വശത്തു പാര്‍ക്ക് ചെയ്തിരിക്കുന്നു..’

പിന്നെ ഏതുവഴിക്കൊക്കെ കോട്ടയത്തിനു പോകുമെന്ന് കുമാരേട്ടന്‍ ഡൌട്ടടിച്ചു.

ലക്ഷം മാതാവ് പാലം കഴിഞ്ഞ് അടുത്ത സ്റ്റോപ്പിലിറങ്ങി വലത്തോട്ട് നോക്കിയാല്‍ തെക്കോട്ടിറങ്ങി നില്‍ക്കുന്ന തലതിരിഞ്ഞ മലയാളരംഭയുടെ ആപ്പീസില്‍ ദുബായിലെ കുപ്പൂസും കോഴിയും കണികണ്ടുണരുന്ന അവനെ ഇന്നു കാണാതെ തിരിച്ചുപോരില്ലെന്ന് ശപഥം ചെയ്തിരിക്കുന്ന കുമാരേട്ടന്‍ രണ്ടും കല്‍പ്പിച്ച് ശകടത്തില്‍ കയറി.

മൂന്നര രൂപകൊടുത്ത് വാങ്ങിയ ലേറ്റ് എഡിഷന്‍ മലയാള രംഭയുടെ കുത്തിനു പിടിച്ച് തുറന്നു. രണ്ടാം പേജില്‍ ഇതാ‍ തേടിയ വള്ളി മാമുക്കോയ സ്റ്റൈലില്‍ ഇരിക്കുന്നു. ‘ഉപകാര സ്മരണ’ കോളത്തില്‍ 10 X 12 സൈസില്‍. ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തങ്ങളുടെ അണ്ടിക്കമ്പനി പൂട്ടിച്ചുതന്നതിനു ഉപകാരസ്മരണ. ഫിലഡാല്‍ഫിയയില്‍ നിന്നും കുഞ്ഞവറാന്‍‍ & ഫാമിലി.

ഓഹൊ ഇവനു ഈ പരിപാടിയും ഉണ്ടോ എന്റെ ഗീവര്‍ഗ്ഗീസ് പുണ്യാളാ. കണ്ടാല്‍ മാമുക്കോയയാണെങ്കിലും മമ്മൂട്ടിയുടെ കയ്യിലിരിപ്പാണവനെന്ന് വിശ്രുത സാഹിത്യ ശിരോമണി വടിവാള്‍ മുന്‍പൊരിക്കല്‍ ജാലകക്കാഴ്ചകള്‍ എന്ന പംക്തിയില്‍ അഭിപ്രായപ്പെട്ടത് കുമാരേട്ടന്‍ ഓര്‍മ്മിച്ചു.

എങ്ങനെയെങ്കിലും ഇവനെ ഇന്നു കണ്ടേ തീരു. ഇത്തവണ പരാജയപ്പെട്ടാല്‍ കുറുമാന്റെ ആജീവനാന്ത സുഹൃത്ത് പോത്തന്‍ കോട് എസ്പി. ഡാഷ് ചന്ദ്രനെ തന്നെ കൊണ്ടുവരേണ്ടി വരുമെന്ന് കുമാരേട്ടന്‍ കണക്കുകൂട്ടി.

വൈറ്റിലയും പൂണിത്തുറയും കടന്ന് സര്‍ക്കാര്‍ അനുവദിച്ചു തന്ന 60 കി.മീ സ്പീഡില്‍ ശകടം വെച്ചു പെടച്ചു. ഈ അവസ്ഥയില്‍ പോയാല്‍ കോട്ടയത്തെത്തിയാല്‍ തന്നെ യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞേ പുറത്തിറങ്ങാനാവൂവെന്നു പോലും കുമാരേട്ടന്‍ ഭയന്നു. മേലില്‍ കാലത്തെ എല്ലാ സത്‍ക്കര്‍മ്മങ്ങളും കഴിച്ച് സഹധര്‍മ്മിണിയോട് റ്റാറ്റായും പറഞ്ഞേ ഒരു വഴിക്കിറങ്ങൂയെന്ന് അപ്പോള്‍ തന്നെ കുമാരേട്ടന്‍ ദൃഢപ്രതിഞ്ജയെടുത്തു.

