എല്ലാ അവധിക്കും ഞാന്‍ കൃഷ്ണങ്കുട്ടിച്ചേട്ടനെ കാണാറുണ്ട്. ഇത്തവണയും ഏറെ തിരക്കുണ്ടായിട്ടും കാണാതെ പോരാന്‍ മനസ്സുണ്ടായില്ല. വര്‍ഷങ്ങളായി അങ്ങനെ ഒരു ആത്മബന്ധമാണ്.കൃഷ്ണന് കുട്ടിച്ചേട്ടനോട് സംസാരിച്ചിരുന്നാല്‍ നേരം പോകുന്നതേയറിയില്ല.
ഇത്തവണ കാണുമ്പോള്‍ ഏറെ ക്ഷീണിതനായിരുന്നു. എങ്കിലും സംസാരത്തിനു കുറവൊന്നുമില്ല.പുതുതായി വന്ന ആനകളെ കുറിച്ചും അടുത്ത കാലത്ത് ആനകള്‍ ഇടയുന്നതെന്തുകൊണ്ടാണെന്നതിനെ കുറിച്ചും ആനകളുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളെകുറിച്ചും സമകാലീന മലയാളകവിതകളെക്കുറിച്ചുമെല്ലാം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനക്കൊട്ടിലിലെ ക്വാര്‍ട്ടേഴ്സില്‍ തന്റെ ഒറ്റമുറി വീടിന്റെ ചായ്പ്പില് ഇരുന്ന് സംസാരിച്ച് രണ്ടു മണിക്കുര്‍ കടന്നുപോയതറിഞ്ഞില്ല.പത്തമ്പത്തഞ്ച് വയസ്സയി. ഇനി ആനപ്പാപ്പന്റെ പണി നിര്‍ത്തുന്നെന്നു പറഞ്ഞു. ഒക്ടോബര്‍ 31 നു പിരിയാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്.
ആനകളെപ്പോലെ തന്നെ കവിതകളും കൃഷ്ണന് കുട്ടിച്ചേട്ടന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. കുറച്ചുകാലം സുഖമില്ലാതെ കിടപ്പിലായപ്പോഴും കവിതകളായിരുന്നു കൂട്ട്. ഇരുന്നൂറ്റന്പതോളം കവിതകള്‍ എഴുതിയിട്ടുണ്ട്. ‘പുനര്‍ജനി’ , ‘കല്ലുകളില്‍ കാണുന്നത്’ എന്നീ രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇരുപതോളം കഥകളും ഒരു നോവലും വേറെ.
ഇനി ഒരു വലിയ ആനക്കഥകളുടെ സമാഹാരമിറക്കാനുള്ള പരിപാടിയിലാണ് കൃഷ്ണങ്കുട്ടിച്ചേട്ടന്‍. അതുപോലെ തന്നെ ആനകളുടെ ഒരു എന്സൈക്ലോപീഡിയയും വെബ്സൈറ്റും മനസ്സിലുണ്ട്.
ഇരുപത്തെട്ടുവര്‍ഷമായി പാപ്പാനായിട്ട്. സ്വദേശം പാലക്കാട് ജില്ലയിലെ കര്‍ക്കിടാംകുന്നാണെങ്കിലും വളരെ ചെറുപ്പത്തില്‍ തന്നെ ഗുരുവായൂരെത്തിയിട്ടുണ്ട്. അച്ഛന് ഗോവിന്ദന് നായര്‍ ക്ഷേത്രത്തിലെ ആന പാപ്പാനായിരുന്നു. ആദ്യം കുട്ടിശങ്കരന് എന്ന ആനയുടെ പാപ്പാനായിരുനു കൃഷ്ണങ്കുട്ടിച്ചേട്ടന്‍. പിന്നെ പത്തിരുപതോളം ആനകളുടെ പാപ്പാനായിട്ടുണ്ട്. ഭാര്യയും മകനും സഹോദരനും സഹോദരിയുമൊക്കെയായി ആനക്കൊട്ടിലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നു.
