ചൂടാതെ പോയ് നീ നിനക്കായ് ഞാന്‍
ചോര ചാറിച്ചുവപ്പിച്ചൊരെന്‍ പനീര്പ്പൂവുകള്
കാണാതെ പോയ് നീ നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
മലയാളത്തിന്റെ ധിക്കാരിയായ യുവ കവിക്ക് ഇന്നേക്ക് (30/07/2007) അന്‍പതു വയസ്സാവുന്നു. എണ്‍പതുകളിലെ കാമ്പസ്സുകളിലെ ഒഴിച്ചുകൂടാനാവാത്ത ലഹരിയായിരുന്നു ചുള്ളിക്കാടിന്റെ കവിതകള്‍. പതിനെട്ടുകവിതകള്‍, മാനസാന്തരം, അമാവാസി എന്നിവയാണ് പ്രധാന കൃതികള്‍.
കുറച്ചുകാലമായി കവിതയെഴുത്തില് നിന്നും വിട്ടു നില്ക്കുന്ന അദ്ദേഹം സിനിമാ സീരിയല്‍ അഭിനയരംഗത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു. നല്ലൊരു പ്രാസംഗികനും കൂടിയാണ്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ കുറച്ചുകാലം മുമ്പ് ചുള്ളിക്കാടിന്റേതെന്ന പേരില്‍ ഒരു ബ്ലോഗ് കണ്ടിരുന്നു. പിന്നീട് അത് അപ്രത്യക്ഷമായി.
പ്രിയ കവിക്ക് എല്ലാ ഐശ്വര്യങ്ങളും നേരുന്നു.
Monday, July 30, 2007
Subscribe to:
Post Comments (Atom)
14 comments:
ചുള്ളിക്കാടിന് പിറന്നാളാശംസകള്‍...
നന്മകള് നേരുന്നു...
ഈ പോസ്റ്റ് നന്നായി കുട്ടന്മ്മേന്ന്നേ...
ആനന്ദധാരയിലെ ആ വരികള്‍ തെറ്റാതെ ഇടാമായിരുന്നു.
ഓര്‍മ്മയില്‍ നിന്നെഴുതിയതാണ്. അനിലാ . തിരുത്തൂ.
ചുള്ളിക്കാടിന് പിറന്നാളാശംസകള്‍!
സമയോജിതമായ പോസ്റ്റ്... മേനോന് ചേട്ടാ...
:)
പ്രിയകവിക്ക് പിറന്നാളാശംസകള്‍.....
‘അമാവാസി‘യാണ് ഞാനേറെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ ഒരു കവിത മറ്റൊന്ന് ‘പിറക്കാത്ത മകന്‘ ആണെന്നു തോന്നുന്നു.
മേന്നേ, കൊള്ളാം.
ചുള്ളിക്കാടിന് പിറന്നാളാശംസകള്‍.
മനോരമ പത്രത്തിന്റെ ഞായറാഴ്ച പേജില്‍ വിജയലക്ഷ്മി
ചുള്ളിക്കാടിന്റെ ഇന്റര്‍ വ്യു ചെയ്തതു വായിക്കാത്തവര്‍ വായിക്കുമല്ലോ..(29/07/07)
അനിലന്‍ അയച്ചു തന്ന പോലെ വരികള്‍ മാറ്റിയിട്റ്റുണ്ട്.
ചുള്ളിക്കാടിനു പിറന്നാളാശംസകള്‍!!!
ചുള്ളിക്കാടിന്റെ ബ്ലോഗെവിടെ പോയി?
മേന്നെ നന്നായി.
-സുല്‍
ചുള്ളീക്കാടിനു പിറന്നാളാശംസകള്‍,മേന്നെ ഇതെല്ലാം എടുത്ത് അദ്ദേഹത്തിനു അയച്ച് കോടുക്കാന്‍ വല്ല വഴിയുമുണ്ടോന്ന് നോക്കുക.
ചുള്ളിക്കാടിന് പിറന്നാളാശംസകള്‍, ഇതിവിടെയിട്ട മേനോന് ഒരു സുലൈമാനി :)
ഗന്ധകശയ്യയില് എന്റെ കോപിഷ്ഠമാം പേശികള്‍ മീട്ടി-
പ്പറഞ്ഞു നീ:
I am white
You are brown
But look;Both our shadows are black
ചുള്ളിക്കാടിന് പിറന്നാളാശംസകള്‍.:)
ചുള്ളിക്കാടിന് പിറന്നാളാശംകള്‍.
മേനോന്‍ചേട്ടനു പോസ്റ്റാശംസകള്‍
:)
വാക്കുകള്‍ കനലുകളാക്കി ആസ്വാദക മനസുകളെ പൊളളിച്ച കവി.
മലയാളത്തിന്റെ പ്രിയപ്പെട്ട ധിക്കാരി...
മനോരമയില്‍ പ്രസിദ്ധീകരിച്ച ആ അഭിമുഖം മതി
ചുളളിക്കാടിനെ അറിയാന്‍.....
കുടിച്ചും പുകച്ചും പ്രണയിച്ചും കലഹിച്ചും
അലറിയും കരഞ്ഞും
അഹങ്കരിച്ചും പശ്ചാത്തപിച്ചും
എഴുതിയും വായിച്ചും
അഭിനയിക്കാതെ അഭിനയിച്ചും
അരനൂറ്റാണ്ട് അര്‍മാദിച്ചു തീര്‍ത്ത
ചുളളിക്കാടിന് ആശംസകള്‍....
ഈ ജന്മദിനം ബൂലോകത്തെ ഓര്‍മ്മിപ്പിച്ച കുട്ടന്മേനോനും...
Post a Comment