Sunday, December 30, 2007

സര്‍വ്വീസ് പായ്ക്ക്

നാലു ചുവരുകള്‍
നിറയെ ഫയലുകള്‍
കമ്പ്യൂട്ടര്‍ റൂമിലെന്തിനിത്ര
ബോക്സ് ഫയലുകള്‍ ?

നിറഞ്ഞ സിഡി ബോക്സുകളിലെന്തിനിത്ര
സര്‍വ്വീസ് പായ്ക്കുകള്‍ ?

ഒരു ജിബി ഡാറ്റാഫയലിനെന്തിനു
റാക് സെര്‍വ്വര്‍ ?

പോയിന്റു കൂട്ടിയ പുതിയ കണ്ണട
മോണിറ്ററില്‍ നോക്കി
ഊര്‍ദ്ധ്വം വലിച്ചുകൊണ്ടൊന്നാം
പെന്റിയം ചിരിച്ചു മറിഞ്ഞു.

14 comments:

മുസ്തഫ|musthapha said...

ഊര്‍ദ്ധശ്വാസം വലിക്കുമ്പോഴും ചിരിച്ച് മറിയുന്ന ഒന്നാം പെന്‍റിയം എന്നേയും ചിരിപ്പിച്ചു... :)

ഇവന്‍ ആധുനീകനല്ല... അത്യാധുനികനാ... അത്യാധുനികന്‍ :)

Dr. Prasanth Krishna said...

നന്നായിരിക്കുന്നു കവിത. പ്രശംസനീയം തന്നെ.
സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...http://Prasanth R Krishna/watch?v=P_XtQvKV6lc

കുറുമാന്‍ said...

മേന്നെ.......

കവിത എന്ന് പറഞ്ഞാല്‍ ഇതാണ്. ഭാവസാന്ദ്രമായ വരികള്‍....വായനക്കാരുടെ മനസ്സിനെ കീറിമുറിച്ചുകൊണ്ട് അവന്റെ മനസ്സില്‍ അടയാളങ്ങള്‍ പതിപ്പിച്ച്കൊണ്ട് പട്ടം പൊട്ടിയ ചരട് പോലെ അന്തരീക്ഷത്തില്‍ തിരമാലകളുയര്‍ത്തികൊണ്ട്.....അങ്ങിനെ സര്‍വ്വ വ്യാപിയായി ........ഞാന്‍ ഓടി

Sethunath UN said...

:)

വേണു venu said...

മേനോനെ ഇതിഷ്ടമായിരിക്കുന്നു.
ഇതു കവിത തന്നെ.
ഞാനും കുറുമാനെ അന്വേഷിച്ചോടുന്നു.:)

Anoop Technologist (അനൂപ് തിരുവല്ല) said...

ഹെന്റമ്മേ...

സുല്‍ |Sul said...

തകര്‍ത്തൂലോ മേന്നേ.

“ഒരു ജിബി ഡാറ്റാഫയലിനെന്തിനു
റാക് സെര്‍വ്വര്‍ ?“

അതൊരു ചോദ്യം തന്നെയാ മേന്നേ. ഇപ്പോള്‍ HP ML350 യെക്കാള്‍ കുറഞ്ഞ സെര്‍വര്‍ ഒന്നിനും കമ്പനി സപ്പോര്‍ട്ട് ചെയ്യുന്നില്ലത്രെ. പിന്നെന്തു ചെയ്യും?

-സുല്‍

asdfasdf asfdasdf said...

സുല്ലെ,അതാ പറഞ്ഞത് പെന്റിയം ചിരിച്ചുമറിയുകയാണെന്ന്. :)

അലി said...

സന്ധ്യക്കെന്തിനു സിന്ദൂരം...
ചന്ദ്രികക്കെന്തിനു വൈഡൂര്യം..

നിറഞ്ഞ സിഡി ബോക്സുകളിലെന്തിനിത്ര
സര്‍വ്വീസ് പായ്ക്കുകള്‍ ?

ഒരു ജിബി ഡാറ്റാഫയലിനെന്തിനു
റാക് സെര്‍വ്വര്‍ ?

ഇതൊന്ന് സംഗീതം ചെയ്ത് പാടിയാല്‍ ഉഷാറായി..

പുതുവത്സരാശംസകള്‍!

Meenakshi said...

നന്നായിരിക്കുന്നു വരികള്‍.
പുതുവത്സരാശംസകള്‍

ശ്രീ said...

അതു നന്നായി മേനോന്‍‌ ചേട്ടാ...

:)

പുതുവത്സരാശംസകള്‍‌!
:)

Kaithamullu said...

“കവിത എന്ന് പറഞ്ഞാല്‍ ഇതാണ്. ഭാവസാന്ദ്രമായ വരികള്‍....വായനക്കാരുടെ മനസ്സിനെ കീറിമുറിച്ചുകൊണ്ട് അവന്റെ മനസ്സില്‍ അടയാളങ്ങള്‍ പതിപ്പിച്ച്കൊണ്ട് പട്ടം പൊട്ടിയ ചരട് പോലെ അന്തരീക്ഷത്തില്‍ തിരമാലകളുയര്‍ത്തികൊണ്ട്.....അങ്ങിനെ സര്‍വ്വ വ്യാപിയായി ........ഞാന്‍ ഓടി..“

എവിടെ കുറൂ,
കുറൂ...കരാമാ ഹോട്ടലിലേക്കാണെങ്കി ഞാനും വരാം,
ഒന്ന് നില്‍ക്കൂന്നേ!

ഏ.ആര്‍. നജീം said...

ദിതാണ് സംഭവം...:)

എന്നും കാണുന്ന പല സംഭവങ്ങളും കാഴ്ചകളും ചിത്രങ്ങളിലോ മറ്റോ കാണുമ്പോള്‍ തോന്നുന്ന ഒരു കൗതുകമില്ലേ, അതേ കൗതുകത്തോടെ ഇതും രസിച്ചു വായിച്ചു

അഭിനന്ദനങ്ങള്‍....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹെന്റമ്മോ.......
ചേട്ടൊ ഇങ്ങനെയും പ്രസ്ഥാനമോ..?
ചേട്ടന്‍ ഒരു പ്രസ്ഥാനമാണല്ലെ..?
അപ്പോള്‍ അതാണ് സംഭവം,,
എന്തായും ഒരു കൈതുകം തുളുമ്പി കെട്ടൊ നന്നായിരിക്കുന്നൂ.!!