Thursday, January 17, 2008

മഴ


ആരുമറിയാതെ
ആരും കാണാതെ
ഉള്ളില്‍ ഒരു മഴ
സ്നേഹമഴ

വിങ്ങാന്‍ മറന്ന്
തുളുമ്പാന്‍ കൊതിച്ച്
പലരുമുണ്ടെന്ന ശ്രുതിയില്‍
ലയിക്കാന്‍ കൊതിച്ച്
പലതുമുണ്ടെന്ന ഭാഗ്യത്തെ
പുണരാന്‍ വെമ്പി
കാത്തുകാത്തിരുന്ന നേരം
ഞാന്മാത്രമറിയും
ഞാന്‍
വെറുമൊരനാഥയെന്ന്

11 comments:

sandoz said...

കലക്കന്‍..കിടിലന്‍...എന്താ ഒരു ഒതുക്കം...
[കവിതേടെ കാര്യമല്ലാ...മുകളിലെ പടത്തിന്റെ കാര്യമാ..കവിത വായിച്ചില്ലാ...]

Unknown said...

nannayittund....:)

അരവിന്ദ് :: aravind said...

മനോഹരം...മേനോഞ്ചേട്ടാ മനോഹരം..
മേനോഞ്ചേട്ടന്റെ കയ്യില്‍ ഇത്തരം ഉദാത്തസൃഷ്ടികള്‍ ഉണ്ടെന്നറിഞ്ഞില്ല..
ഇനിയും ഇതു പോലെ പ്രതിക്ഷിക്കുന്നു...

(കവിതയല്ലാ..പടം പടം)

ദിലീപ് വിശ്വനാഥ് said...

വിങ്ങാന്‍ മറന്ന്
തുളുമ്പാന്‍ കൊതിച്ച്
പലരുമുണ്ടെന്ന ശ്രുതിയില്‍
ലയിക്കാന്‍ കൊതിച്ച്
പലതുമുണ്ടെന്ന ഭാഗ്യത്തെ
പുണരാന്‍ വെമ്പി
കാത്തുകാത്തിരുന്ന നേരം
ഞാന്മാത്രമറിയും
ഞാന്‍
വെറുമൊരനാഥയെന്ന്

നല്ല വരികള്‍.
പടം ഹിറ്റായി കേട്ടാ..

മലപ്പുറക്കാരന്‍ said...

നന്നായിരിക്കുന്നു,...അഭിനന്ദനങ്ങള്‍.........

Pongummoodan said...

അതിമനോഹരം.

ഏ.ആര്‍. നജീം said...

പലരുമുണ്ടെന്ന ശ്രുതിയില്‍
ലയിക്കാന്‍ കൊതിച്ച്
പലതുമുണ്ടെന്ന ഭാഗ്യത്തെ
പുണരാന്‍ വെമ്പി
കാത്തുകാത്തിരുന്ന നേരം

ഇത്തരം ചിന്തകളാണ് അല്പമെങ്കിലും സന്തോഷം നമ്മുക്ക് കൊണ്ട് തരുന്നത്...

നന്നായി..

Murali K Menon said...

കസറീട്ട്‌ണ്ട് ട്ടാ...

അഭിലാഷങ്ങള്‍ said...

നന്നായിട്ടുണ്ട്.
വളരെ നന്നായിട്ടുണ്ട്.
ഇനി കവിതവായിക്കട്ടെ!

:-)

മുസാഫിര്‍ said...

കുവൈറ്റിലെ തണുത്ത ദിവസങ്ങള്‍ക്ക് പറ്റിയ പടം തന്നെ.കവിതയെഴുത്ത് തുടരൂ.

ജെ പി വെട്ടിയാട്ടില്‍ said...

""വിങ്ങാന്‍ മറന്ന്
തുളുമ്പാന്‍ കൊതിച്ച്
പലരുമുണ്ടെന്ന ശ്രുതിയില്‍
ലയിക്കാന്‍ കൊതിച്ച്
പലതുമുണ്ടെന്ന ഭാഗ്യത്തെ
പുണരാന്‍ വെമ്പി
കാത്തുകാത്തിരുന്ന നേരം
ഞാന്മാത്രമറിയും
ഞാന്‍
വെറുമൊരനാഥയെന്ന് ""

swantham rachanayaanO കുട്ടന്‍ മേനോനെ?!