വിചാരവും ധ്യാനവും ഒന്നാണോ ?
സര്‍വ്വസങ്കല്പ വികല്പനങ്ങളും ഒഴിഞ്ഞിരിക്കുന്ന അവസ്ഥയെ ധ്യാനം എന്നു പറയാം. അതിന്റെ അര്‍ത്ഥം ധ്യാനിക്കാന്‍ കഴിയുകയില്ല എന്നാണ്.
ധ്യാനം എന്നാല്‍ ഒരു അവസ്ഥയാണ്. മനസ്സ് അടങ്ങിയിരിക്കുമ്പോഴുള്ള അവസ്ഥ. മനസ്സുകൊണ്ടു പിന്നെ ചെയ്യാന്‍ കഴിയുന്നത് എന്താണ് ?
വിചാരം.
വിചാരം എങ്ങനെ നയിക്കപ്പെടണമെന്ന് അറിയാമോ ?
തര്‍ക്കവും ന്യായവും മീമാംസയും എല്ലാം ഉണ്ടായിട്ടുള്ളത് ചിന്തയ്ക്ക് പദ്ധതി ഉണ്ടാക്കിക്കൊടുക്കാനാണല്ലോ.
വ്യാകരണം പഠിച്ചിട്ടാണോ മനുഷ്യര്‍ സംസാരിച്ചുതുടങ്ങിയത് ?
തര്‍ക്കം പഠിച്ചിട്ടേ ചിന്തിക്കാന്‍ പാടുള്ളൂ ?
അടിസ്ഥാനപരമായ അറിവ് ആദ്യം തന്നെ മനസ്സില്‍ ഒളിഞ്ഞിരിപ്പുണ്ടാവും. ഉപനിഷത്തുകളിലൂടെ ഘൃഷിമാരും ഗീതയിലൂടെ വ്യാസനും ശങ്കരനുമെല്ലാം പഠിച്ച സര്‍വ്വകലാശാല ഏതാണ് ? അവരുടെ ദര്‍ശനത്തിനു ഒരു സമഗ്രതയുണ്ടായിരിക്കുമ്പോള് പണ്ഠിതരുടെ വികലമാകുന്നതെന്തേ ?
ശൂന്യാകാശത്തില്‍ ഒളിഞ്ഞിരിക്കുന്ന തടസ്സങ്ങളെ കണക്കുകൂട്ടി കണ്ടെത്തി. പ്രാതിയൌഗികമായ കണക്കുകൂട്ടലുകള്‍കൊണ്ട് അവയേ ഒഴിവാക്കി. ചന്ദ്രനിലും ചൊവ്വയിലും കടന്നുചെല്ലുവാന്‍ കഴിയുന്ന മനുഷ്യന്റെ മനസ്സിനു എന്തുകൊണ്ട് ആ കണക്കുകൂട്ടലിലെ തെറ്റും ശരിയും നിര്‍ണ്ണയിക്കുന്ന ബുദ്ധിയുടെ സ്വഭാവവും സ്വരൂപവും അളക്കാനായി സ്വാത്മാവിലേക്കുതന്നെ നടന്നുചെല്ലുവാന്‍ തോന്നുന്നില്ല ? അങ്ങനെയൊന്ന് സംഭവിച്ചാല്‍ തന്നെ അതെന്തുകൊണ്ട് ഇത്ര ദുഷ്കരമായിരിക്കുന്നു ?
ശരിയായ പ്രതിജ്ഞയില്‍ എത്തിച്ചേരണമെങ്കില്‍ ചിന്തയെ വേണ്ടവിധത്തില്‍ മുന്നോട് കൊണ്ടുപോകാന്‍ കഴിയണം. ഇവിടെ വിശേഷബുദ്ധിയേക്കാള്‍ സാമാന്യബുദ്ധിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.
എവിടെയോ കണ്ട ഒരു കമന്റാണ് ഇങ്ങനെ ഒരു കുത്തിക്കുറിപ്പിനാധാരം.
Saturday, December 22, 2007
Subscribe to:
Post Comments (Atom)
12 comments:
ധ്യാനത്തിന് വിചാരത്തേക്കാള്‍ concentration ആവശ്യമാണ്. അവിടെയാണ് ഇവ രണ്ടിന്റേയും വ്യത്യാസവും.
good writing.
http://www.jayakeralam.com
എന്ത്യേ ഇപ്പൊ ഇങ്ങനെ തോന്നാന്‍?
എന്തായാലും ഈ വിഷയങ്ങളൊന്നും കൂടുതല്‍ ധ്യാനിക്കണ്ട, നമ്മുടെ ശ്യാമളയുടെ ഹസ്സിനെ പോലായല്ലോ(ചിന്താവിഷ്ടയായ)
അപ്പൊ ക്രിസ്മസ്സ് പുതുവത്സരാശംസകള്‍!!!
