Tuesday, January 16, 2007

തപ്പറമ്പ് പൂരവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും

ഇന്ന് കാക്കശ്ശേരി വൈലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പൂരം. ഭഗവതിയുടെ തിടമ്പ് ഏറ്റിയിരിക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
ഇത്രയും കാലം വിലസി നടന്നിരുന്ന ചിറക്കല്‍ മഹാദേവനും ഗുരുവായൂര്‍ വലിയ കേശവനുമെല്ലാം രാമചന്ദ്രന്റെ മുന്നില്‍ നിഷ്പ്രഭമായി. മഹാദേവന്‍ നീരൊലിപ്പിന്റെ ചെറിയ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിരിക്കുന്നു. കുറെ കാലമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉത്സവകാലം മുഴുവന്‍ മദപ്പാടിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണതിനൊരു വിരാമമായത്. ഇപ്പോള്‍ മദപ്പാടിന്റെ സമയം മാറി. പിന്നെ നല്ല കുറുമ്പും. ഇപ്പോള്‍ അല്പം ശമനമുണ്ട്. പത്തുമിനിട്ട് മുന്‍പ് എന്റെ മൊബൈല്‍ ഫോണില്‍ ഈ മൂന്നാനകളുടെയും കൂട്ടിയെഴുന്നെള്ളിപ്പിന്റെ പടമെടുത്തു. എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു. http://i98.photobucket.com/albums/l241/kuttamenon/Image013.jpg

14 comments:

asdfasdf asfdasdf said...

തപ്പറമ്പ് പൂരവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും .. പുതിയ പോസ്റ്റ്.

Anonymous said...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തിയതി ശേഷം തൃശൂര്‍,പാലക്കാട് ഭാഗത്തേയ്ക്ക് എഴുന്നെള്ളിക്കാറില്ലാ. ഒരു അലിഖിത വിലക്കാണത്. വയറുകീറി കുടല്‍ പുറത്ത് ചാടി നില്‍ക്കുന്ന ചന്ദ്രശേഖരനെ വിയ്യൂരില്‍ ഔഷധ്ക്കൂട്ടില്‍ നിര്‍ത്തി ചികിത്സിക്കുന്ന കാഴ്ചകണ്ട ഞാനും ചെറുയൊരുകാലയളവില്‍ തെച്ചിക്കോടനെ വെറുത്തിരുന്നു. പിന്നെ അതുമാറി..
ആ ഒറ്റക്കണ്ണന്‍ എന്നും എനിയ്ക്ക് ഭ്രാന്താണ്.

ഫോട്ടൊയ്ക്ക് നന്ദി

Anonymous said...

മേന്‍‌ന്നേ,
നാട്ടീപ്പോയി അര്‍മാദിക്ക്യാ, അല്ലേ?
-ബാക്കീള്ളൊര്‍ക്കിവിടെ അസൂയോണ്ട് കണ്ണ് കണ്ടൂടാ, ട്ടോ!

asdfasdf asfdasdf said...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനിപ്പോള്‍ നല്ല സമയമാണ്. നിറയെ പൂരങ്ങള്‍. ഇനി നാളെ പാര്‍ക്കാടി പൂരം. എല്ലായിടത്തും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വിളങ്ങും. ഇന്നലെ മന്ദലാംകുന്ന് കര്‍ണ്ണന്‍ ഇവിടെയടുത്ത് ചെറുതായൊന്നു ഇടഞ്ഞു. മറ്റൊരു വാര്‍ത്ത. കണ്ടമ്പുള്ളി ബാലനാരയണന്‍ ഇനിയില്ല. നാണുഎഴുത്തശ്ച്ചന്‍ വാങ്ങിച്ചു പേരു മാറ്റി. എഴുത്തശ്ചന്‍ ശിവശങ്കരന്‍. ഇന്നവനെ വടക്കേച്ചിറയില്‍ വെച്ച് കണ്ടു. ഉഷാറായിട്ടുണ്ട്.

സുല്‍ |Sul said...

ഈ ഇ-പൂരം കാണിച്ചതിന് നന്ദി.
നാട്ടീന്ന് പോന്നില്ലാല്ലേ. ആര്‍മ്മദിക്യാ ആര്‍മ്മാദിക്ക്യാ..

-സുല്‍

കുറുമാന്‍ said...

എന്താ ഒരു ചന്തം, ഓരോ ആനയും ഒന്നിനൊന്നു മിച്ചം, എന്നാലും തെച്ചിക്കോട്ട് രാമചന്ദ്രന്റെ തന്നെ തലയെടുപ്പ്. ഫോട്ടോ അടിപോളി വ്യക്തം. വെള്ളിയാഴ്ച മടങ്ങ്വായി അല്ലെ?

മുസ്തഫ|musthapha said...

നല്ല ചന്തമുള്ള ഫോട്ടോ... നെറ്റിപ്പട്ടമൊക്കെ ങ്ങനെ വെട്ടിത്തിളങ്ങണൂ...

ഏതാ മേന്ന്നേ... മൊബൈല്‍ :)

മുല്ലപ്പൂ said...

:)
നല്ല ഫോട്ടോ .

വിചാരം said...

മേന്യോ നല്ല പടം .. പിന്നെ ഈ ആനകമ്പം എനികത്രയില്ലാത്തതുകൊണ്ട് ഞാനൊന്നും പറയുന്നില്ല .. കാണാന്‍ നല്ല ഭംഗിയുള്ള ചിത്രം

Anonymous said...

നല്ല ഫോട്ടോ. നാട്ടില്‍ നിന്നും ഇനിയും ചിത്രങ്ങള്‍ പോരട്ടെ.

ലിഡിയ said...

നല്ല മിഴിവുള്ള ഫോട്ടോ, കൈരളിയിലെ E4Elephant കണ്ട് കണ്ട് ഉണ്ടായിരുന്ന ആനകമ്പം വല്ലാണ്ട് കൂടിയിരിക്കുന്നു..

:)

-പാര്‍വതി.

Siju | സിജു said...

രാമചന്ദ്രന്റെ തലയെടുപ്പ് ഫോട്ടോയില്‍ വ്യക്തം
എങ്കിലും ചന്ദ്രശേഖരനെ കുത്തിയവനെയെന്തോ അത്രക്കങ്ങ് സ്നേഹിക്കാന്‍ പറ്റുന്നില്ല
ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും തലയെടുപ്പുള്ളത് ചന്ദ്രശേഖരനു തന്നെയാണ്. ബുദ്ധിയും വിവേകവുമതെ

asdfasdf asfdasdf said...

ഇന്ന് എല്ലാ വലിയ പൂരങ്ങള്‍ക്കും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നടുവില്‍ തന്നെയുണ്ട്. അവന്റെ കുറുമ്പൊക്കെ മാറി.
വേണു : ഞാനിന്നലെ തിരിച്ചെത്തി.

asdfasdf asfdasdf said...

പറഞ്ഞത് തിരിച്ചെടുക്കുന്നു. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ഇന്നലെയും ഇടഞ്ഞോടി. പക്ഷേ ഇത്തവണ കുറ്റം അവന്റെയല്ല. പുലര്‍ച്ച മൂന്നരക്ക് തൃപ്രയാറമ്പലത്തിലെ എഴുന്നെള്ളിപ്പിന് മുന്നില്‍ തീപ്പന്തം പിടിച്ചിരുന്ന ഒരുത്തന്‍ പന്തവുമായി ആനയുടെ തുമ്പിക്കയ്യിലേക്ക് വീണാല്‍ ആരും ഒന്ന് ഓടിപ്പോവില്ലേ ?