Saturday, June 02, 2007

ആളൂര്‍ ഷാപ്പ്

പാതിരാവില്‍,പെരുമഴയത്ത്‌
ഒഴുകിവന്ന മരത്തടിയില്‍
പിടിച്ചുനീന്തി ഞാന്‍ അക്കരെയെത്തി.
നീ എനിക്ക്‌ അന്നവും കമ്പിളിയും തന്നു
കാന്താരിയും കള്ളും തന്നു....

തൃശ്ശൂര്‍ - കുന്ദംകുളം റൂട്ടില്‍ കേച്ചേരിയില്‍ നിന്നും രണ്ടുകിലോമീറ്റര്‍ പടിഞ്ഞാറ് മാറി കേച്ചേരിപ്പുഴയുടെ തീരത്ത്, ആളൂര് പാലത്തിന്റെ വലതുവശത്തായി കുടിയിരിത്തിയിരിക്കുന്ന കള്ളുഷാപ്പില്‍ ത്രിസന്ധ്യക്ക് കേള്‍ക്കുന്ന ചുള്ളിക്കാടിന്റെ കവിതാഭേദങ്ങളിലൊന്നാണിത്.

കേച്ചേരി അങ്ങാടിയില്‍ ചാക്കിറക്കുന്ന രാമേട്ടന്‍ ചുള്ളിക്കാടിന്റെ കവിതയെ ചുള്ളിക്കൊമ്പുകളാക്കി ഇങ്ങനെ കയ്യില്‍ വെച്ചുതരും. അതിനിത്തിരി ചെലവുണ്ട്. രണ്ടു കുടുക്ക കള്ളെങ്കിലും രാമേട്ടന്റെ കുഞ്ഞു ആമാശയഭിത്തിയെ പ്രകമ്പനം കൊള്ളിക്കണമെന്നുമാത്രം.

ഒരു വേള രാമേട്ടനീ കവിതയെല്ലാം എവിടെനിന്നു കിട്ടിയെന്ന് അടക്കാനാവാത്ത ജിഞ്ജാസകൊണ്ട് ചോദിച്ചുപോയി..

‘മ്മടെ നവാബ് ഒരു പ്രാവശ്യം മറന്നു വെച്ച പൊസ്തകം.. ആപ്പീസിന്റെ എറേത്ത് ഞാന്‍ കേറ്റി വെച്ചു. പണീല്ലാണ്ടാവുമ്പോ ഇരുന്നു വായിക്കും..അദന്നെ..’
അതുപോലെ പല ആസ്ഥാന ഗായകരേയും കവികളേയും കൊണ്ട് മുഖരിതമാണ് അശോകേട്ടന്റെ ഷാപ്പ്.


വക്കുപൊട്ടിയ കുടുക്കയിലെ കള്ളിനിത്ര സ്വാദുണ്ടോ ?

അപ്പോയിന്റ്മെന്റ് എടുത്ത് ചെന്നാല്‍ നല്ല കള്ളുകിട്ടും. അല്ലെങ്കില്‍ ..സ്വാഹ.


പ്രധാന സേവ ഹനുമാന്‍. ഹനുമാനു സമര്‍പ്പിച്ചിട്ടെ അശോകേട്ടന്‍ സ്റ്റൌവ് കത്തിക്കൂ.


മുതിര ഉപ്പേരിയും താറാവുകറിയും അശോകേട്ടന്റെ സ്പെഷ്യല്‍ പാചകവിധി.

കള്ളും കുടിച്ചിരിക്കുമ്പോ ഇങ്ങനെ ഒരു കുളിസീന്‍ ...



രാമേട്ടന്റെ പടമെടുക്കാന്‍ ഒരുങ്ങിയതാണ്. ‘ഡാ ചെക്കാ നീ ഈ കാമറ്യാട്ട് ഇവിടുന്ന് എറങ്ങണതൊന്ന് കാണണം.. ‘ ആ സ്നേഹത്തിനു മുന്‍പില്‍ പകച്ചു നിന്നുപോയി.

23 comments:

Mubarak Merchant said...

വക്കുപൊട്ടിയ കലത്തിലെ കള്ളും അവസാനത്തെ കുളിസീനും കലക്കി മേന്നെ. മുതിര ഉപ്പേരി ഒന്നു ടേസ്റ്റ് ചെയ്യണം. അടുത്ത വരവിനാവട്ടെ :)

സാജന്‍| SAJAN said...

ശേ ആ കുളി സീന്‍ വേണ്ടായിരുന്നു:):)

sandoz said...

ഹൗ.....
കള്ളും താറാവും....പിന്നെ മുതിരയും....

ഇത്‌ കണ്ടിട്ട്‌ തന്നെ എനിക്ക്‌ കവിത വരണു..
പിന്നെ കഴിച്ചാലുള്ള സ്ഥിതിയോ.....

ആ ഇക്കാസിനോടും ദില്‍ബനോടുമൊക്കെ ചോദിച്ചാല്‍ അറിയാം എന്നിലെ കവിയെക്കുറിച്ച്‌......

മേനനേ...
അടുത്ത വരവില്‍ നമക്കീ ഷാപ്പെടുത്തങ്ങട്‌ തിരിച്ച്‌ വയ്ക്കാം....

തറവാടി said...

ന്‍റ്റെ മേന്‍ന്നേ ,

ആളുകളെ കേടാക്കാതെ , :)

asdfasdf asfdasdf said...

തറവാടി, കള്ളു നമ്മുടെ ദേശീയ പാനീയമല്ലേ..നല്ല കള്ള് കുടിച്ചിട്ട് ആരെങ്കിലും മരിച്ചതായി ചരിത്രമില്ല.

തറവാടി said...