വിചാര വികാരങ്ങള്‍ക്ക് അതീതമായത് ധ്യാനം.
ഓ.ടോ.ബൂലോകത്ത് ഒരു ധ്യാനകേന്ദ്രം കുറവുണ്ട്.
സര്‍വ്വ സങ്കല്പ വികല്പങ്ങളും ഒഴിഞ്ഞിരിക്കുന്ന അവസ്ഥയെ ധ്യാനം എന്നു പറയാം...അങ്ങനെയാണെങ്കില്‍ ധ്യാനിക്കാന്‍ കഴിയില്ല..ഇതു ശരിയാണോ?
അങ്ങനെയാണെങ്കില്‍ നമ്മുടെ മഹര്ഷിവര്യന്മാരോ?
ആഗ്നേയ,ധ്യാനം എന്നത് ഒരു അവസ്ഥയാണ്. മഹര്‍ഷികള്‍ വിചാരിക്കുകയല്ലല്ലോ.. ധ്യാനിക്കുകയല്ലേ ?
ഹയ്, എന്താ കുട്ടന്മേനനേ, ഇപ്പോ അതിനു മാത്രം ഇവിടെ എന്തൂട്ടാ ഇണ്ടായേ... ഹയ്, ധ്യാനിക്കേം, ചിന്തിക്കേം ഒക്കെ ചെയ്യേ... അതിനൊക്കെ സമയം ണ്ട്ന്നേ....
അപ്പോ ഞാനൊന്ന് ധ്യാനിച്ചട്ട് ഇപ്പങ്ങട് വരാം. അതുവരെ നിങ്ങള്‍ എന്തെങ്കിലും വിചാരിക്ക്.
ഇതെന്തെപ്പോ മേന്ന്നെ ഇങ്ങനൊക്കെ തോന്നാന്‍...!
എന്തായാലും ഇതൊന്നും നമ്മുടെ വിചാരം അറിയേണ്ട... :)
മറ്റെല്ലാ വിചാരങ്ങളും ഉപേക്ഷിച്ച് ഒരേയൊരു (ദൈവവിചാരം) വിചാരത്തിലേക്കൊതുങ്ങുന്നതല്ലേ ധ്യാനം!
ധ്യാനമെന്നാല് സര്വ്വചിന്തയും അകന്നു നില്ക്കുന്ന അവസ്ഥയല്ല.
ഏതെങ്കില്മൊരു ചിന്തയിലേക്ക്, അല്ലെങ്കില്‍ ചിന്തകളുടെ ക്രമമായ വിശകലനത്തിലേക്ക് മനസ്സിനെ കൊണ്ടെത്തിക്കുന്ന അവസ്ഥയാണ്. സര്‍വ്വാംഗങ്ങളേയും നിശ്ചലമാക്കി ധ്യാനനിമഗ്നനാകുമ്പോള് ഉളവാകുന്ന ശാന്തതയും ഏകാഗ്രതയും അനുഭൂതിയും മനസ്സിനും ശരീരത്തിനും ഉത്തേജനമാണ്. ആ സമയത്ത് ചിന്തകള്‍ക്ക് ക്രമമായ ഒരു ധാര കൈവരുന്നു.
ഈ വിചാരധാര പ്രായോഗിക ജീവിതത്തിലെ വൈഷമ്യങ്ങളെ കൂടുതല്‍ കരുത്തോടെ വിശകലനം ചെയ്യാന്‍ നമ്മെ പ്രാപ്തമാക്കുന്നു.
ധ്യാനം വ്യക്തികളുടെ ഇഷ്ടാനുസരണം വ്യത്യസ്ഥ രീതിയില്‍ പ്രാപിയ്ക്കാവുന്ന ഒരു അവസ്ഥയാണ്. മേനോന് പറയുന്നത് പോലെ സര്‍വ്വ സങ്കല്പ വികല്പനങ്ങളും ഇല്ലാതാക്കി മനസ്സിനെ തന്റെ നിയന്ത്രണത്തില്‍ ഏകാത്മകമായ ഒരു അവസ്ഥയിലെത്തിക്കാം. അവിടെ വിചാരങ്ങളില്ല .
അഗ്രജന് പറഞ്ഞത് പോലെയും ആവാം ... എല്ലാം വിചാരങ്ങളും ഉപേക്ഷിച്ച് ദൈവ സങ്കല്പത്തില് ലയിക്കാം അവിടേയും മേനോന് പറഞ്ഞ അവസ്ഥ തന്നെയാണ് സംജാതമാകുന്നത്. വിചാരങ്ങളീല്ലാത്ത ശൂന്യത. അപ്പോള്‍ ദൈവം എന്നത് വെറും സങ്കല്പമാവുന്നു ഇല്ലാത്തൊരു അവസ്ഥ.