ലക്ഷം മാതാ കോളനിയില്‍ വണ്ടിയിറങ്ങി മലയാള രംഭയുടെ ആപ്പീസ് ലക്ഷ്യമാക്കി കുമാരേട്ടന്‍ നടന്നു. സെക്യൂരിറ്റിക്കാരനു പകിടി കൊടുത്ത് കുമാരേട്ടന്‍ മലയാള രംഭയുടെ നാലുനില കെട്ടിടത്തിനകത്ത് അവനെ തപ്പാനിറങ്ങി. ആ കശ്മലനെ.. വാറുണ്ണിയെ.
കുമാരേട്ടന്‍ സബ് എഡിറ്ററായിട്ടുള്ള ‘അജപാലനം’ മാസികയില്‍ പാചക കുറിപ്പിന്റെ ആയിരത്തൊന്നാമത്തെ എപ്പിസോഡെഴുതാന്‍ മോഹന്‍ ലാലിന്റെ ഡേറ്റ് തരാമെന്ന് പറഞ്ഞ് സ്ഥലം വിട്ട കഷിയാണ് ഈ വാറുണ്ണി.

വെട്രിവേലിട്ട തറയില്‍ മിന്നി തിളങ്ങുന്ന പ്രതലത്തില്‍ കുമാരേട്ടന്‍ വെറുതെ കാലൊന്നു വെച്ചതേയുള്ളൂ.

പിറ്റേന്ന് കണ്ണു തുറക്കുമ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സ്പെഷല്‍ വാര്‍ഡില്‍ ഇഞ്ചക്ഷനുമായി നില്‍ക്കുന്ന നേഴ്സ് കുമാരേട്ടനോട് പറഞ്ഞു..
‘ചേട്ടനു ചിക്കന്‍ ഗുനിയായാണ്.. മിണ്ടാതെ അവിടെ കിടന്നോളണം..’
കുമാരേട്ടന്‍ വിറച്ചു കിടന്നു. കുനിഞ്ഞിരുന്ന് പത്രം വായിക്കുന്ന അടുത്ത കട്ടിലിലുള്ളവനില്‍ നിന്നും പത്രം കടം വാങ്ങി വായിച്ചു.
അന്നും മലയാള രംഭയിലെ രണ്ടാം പേജില്‍ 10 X 12 സൈസില്‍ ഒരു ഉപകാര സ്മരണ കോളമുണ്ടായിരുന്നു.
‘ചിക്കണ്‍ ഗുനിയയില്‍ നിന്നു വിടുതല്‍ തന്നതിന് ... ഉപകാരസ്മരണയോടെ പാലായില്‍ നിന്നും വാറുണ്ണി & ഫാമിലി..’
കുന്തം പിടിച്ചു നില്‍ക്കുന്ന ഗീവര്‍ഗ്ഗീസ് പുണ്യാളനു വാറുണ്ണിയുടെ ഛായയുണ്ടോയെന്ന് കുമാരേട്ടന് വര്‍ണ്യത്തിലാശങ്കയുയര്‍ന്നു.

24 comments:

asdfasdf asfdasdf said...

‘ഉപകാര സ്മരണ’. ഒരു വെട്ടിരുമ്പ് പോസ്റ്റ്.. മരിച്ചവരുമായോ ഇനി ജനിക്കാനിരിക്കുന്നവരുമായോ ഇതിലെ കഥയും പാത്ര(ഓട്, അലുമിനിയം, ഇന്റാലിയം ..)ങ്ങളുമായി യാതൊരു ബന്ധങ്ങളുമില്ല.

Dinkan-ഡിങ്കന്‍ said...

ഠൊ...തടുപുടിതോം...
കലക്കിണ്ട് :)
(ബാക്കി പുറകേ വന്നോളും)

Unknown said...

