Tuesday, January 30, 2007

ഗുരുവായൂര്‍ മാധവന്‍കുട്ടി




ഇവന്‍ ഗുരുവായൂര്‍ മാധവന്‍ കുട്ടി. എന്നുവെച്ച് കുട്ടിയൊന്നുമല്ല. നാല്പത്തിരണ്ട് വയസ്സുണ്ട് ചുള്ളന്. പിന്നെ, ദേവസ്വത്തിലെ ആനകളില്‍ കേമന്‍ ഇവന്‍ തന്നെ. കാരണം കഴിഞ്ഞ പതിനേഴുകൊല്ലമായിട്ട് ഇവനെ നിന്ന നില്‍പ്പില്‍ നിന്നും ആര്‍ക്കും മാറ്റിക്കെട്ടാന്‍ ധൈര്യമുണ്ടായിട്ടില്ല. ഏഴുപേരെ കുത്തിക്കുടല്‍മാലയെടുത്തിട്ടുണ്ട്. ഒരാളെയും അടുപ്പിക്കില്ല. കയ്യില്‍ കിട്ടിയതെടുത്ത് എറിയും. അതുകൊണ്ട് ഫോട്ടോ അത്ര നന്നായി കിട്ടിയില്ല. ആറുവര്‍ഷം മുന്‍പാണ് ഏറെ ശ്രമകരമായ ഒരു ഓപ്പറേഷനിലൂടെ ഇവന്റെ കൊമ്പ് മുറിച്ചത്. പലപ്പോഴും ചങ്ങല പൊട്ടിക്കാന്‍ ശ്രമിക്കുന്നു.
പാ‍പ്പാന്മാര്‍ രണ്ടുപേര്‍ക്കും പരമസുഖം. കാര്യമായ പണിയൊന്നുമില്ല. കാലത്ത് 12 മണിക്ക് പാലക്കാടുനിന്നും വരുന്ന പനമ്പട്ട റേഷനനുസരിച്ച് ആനയ്ക്കിട്ടുകൊടുക്കുക.
ആനക്കും പട്ട. പാപ്പാന്മാര്‍ക്കും പട്ട. മൊത്തം പട്ടമയം. ഗുരുവായൂരപ്പാ...

16 comments:

asdfasdf asfdasdf said...

ഗുരുവായൂര്‍ മാധവന്‍ കുട്ടി .. ആനക്കോട്ടയിലെ മറ്റൊരു ദൃശ്യം.

G.MANU said...

nizhalukalkkidaile kutti nannayi

sandoz said...

.ഇവന്‍ വെറും മാധവന്‍ കുട്ടിയല്ലാ..മമ്മാധവന്‍ കുട്ടിയാണു.രണ്ടു മൂന്നെണ്ണത്തിനെ തട്ടിയാലെന്താ ....ഇപ്പോ ..പണിയെടുക്കണ്ടല്ലാ.മാധവന്‍ കുട്ടിയേട്ടന്റെ ടൈം ബെസ്റ്റ്‌ ടൈം....

Mubarak Merchant said...

അല്ല കുട്ടമ്മേന്നെ,
ശരിക്കും ഇവനെ കെട്ടിയേക്കണേടത്തു നിന്ന് അഴിക്കാറേ ഇല്ലേ?

ഗുണ്ടൂസ് said...

“ആറുവര്‍ഷം മുന്‍പാണ് ഏറെ ശ്രമകരമായ ഒരു ഓപ്പറേഷനിലൂടെ ഇവന്റെ കൊമ്പ് മുറിച്ചത്.“

ഇത് ആറ് കൊല്ലം മുന്‍പത്തെ പടമാണോ?

asdfasdf asfdasdf said...

ഗുണ്ടൂ‍സേ, ഇത് പുതിയ പടമാണ്. കണ്ടാലറിഞ്ഞുകൂടെ ഞാനെടുത്ത പടമാണെന്ന്. എനിക്കറിയാവുന്ന ഒരു പാപ്പാനാണ് ഇവന്റെ കഥ പറഞ്ഞത്. എന്തായാലും അവന്റെ പടം എടുക്കാമെന്ന് വെച്ച് മുന്നോ‍ട്ട് ചെന്നു. കാമറ കണ്ടതേ ഒരു പനമ്പട്ടയെടുത്ത് എനിക്കിട്ട് ഒരേറ്. നല്ല ഉന്നമുണ്ടായിരുന്നതുകൊണ്ട് അത് കൃത്യമായി അപ്പുറത്തെ ചാലില്‍ വീണു. അതുകൊണ്ട് കുറച്ച് അകലെ നിന്നാണ് ഫോട്ടിയത്. അഞ്ച് ക്ലിക്കില്‍ ഒന്നുമാത്രമാണ് ഷേക്കില്ലാതെ കിട്ടിയത്.