മേന്‍ന്നെ , സ്മൈലി , സ്മൈലി :)

Kaithamullu said...

പണ്ടെങ്ങോ മാപ്രാണം ഷാപ്പിലൊന്ന് കേറിയ ശേഷം ഇത്ര നല്ല കള്ള് ഇവിടേയാ കാണുന്നേ...

വല്യമ്മായി said...

എന്തിനാ ഇവിടെ വിശദമായ റൂട്ടൊക്കെ കൊടുത്തത് :)

ഇക്കാസ്,മുതിര പുഴുക്കിന് മുതിര ഉപ്പിട്ട് പുഴുങ്ങി,ചുവന്നുള്ളി,വെളുത്തുള്ളി,വറ്റല്‍ മുളക് ഇവ ചതച്ചത് എണ്ണയിലിട്ട് വഴറ്റി വേവിച്ച മുതിര അതിലിട്ട് വഴറ്റിയാല്‍ മതി.

മുസ്തഫ|musthapha said...

ഹഹഹ... രാമേട്ടന്‍റെ ആ സ്നേഹം :)

ആ പകച്ച് നിക്കല്‍ കാണാന്‍ പറ്റണ്ണ്ട് :)

മേന്ന്ന് താറാവുകറി കാട്ടി വീണ്ടുമെന്ന് കൊതിപ്പിച്ചു :(

ദേവന്‍ said...

മേന്നേ,
ആനമയക്കി ഇല്ലാത്ത കള്ളും, തെറിയില്ലാത്ത പാട്ടും, വയറിളക്കാത്ത കറിയും...ഈ ആളൂര് സ്വര്‍ഗ്ഗത്താ?

ഞങ്ങടെ ഷാപ്പുകളൊക്കെ പോയി. കാലാപ്പാനിയും പൂരപ്പാട്ടും വാറ്റും ഗുണ്ടാവിളയാട്ടവും.

വയലെവിടെ മക്കളേ വയല്‍ക്കരയെവിടെ മക്കളേ
മരമെവിടെ മക്കളേ മരനീരെവിടെ മക്കളേ

absolute_void(); said...

ഹ ഹ, കുളിസീന് കലക്കി. ഈ സുന്ദരികള് നാളെ ആളൂര് ഷാപ്പില് കാടയിറച്ചിയായി ‎അവതരിക്കുമോ എന്നേ അറിയാനുള്ളൂ... സുഖായി. ഒരു കുടം കൂടി ഇങ്ങു പോരട്ടെ!‎

വാളൂരാന്‍ said...

മേന്‍നേ.... വീണ്ടും നാട്ടില്‍ പോയപോലെ... ന്നുവച്ചാല്‍ ഞാനൊരു കുടിയനായിരുന്നൂന്നല്ല കെട്ടോ.... പടങ്ങളും വിവരണവും...ഉശിരന്‍....

കുറുമാന്‍ said...

കുളിസീന്ന് കണ്ട് ഓടി വന്നതാ....ഇപ്പോ നെയ്യപ്പം തിന്നാലെന്നു പറഞ്ഞതുപോലെയായി. കുളിസീനും കണ്ടു, കള്ളും കുടിച്ചു :)

തമനു said...

മേന്‍‌നേ ,

ഇങ്ങനൊക്കെ എഴുതാതെ..

ഇനി ലീവിനു പോകുമ്പോ അങ്ങ് ആളൂര്‍ ഷാപ്പില്‍ വരെ പോകണം എന്നൊക്കെ പറഞ്ഞാ, ഞാനെപ്പോ വീട്ടില്‍ പോകും..?

വേഴാമ്പല്‍ said...

വല്യമ്മായി , ആ താറാവു കറി യുടെ കുറിപ്പും ഒന്നു പറണ്‍ജുതരുമൊ . ഷാപ്പിലെ കറികള്‍ക്കു നല്ല രുചിയാണെന്നു പറഞുകേട്ടിട്ടുണ്ട്,ആളൂര്‍ വരെ യൊന്നു പോയാലൊ..

santhosh balakrishnan said...

കൊള്ളാം..നല്ല പടങള്..
കള്ളും താറാവും..!
വെള്ളമിറക്കുകയല്ലാതെ എന്തു വഴി..?

മുസാഫിര്‍ said...

മേന്നെ , ചുമ്മാ പടങ്ങളൊക്കെ കാട്ടി കൊതിപ്പിക്കയാണു അല്ലെ ?അതും ഇവിടെ ?

TonY Kuttan said...

:)

TonY Kuttan said...
This comment has been removed by the author.
Pramod.KM said...

‘മ്മടെ നവാബ് ഒരു പ്രാവശ്യം മറന്നു വെച്ച പൊസ്തകം.'
ഈ വാക്കുകള്‍ എവിടെയെല്ലാമോ കൊണ്ടു....

asdfasdf asfdasdf said...

പ്രമോദെ.. യു സെഡ് ഇറ്റ്.

ഇടിവാള്‍ said...

ഷാപ്പു പുരാണം നൊസ്റ്റാള്‍ജിക്ക് ആക്കി ;)

ജെ പി വെട്ടിയാട്ടില്‍ said...

നല്ല തെങ്ങിന്‍ കള്ള് കുടിച്ചിട്ടെത്ര നാളായി മേനോനെ. എന്നെ ഈ ഷാപ്പിലേക്ക് എന്നാ കൊണ്ടുപോകുക.
പിന്നെ ഈ കള്ള് ഷാപ്പിലെ കൂട്ടാനെന്താ ഇത്ര സ്വാദ്.
നമുക്ക് നാളെത്തന്നെ പോകാം. എന്നെ ഓര്‍മ്മിപ്പിക്കണേ.