ആളുകളേയും പാത്രസൃഷ്ടിയേയും (ഇതെന്താണാവോ സാധനം? നിരൂപകര്‍ കാച്ചുന്നത് കണ്ടിട്ടുണ്ട്)അഭിനന്ദിക്കുമ്പോള്‍ തന്നെയും കഥാതന്തുവിനെ പാടെ തിരസ്കരിക്കുന്നതില്‍ ധ്യാനാതമകമായി ചിന്തിച്ചാല്‍ ഉപരിപ്ലവമായി ഒന്നും തന്നെ കാണുന്നില്ല.

(ഈ പറഞ്ഞതെന്താണ് എന്ന് മനസ്സിലായാല്‍ എനിക്കൊന്ന് മെയിലയച്ച് പറഞ്ഞ് തരുമല്ലോ)

ഗുപ്തന്‍ said...

എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ !!! :((

ഗുപ്തന്‍ said...

എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ !!! :((

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സാ‍ല്‍ജോ, തറവാടി, വല്യമ്മായി എന്നിവര്‍ ഈ സ്റ്റേജിന്റെ പരിസരത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍, നിങ്ങള്‍ക്കുവേണ്ടി ബൂലോഗം സ്റ്റേജിന്റെ മുന്നില്‍ കാത്തിരിക്കുകയാണ്..എത്രയും പെട്ടന്ന് അവരവരുടെ ഭാഗം ഭംഗിയാക്കേണ്ടതാണ്...

വേണു venu said...

മേനോനെ, ഇതെന്തു്.?
പണ്ടു് കൊച്ചുകുട്ടന്‍‍ പിള്ള സ്വാമി വിളിച്ചു പറഞ്ഞതു് തന്നെ....
സ്വാമി ശരണം
തികച്ചും അനിവാര്യകതയുടെ ആവശ്യം തന്നെ ഈ പോസ്റ്റു്.:)

P Das said...

വാറുണ്ണിയേ..കുമാരേട്ടന്‍ നാഗമ്പടത്തൂന്ന് ഒരു വെട്ടുകത്തി മേടിക്കുന്നത് ഞാന്‍ കണ്ടു. പനി മാറിയാലും ഒരാഴ്ച്ച കോട്ടയത്തുതന്നെ കാണുമെന്നാ തോന്നുന്നെ..

SUNISH THOMAS said...

കിട്ടയതും മേടിച്ചോണ്ടിരിക്കുമ്പം ഇതേ അടുത്തത്...!! ഹെന്‍റമ്മോ....?
സംഗതി കൊള്ളാം. തുടരനാണോ? വെട്ടുകത്തി വാങ്ങിച്ചു വച്ചിട്ടുണ്ടോ?

:-)

സാജന്‍| SAJAN said...

ഹൊ എന്റെ തലപെരുക്കുന്നു.. ദില്‍ബന്റെ കമന്റും കൂടെ കണ്ടപ്പോള്‍, ആകെ കണ്‍ഫ്യൂഷന്‍:)
എന്റെ മേനോന്‍ ചേട്ടാ, തുടരന്‍ മറന്നോ?

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

പാത്ര (മണ്ണ്, അലൂമിനിയം, ഓട്, ചെമ്പ്) സൃഷ്ടിയില്‍ ഉപരിപ്ലവമായ ചില ചിന്താ തന്തുകള്‍ ബാക്കിവെച്ച് പോയതിലെ വൈക്ലബ്യം മറക്കാനായി കഥാതന്തുവിനെ കുറിച്ച് ധ്യാനിച്ച് കലം കഴിക്കാതെ വല്ലതും എഴുതിപ്പിടിപ്പിക്കാനുള്ള വാസനയില്‍ നിന്നുണ്ടായ ചില പ്രധാന പോയിന്റുകള്‍ ഈ കഥയുടെ വിവിധ ഭാഗങ്ങളില്‍ മുഴച്ച് നില്‍ക്കുന്നു എന്ന സൂചനകളുടെ വെളിച്ചത്തില്‍ വായിച്ചാല്‍ ...