കുറുമാന്‍ said...

ഇത്തവണ പുന്നത്തൂരു തന്നേയായിരുന്നോ മുഴുവന്‍ കറക്കോം? രണ്ടു മൂന്നു കിട്ടികൊമ്പന്മാരുള്ളതിന്റേം പടം എടുത്തിട്ടുണ്ടാകുമെന്നു കരുതുന്നു

ഗുണ്ടൂസ് said...

ഓ, അപ്പൊ കൊമ്പ് മുറിച്ചു എന്ന് പറഞ്ഞാല്‍, കൊമ്പിന്റെ തുമ്പ് മാത്രേ മുറിക്ക്യൂ ല്ലേ? പടത്തില്‍ കൊമ്പ് കണ്ടതുകൊണ്ടു ചോദിച്ചതാ.. അബദ്ധമായോ? : )

Ziya said...

ഞാനും ബല്യൊരു ആനപ്രേമിയാ...
ന്റെ തറവാട്ടില്‍ ആനേന്റെ ഒരു പ്രളയം തന്ന്യാരുന്നു.
കുട്ടന്മേന് ന്ന്റെ കയ്യില്‍ ആനേന്റെ പടല്യേ ഉള്ളൂ
ന്റെ പ്പുപ്പാക്കൊരനണ്ടര്‍ന്നല്ലോ...

സു | Su said...

എനിക്ക് ആനയെ വല്യ ഇഷ്ടം ആണ്. പക്ഷെ, കുറച്ച് പേടിയും ഉണ്ട്. ആനയെ പേരുവിളിച്ച് ഓര്‍മ്മിക്കാന്‍ കഴിയുന്നവര്‍ക്ക് ആനയോട് എത്രമാത്രം അടുപ്പം ഉണ്ടാവും അല്ലേ?

Typist | എഴുത്തുകാരി said...

ആ‍നയെ അകലേനിന്നു കാണുവാന്‍ വലിയ
ഇഷ്ടാണു്, പക്ഷേ അടുത്തു കണ്ടാല്‍
പേടിയും.

ഏഴുത്തുകാരി.

വേണു venu said...

കഴിഞ്ഞ യാത്രയില്‍ അവിടുത്തെ ആനത്താവളം സന്ദര്‍ശിച്ചിരുന്നു. ഫോട്ടോകളും എടുത്തിരുന്നു. മാധവന്‍ കുട്ടിയെ കാണാതെ പോയതെന്തോ. കുട്ടന്‍ മേനോനെ ആന മാഹാത്മ്യങ്ങള്‍ ഇനിയും പോരട്ടെ.

asdfasdf asfdasdf said...

കുറുമാന്‍ ജി : ആനക്കോട്ടയില്‍ അധികം മേയാന്‍ ഇത്തവണ പറ്റിയില്ല. ഉത്സവ സീസണായതിനാല്‍ പദ്മനാഭനും, വലിയകേശവനും മറ്റും യാത്രയിലായിരുന്നു. കുട്ടിയാനകള്‍ ഇത്തവണ അധികം കണ്ടില്ല. ഒരുപക്ഷേ അവ വലുതായിട്ടുണ്ടാകാം.
സിയ : ഇനി പിണ്ടത്തിന്റെ കാര്യം മിണ്ടിപ്പോകരുത്.
ചക്കരെ : എല്ലായിടത്തും ഈ ടച്ചിങ്സ് മാത്രേ ഉള്ളൂ ല്ലേ ? ഗോപിചന്ദനാദി ഗുളികക്കൊക്കെ ഇപ്പൊ എന്താ വില ?
എഴുത്തുകാരി : ആനയെ അകലെ നിന്നു കണ്ട് ഒരു ചന്തവും എനിക്ക് തോന്നിയിട്ടില്ല. ആനയുടെ ചന്തം കാണണമെങ്കില്‍ അതിന്റെ കൊമ്പിന്റെ തൊട്ടടുത്ത് തന്നെ ചെന്ന് കാണണം
വേണു : ആനക്കോട്ടയിലെ ഇടത്തെ മൂലക്ക് അല്പം നീക്കിയാണവനെ കെട്ടിയിരിക്കുന്നത്. അടുത്ത തവണ കാണാന്‍ മറക്കണ്ട.

Unknown said...

hi friend ithu murivalan mukundan alle

Anonymous said...

hey,his name is mukundan;murivalan mukundan

bineeshv038@gmail.com said...

ende kootukare ethu mukundan anu murivalan mukundan ariyillengil athu paranjal math madhavan kuttiye pazhi parayaruthe enthengilum parayanundengil bineeshv038@gmail.com enna idyil ayakoo