മൂന്നു വര്‍ഷം മുമ്പ് ഒരു ആനയൂട്ടിനു ‘രശ്മി’ എന്ന ആനയുമായി പാലക്കാട്ടേക്ക് പോകുമ്പോള്‍ വാഹനമിടിച്ച് വാരിയെല്ലുകള്‍ തകര്‍ന്ന് ആറുമാസം ചികിത്സയിലായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് തിരിച്ച് ജോലിക്ക് കയറിയത്. അതിനു ശേഷം പുറത്തേക്കൊന്നും അധികം പോകാറില്ല. ആനക്കൊട്ടിലില്‍ തന്നെ. വായനയും എഴുത്തും തന്നെ. സുഹ്രുത്തുക്കളല്ലാതെ കാര്യമായ സമ്പാദ്യങ്ങളൊന്നും ഇല്ല. ഇനി മരണം വരെ ഭക്തവത്സലനായ ഗുരുവായൂരപ്പന്റെ മുന്നില്‍ തന്നെ.

14 comments:
ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ള ആള്, അല്ലാതെ എന്താ പറയാ.
[അവിശ്വാസികള്‍ ഈ കമന്റ് കണ്ടില്ലെന്ന് നടിച്ചാല്‍ മതി ട്ടാ]
കൃഷ്ണന് കുട്ടി ചേട്ടന്റെ ആനക്കഥകളും കവിതകളും കൂടി പോസ്റ്റു ചെയ്യൂ.:)
കവിയും ആനപ്പാപ്പാനുമായ കൃഷ്ണന് കുട്ടി ചേട്ടനെ പരിചയപ്പെടുത്തുന്നു.
കൃഷ്ണന്‍കുട്ടിച്ചേട്ടനെ പരിചയപ്പെടുത്തിയത് ഇഷ്ടായി,കുറിപ്പ് വളരെ ചെറുതായിപ്പോയീന്ന് ഒരു തോന്നല്‍.എന്തായാലും നല്ല കാര്യം.വേണുജി പറഞ്ഞപോലെ അദ്ദേഹത്തിനു സമ്മതമാണെങ്കില്‍ കഥകളും കവിതകളും പോസ്റ്റു ചെയ്യുവാന്‍ ശ്രമിക്ക്കുക..
ചേട്ടാ കുറെ തകര്‍പ്പന്‍ ആനകഥകള്‍ പ്രതീക്ഷിക്കുന്നു.
ഇരുന്നൂറ്റിയന്പത് കവിതകളെഴുതിയ ഒരു ആനപാപ്പാന്...വൗ..
കൃഷ്ണങ്കുട്ടിച്ചേട്ടനെ പരിചയപ്പെടുത്തിയത് നന്നായി മേനനേ...
നല്ല പരിചയപ്പെടുത്തല്‍...
വേണു പറഞ്ഞതു പോലെ മൂപ്പരുടെ രചനകള്‍ കൂടി കൊടുക്കാമായിരുന്നു.മൂപ്പരെ ഒരു ബ്ലോഗന് ആക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് ഒരു വന്യമായ സ്വപ്നമാവുമോ...:)
thanks for introducing this personality....
Thanks for introducing such a wonderful personality.
As many suggested, please try to post some of his good works.
Expecting an Elephant blog also...:)
കൃഷ്ണങ്കുട്ടിചേട്ടനെ പരിചയപെടുത്തിയത് വളരെ ഉചിതമായി മേന്നെ......ഗുരുവായൂരപ്പന്റെ അനുഗ്രഹത്താല്‍ അദ്ദേഹം കവിതകളും, ആനകഥകളും മെല്ലാം ഇനിയും അനേകം എഴുതട്ടെ.
കൂടുതല്‍ രസകരമായ ആനക്കഥകള്‍ എഴുതട്ടെ.
(അരയിലുള്ള ആ ബെല്‍റ്റ്,പണ്ട് ഒരു ഫാഷനായിരുന്നു. ഇപ്പോള്‍ ഇത് കാണാനില്ല)
കൃഷേ..അത് പാപ്പാന്മാരുടെ സ്പെഷ്യല്‍ ബെല്ട്ടാ. ദേവസ്വം വഹ. കൃഷ്ണന് കുട്ടിച്ചേട്ടനു ബ്ലോഗില്ല. ഇന്റെര്‍നെറ്റ് എന്ന് പറഞ്ഞപ്പോള്‍ നന്നായൊന്നു ചിരിച്ചു. :)
മേനോന് ചേട്ടാ,
കൃഷ്ണന് കുട്ടി ചേട്ടനെ പരിചയപ്പെട്ടതില്‍ സന്തോഷം!
ശരിക്ക് ക്ര്യ്ഷ്നങ്കുട്ടി ചേട്ടനേപോലെയുള്ളവരെയാണ് നാം നമിക്കേണ്ടത്.
Post a Comment