ശ്ശോ... ഇനി വയ്യ മേനോനേ..
(ഈ വാചകം മനസ്സിലാവരില്‍ നിന്നും ഒരു മെയില്‍ പ്രതീക്ഷിക്കുന്നു)

asdfasdf asfdasdf said...

കുട്ടിച്ചാത്താ, പകര്‍ച്ചപ്പനി, ചിക്കുന്‍ ഗുനിയ, തക്കാളിപ്പനി, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ കര്‍ണ്ണാനന്ദകരമായ കലാപരിപാടികള്‍ ആസ്വദിക്കാനായി തറവാടിയും വല്യമ്മായിയും ഫ്ലൈറ്റ് പിടിച്ച് നാട്ടില്‍ പോയിരിക്കുകയാണ്. ഇപ്പോള്‍ ചെന്നാല്‍ അമല ആശുപത്രി പരിസരത്ത് ടെന്റടിച്ചിട്ടുണ്ട്. കയ്യോടെ പിടികൂടാം. :)
(തറവാടി, വല്യമ്മായി ഓഫിനു മാപ്പ്..)

മുസ്തഫ|musthapha said...

സത്യം പറയട്ടെ... എങ്ങനെ തലകുത്തി നിന്നാലോചിച്ചിട്ടും എനിക്കൊന്നും കത്തുന്നില്ല...

മുസ്തഫ|musthapha said...

ഇപ്പോള്‍ കത്തിയ വിവരം...

ആര്‍ക്കാണ്ടോക്കെ ഇട്ടാണിതെന്ന് കത്തി...

ഉണ്ണിക്കുട്ടന്‍ said...

ആ ആ എനിക്കു മനസ്സിലായീ. പക്ഷെ എനിക്കു മനസ്സിലായതാണോ ഇവിടെ ഉദ്ദേശിച്ചതെന്നൊരു സംശയം. അതൊക്കെ നമ്മുടെ ബെര്‍ളിച്ചായന്‍ .. ആര്‍ക്കിട്ടാ എവിടേട്ടാ താങ്ങിയേന്നു ഒരു സംശയവും ആര്‍ക്കും തോന്നില്ല.

e-Yogi e-യോഗി said...

കലക്കി. ഒരു സംശയം മാത്രം, എന്തിനാ ഇതു പോസ്റ്റിയത്‌....

മുസാഫിര്‍ said...

മേന്നെ,
സര്‍ ചാത്തന്‍സീലെ വാ‍റുണ്ണിയുമായി ബന്ധമില്ലാ എന്നു കൂടി എഴുതിക്കോ, അല്ലെങ്കില്‍ ആ കക്ഷി മാനഹാനിക്കു കേസു കൊടുക്കും.

asdfasdf asfdasdf said...

e-യോഗിയുടെ സംശയം എനിക്കും ഇല്ലാതില്ല. ഇതിപ്പോള്‍ എന്തിനാ എഴുതിയതെന്ന്.

Kaithamullu said...

രണ്ടാവര്‍ത്തി വായിച്ചു, നമ്മ്‌ടെ മേന്‍‌ന്റെയല്ലേ എന്നു വച്ച്.....

ഇനീം വായിക്കണം ന്നാ തോന്നണത്, വല്ലതും പുടികിട്ടാന്‍!

padmanabhan namboodiri said...

മലയാള രംഭയുടെ ആപ്പിസ് മലപ്പുറത്താണോ?
അവിടെ അല്ലെന്നു തോന്നുന്നു. ആ ഭാഗം തിരുത്താന്‍ തോന്നുന്നുണ്ടു.
എന്തായാലും കിടിലന്‍ പ്രയോഗങ്ങള്‍.

vaalkashnam said...

hu hoo hu....

Anonymous said...

ഒരു കണ്‍ഫ്യൂഷനുമില്ല!!
ഒന്നും പറയാനില്ല !!
വരവു വച്ചിരിക്കുന്നു !!

അഞ്ചല്‍ക്കാരന്‍ said...

കംബ്ലീറ്റ് കണ്‍ഫൂഷനാണ്!
എല്ലാം പറയുന്നു!!
ചിലവ് വച്ചിരിക്കുന്നു.!!!