Monday, January 28, 2008

ചൊവ്വയിലെ ചേച്ചി




തെങ്ങുകയറുന്ന കണാരേട്ടന്‍ കുര്യാക്കുവിന്റെ പറമ്പില്‍ തെങ്ങുകയറുന്ന ഇന്നലെ വരെ വെറും കണാരേട്ടന്‍ മാത്രമായിരുന്നു. കാലത്ത് എഴുന്നേറ്റ് സ്വന്തം തലൈവി മുണ്ടിക്കുട്ടിയെ നാലു തെറിയും വിളിച്ച് വെട്ടുകത്തിയും തളാപ്പുമായി വളരെ മനസ്സമാധാനത്തോടെ ചെമ്പരത്തിക്കാട് പഞ്ചായത്തിലെ ഓരോ വീട്ടിലെയും തെങ്ങുകളില്‍ കയറി, രാത്രി പാടവരമ്പത്ത് വാറ്റുന്ന ദാക്ഷായണിയുടെ ഹൈടെക് വാറ്റുകേന്ദ്രത്തില്‍ നിന്നും ഇന്ധനവും നിറച്ച് സ്റ്റാന്‍ഡ് പിടിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു.

അന്ന്, കുര്യാക്കേട്ടന്റെ പറമ്പിലെ ആ ചമ്പത്തെങ്ങില്‍ കയറി പകുതിയെത്തിയപ്പോഴാണ് കണാരനു രണ്ടിനു പോകണമെന്ന് കലശ്ശലായി തോന്നിയത്. ഏതായാലും കയറിയില്ലേ ഇനി മുകളിലെത്തിയിട്ട് ഒരു കാജാ ബീഡി വലിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂവെന്ന് സമാധാനിച്ചാണ് കയറിയത്. മുകളിലെത്തി ഒരു കാജാ ബീഡിക്ക് തീകൊളുത്തി. ഒരു പുക മുകളിലേക്കൂതി വിട്ട് അതിന്റെ അലസഗമനം നോക്കിയിരിക്കുമ്പോഴാണ് കണാരേട്ടന്‍ അത് കണ്ടത്.

ആകാശത്ത് ഒരു നക്ഷത്രം.
നക്ഷത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഒരുത്തി അവിടെ കിടന്നുറങ്ങുന്നു.
ങാഹ. . ഇവളിതുവരെയും എഴുന്നേറ്റില്ലേ .. കാലത്ത് റേഷനായി കൊടുക്കേണ്ട എല്ലാ തെറിയും കൊടുത്തതാണല്ലോ..

‘എടീ.. %#%#$% , #@$%#@$ , മോളേ എഴുന്നേറ്റ് പോയി ക്ടാങ്ങളെ സ്കൂളില്‍ പറഞ്ഞയ്ക്കടി....’

അവളെഴുന്നേല്‍ക്കുന്ന ലക്ഷണമില്ല....

‘ഡാ കണാരാ.... നെനക്കെന്താ പ്രാന്തായാ .. ചമ്പത്തെങ്ങിന്റെ മോളീക്കയറി തെറി വിളിക്കാന്‍.. താഴെ എറങ്ങടാ..’ കുര്യാക്കേട്ടന്‍ താഴെ നിന്നലറി വിളിച്ചു.

പണ്ടാറക്കാലന്‍ ഒരു മടലുപോലും വെട്ടാനില്ലാത്ത തെങ്ങിന്മേല്‍ എണ്ണം തികയ്ക്കാന്‍ കയറിയതും പോര മനുഷ്യനെ തെറിവിളിക്കുന്നോ..

‘ദേ നോക്ക്യ കുര്യാക്കേട്ടാ,, അവള്‍ അവിടെ കിടക്കന്ന്യ...’

‘ഏതവള് ..’ കുരുത്തംകെട്ടവന്‍ പിച്ചും പേയും പറയുന്നോ..

‘താഴ്ത്തെറങ്ങടാ കണാരാ..’ കുര്യാക്കേട്ടന്‍ ലാസ്റ്റ് വാണിങ്ങ് കൊടുത്തു.

ഒന്നും പറ്റാതെ താഴെ ഇറങ്ങിയാല്‍ അടുത്ത ഷഷ്ഠിക്ക് കണാരനെ ശൂലം കുത്തിച്ച് മലകയറ്റിക്കോളാമെന്ന് നേര്‍ച്ചയും നേര്‍ന്നു കുര്യാക്കേട്ടന്‍.