സിയയോട് ഇത്തിരി വിയോജിപ്പ്
സിയ.. ഒരു അടച്ചിട്ട റൂമിലോ നിശ്ബദമായൊരിടത്തോ.. ഏകാന്തമായൊരു അവസ്ഥയിലേക്ക് മനസ്സിലെ ഏകോപിയ്ക്കാന് ചിന്തകള്‍ തടസ്സം നില്ക്കും. റൂമിലെ ഒരു ബിന്ദുവില്‍ ഇമവെട്ടാതെ നോക്കി മനസ്സിനെ ഏകാത്മകതയിലേക്ക് എത്തിയ്ക്കാന്‍ സാധിയ്ക്കും ആ സമയം മനസ്സ് തികച്ചും ശൂന്യമായൊരു അവസ്ഥയിലായിരിക്കും ഈ അവസ്ഥയെ ധ്യാനാവസ്ഥ .... ഇതായിരിക്കണം മേനോന് ഉദ്ദേശിച്ചത് .
പള്ളിയിലും. അമ്പലങ്ങളിലും വിശ്വാസപരമായ ചിന്തകളില്‍ മുഴുകുമ്പോഴാണ് സിയ പറഞ്ഞത് പോലെയുള്ളൊരു അവസ്ഥ ഉണ്ടാവുന്നത്. അതൊരിക്കലും ധ്യാനമാവുന്നില്ല . നമസ്ക്കാരം ഒരു അര്‍ദ്ധ ധ്യാനാവസ്ഥയാണ് ... നമസ്ക്കരിക്കുമ്പോള്‍ കണ്ണുകള്‍ സുജൂദിലേക്കും മനസ്സ് ഇമാം ചൊല്ലുന്ന സൂറത്തിലേക്കും നയിച്ച് ഏകീകരിക്കുന്നു ഇവിടേയും മനസ്സിന് ശൂന്യാവസ്ഥ രൂപികരിക്കുന്നുണ്ട് എന്നാല്‍ ഇതൊരു തുടര്‍ച്ചയായ പ്രക്രിയ അല്ല... ഈ അവസ്ഥ സ്വാഭാവികമായും ആര്‍ക്കും ഉണ്ടാവുന്നില്ല എന്നത് മറ്റൊരു സത്യം. അമ്പലങ്ങളിലും ചര്‍ച്ചുകളിലും ഇതേ അവസ്ഥയില്‍ മനസ്സിനെ ഏകീകരിക്കാനാണ് പ്രാര്‍ത്ഥനകള്‍ ... അമ്പലത്തിലെ പ്രതിഷ്ഠ (പ്രതിമ= പ്രതീകാത്മ സ്വരൂപം)യില്‍ മനസ്സിനെ ഏകീകരിപ്പിച്ച് ധ്യാനാവസ്ഥയിലെത്തിക്കാം .. ശൂന്യമായൊരു അവസ്ഥയില്‍ .
ധ്യാനം .. പ്രാര്‍ത്ഥന എന്നി അവസ്ഥയില്‍ മനുഷ്യനു ചുറ്റുമുള്ള പ്രത്യേക കാന്തിക വലയത്തിന് ശക്തി കൂടും . (പ്രഭാവലയം .... ബുദ്ധന്. ശ്രീ കൃഷ്ണ ചിത്രങ്ങള്‍ക്ക് ചുറ്റും ചിത്രീകരിച്ചിരിക്കുന്ന) ഈ കാന്തിക വലയ ശക്തിയാല്‍ (ടെലിപ്പതി) ..മറ്റൊരാളുടെ മനസ്സിലെ ചിന്തകളെ പോലും സ്വാധീനിക്കാനാവും .
വിചാരം ചിന്തകളുടെ കൂട്ടായ്മയാണ് .
വിചാരം പറഞ്ഞത് എനിക്ക് മനസ്സിലായില്ല.
വിചാരം പറഞ്ഞത് പോലെ മനസ്സിനെ തളക്കാന്‍ കഴിവുള്ളവര്‍ക്ക് മാത്രമേ ധ്യാനം സാധ്യമാകൂ...
വിചാരം അതാര്ക്കുമാകാം....
ധ്യാനത്തെ കുറിച്ചു വിചാരിക്കൂ... അത് മതത്തിന്റെയുഓ ദൈവത്തിന്റേയോ ലേബലില്‍ തന്നെ വേണമെന്നില്ല
Post a Comment