വര
നീണ്ട വര
കുറുകിയ വര
വളഞ്ഞ വര
വാലുള്ള വര
കനമുള്ള വര
ചുളുങ്ങിയ വര
ചെരിഞ്ഞ വര
എല്ലാ വരകള്‍ക്കും
വേരു തലവര
ഒടുക്കം അടിവര
പാര
കമ്പിപ്പാര
കനമുള്ള പാര
നീളമുള്ള പാര
നിറമുള്ള പാര
നിജമുള്ള പാര
എല്ലാ പാരകള്‍ക്കും
പിടി കൈപ്പിടി
Wednesday, December 12, 2007
Subscribe to:
Post Comments (Atom)
7 comments:
വരയും പാരയും. ഒരു കുട്ടിക്കവിത. വലിയവര്‍ക്കും വായിക്കാം :)
കൂട്ടുകാരന് കുട്ടനെവിടെ നിന്നോ
കിട്ടിയൊരു കട്ടപ്പാര...കട്ടായം ..
ഒരു പാരാവാരപ്പാര
വരയെന്ന തലവര
നന്നായാല്‍
പാരക്കും പാരയാകാം.
അടിവര തെറ്റുന്ന
തലവരയെങ്കില്‍
കൈപ്പിടിയിലൊതുങ്ങില്ല
പാരയൊന്നും.
-സുല്‍
പാരയില്ലാതെയും
പാര വയ്ക്കാമെങ്കിലും
വരയ്ക്കാനറിയുന്ന
തലവരയുള്ളവന്
വരയ്ക്കുമ്പോള്ളേതു
വരയും പാരയാകും!
പാര കൊണ്ട് മുറിച്ച്
ചോര വരുത്താം
വര കൊണ്ട് മുറിക്കാതെ
ചോര വരുത്താം
വരയ്ക്കും പാരയ്ക്കും
ഈരണ്ടു പാരപണിത
മേനോനെന്റെവക
രണ്ടു പാര...:)
വോ തേരാ പാരാ
യേ മേരാ പാരാ...
അങനെ പാരാ ബനേ ഹമാരാ...
എന്തൊക്കെ “ര” കളാണേ..?
:)
ഉപാസന
കുട്ടന്മ്മേന്നേ ഇത് നന്നായിട്ടുണ്ട് കേട്ടോ...
ഇതും വഴങ്ങും അല്ലേ...!
അല്ല ഈ കാലഘട്ടം... കുട്ടിക്കവിതകളുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് ഭാവിയില്‍ അറിയപ്പെടുമോ :))
മേനോന് സാറെ...
നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍
വരയിലുള്ള വരയാണോ ഈ വര
ഈ വരയാണോ ആ വര
വര വര ഒരു വര
ഒരു വരയിലൊരു വര
വര മാറി പാര വന്നു
പാര വന്നപ്പോ വര മാറി
മാറിയ വര പാരയായി
പാരയും വരയും ഒന്നായപ്പോല്
തല വര മാത്രം രണ്ടായി
നന്മകള് നേരുന്നു
Post a Comment