Monday, October 08, 2007

പനി

ഒരു കുളിര്
ശിരസ്സിലേക്കിറങ്ങി
പുലരുവോളം ത്രസിച്ചു
കളിച്ചു.

വരില്ലെന്നാണയിട്ടിറങ്ങിപ്പോയതാണ്
പണ്ട്.

വാഷ് ബേസിനില്
‍ചിതറിയ വറ്റുകള്‍ക്കിടയില്
'തമിഴത്തി'യുടെ ഭ്രൂണവും
പല്ലിളിച്ചു കാണിച്ചു

എന്തൊരാശ്വാസം

പടിപ്പുരവാതിലില്‍
തിരിഞ്ഞു നോക്കാതെ നടന്നു
പനി.


(തമിഴത്തി - ഇന്നലെ മനോരമ ന്യൂസില്‍ മലപുറത്ത് ഒരു ഗര്‍ഭിണിയായ ഒരു തമിഴ് സ്ത്രീയെ മോഷണക്കുറ്റം ചുമത്തി ചിലര്‍ മര്‍ദ്ദിച്ചത് കണ്ടു.)

10 comments:

asdfasdf asfdasdf said...

കവിതയല്ല. എന്നാലും ഒരു നാലു വരി.
കവിത എഴുതില്ലെന്ന് വാക്കു കൊടുത്തിരുന്നു പലരോടും. എങ്കിലും എഴുതാതിരിക്കാനാവുന്നില്ല.
അത്രമാത്രം.

അനിലൻ said...

:)

മഴത്തുള്ളി said...

:)

കുറുമാന്‍ said...

പനി? മേന്നെ, കവിത ആസ്വദിക്കാനുള്ള കഴിവല്പമുണ്ടെങ്കിലും അഭിപ്രായം പറയാനുള്ള കഴിവൊട്ടുമില്ല.

എങ്കിലും ഇവിടെ പറയാതിരിക്കാനാവുന്നില്ല.

പേര് “സന്നി” എന്നു മതിയായിരുന്നു :)

Ajith Polakulath said...

മാഷെ എനിക്കിഷ്ടമായി

കവിതയായാലും കുറിപ്പായാലും
തീയില്‍ കുരുത്തതാകണം
എന്നാലെ നിലനില്‍ക്കൂ...

ഈ കവിത തീയില്‍ കുരുത്തതല്ലേ?

എനിക്ക് തോന്നുന്നു ഈ ഫീലിങ്ങ്സ്
കവി ഇനിയും കാത്ത് സൂക്ഷിക്കണം

ആശംസകള്‍

അജിത്ത് പോളക്കുളത്ത്

മുസാഫിര്‍ said...

പനിയോ മേന്‍‌‌നോ .. ഏയ് വെറുതെ .
കവിതയോ മേന്‍‌‌നോ...ഏയ് ചുമ്മാ..

പനി വന്ന് തലക്കടിച്ചപ്പോള്‍ കവിതയെഴുതിയെന്നോ ? സംഭാവ്യം ! ഹ ഹ !

ശ്രീ said...

:)

asdfasdf asfdasdf said...

പെട്ടന്ന് മനസ്സില്‍ തോന്നിയവരികളാണ്. എഴുതി. അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി. കുറുമാന്‍ പറഞ്ഞ പേരും കൊള്ളാം. എങ്കിലും പേരുമാറ്റുന്നില്ല. പേരിലല്ലല്ലോ കാര്യം :)
അജിക്ക് പ്രതീക്ഷിക്കാം അടുത്ത വെട്ടിക്കൂട്ട് കവിത അടുത്തു തന്നെ.

sandoz said...

മേനനേ...ചൂടുള്ള വാര്‍ത്ത....
ആ സ്ത്രീക്ക്‌ ഗര്‍ഭം ഇല്ലായിരുന്നുവെന്ന്....ചുമ്മാ അഭ്യാസം ആയിരുന്നുവെന്ന്...

എന്തായാലും മേനന്‍ അത്‌ വച്ചൊരു തട്ട്‌ തട്ടിയല്ലാ..അത്‌ മതി...
[പരദൂഷണം പറയുമ്പോള്‍ എന്ത്‌ സുഖം..എന്തൊരാശ്വാസം..]

asdfasdf asfdasdf said...

സാന്‍ഡോസെ.. നിന്നെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. തമിഴത്തിക്ക് ഗര്‍ഭമില്ലെന്ന ഇന്നത്തെ ചൂടുള്ള വാര്‍ത്ത കേട്ട് ഞാനൊന്ന് ഞെട്ടി.