പാതി വലിച്ച ബീഡി തെങിന്റെ കൊരലയ്ക്കു തന്നെ കുത്തിക്കെടുത്തി കണാരേട്ടാന്‍ താഴെ ഇറങ്ങി.
വിയര്‍ത്തുകുളിച്ചാണ് കണാരേട്ടന്‍ തെങ്ങില്‍ നിന്നറങ്ങിവന്നത്.

‘എന്താ കണാരാ നെനക്ക് പറ്റ്യേ ? ‘
കണാരേട്ടന്‍ കാര്യം പറഞ്ഞു. കുര്യാക്കേട്ടന് കാര്യം അത്ര പന്തിയായി തോന്നിയില്ല. ഒന്നുകില്‍ ഇവനു മുഴുവട്ട്. അല്ലെങ്കില്‍..

വീട്ടിനകത്ത് പോയി മകന്‍ വാറുണ്ണിയെ വിളിച്ചു കാര്യം പറഞ്ഞു.

വാറുണ്ണി വേഗം തന്നെ പോയി തന്റെ ലാപ്ടോപ്പ് തുറന്ന് ഇന്റര്‍നെറ്റില്‍ പരതി.

ഒടുവിലാണതു കണ്ടത്.. ‘നാസ’യുടെ സൈറ്റില്‍ ..

ചൊവ്വയില്‍ ഒരു സ്ത്രീ രൂപം....

അപ്പോള്‍ തന്നെ തന്റെ ബ്ലോഗ് തുറന്ന് അടുത്ത കവിത കാച്ചി.

വ്യത്യസ്ഥനാമൊരു ക്ലൈമ്പറാം കണാരനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
...

പിന്നെ, ഓര്‍ക്കുട്ടില്‍ കയറി എല്ലാവര്‍ക്കും സ്ക്രാപ്പിട്ടു.


ചൊവ്വയിലെ ചേച്ചിയെ കണാരേട്ടന്‍ കണ്ടേ....

അങ്ങനെ സ്ക്രാപ്പുകളില്‍ നിന്നും സ്ക്രാപ്പുകളിലേക്ക് കണാരേട്ടന്‍ ചേച്ചിയെ കണ്ട വിവരം പറന്നു നടന്നു.


സ്ക്രാപ്പ് കണ്ട മലയാളദേവി പത്രപ്രവര്‍ത്തകനും കോപ്പാനിനക്ക് ടൂര്‍ണ്ണമെന്റിന്റെ സ്പെഷല്‍ കറസ്പോണ്ടന്റുമായ മനീഷ് കൂത്താട്ടുകുളം എല്ലാ ബ്ലോഗര്‍മാരുമായും സംവദിച്ചു.

ആരാണീ ചേച്ചി ?

ബ്ലോഗില്‍ മൊത്തം രണ്ടു ചാച്ചിമാരേ ഉള്ളു. ഒന്ന് ചെല്ലമ്മ ചേച്ചി. ഈയടുത്ത കാലത്ത് പ്രൌഢഗംഭീരമായ ഒരു കവിത ചേച്ചി എഴുതിയിരുന്നു.

തേങ്ങാച്ചമ്മന്തി
വെട്ടുകല്ല്
ഏപ്രില്‍ 1
എല്‍.ഐ.സി ഏജന്റ്
മടക്കിക്കുത്തിയ മുണ്ട്
നായ്ക്കൊര്‍ണ്ണപ്പൊടി
നീല സാരി --

ആ ചേച്ചി ചെല്ലമ്മച്ചാച്ചിയാണോ ?

ആണോ...

പിന്നെയുള്ള ചേച്ചി രമേച്ചി..

രമേച്ചി ഈയിടെ അപൂര്‍വ്വമായേ ബ്ലോഗൂ.. പ്രശസ്ത എഴുത്തുകാരന്‍ കോന്തുണ്ണിനായരുടെ നോവലായ ‘മിന്നുകെട്ട്’ ന്റെ 150 -ം വാര്‍ഷികാഘോഷപരിപാടികളില്‍ മുഴുകിയിരിക്കുകയാണ്.

പിന്നെ ആര് ?

പടം പിടിക്കുന്ന കാല്‍പ്പിള്ളിയും പിടിച്ച പടത്തെ ബ്ലാക് & വൈറ്റാകി മാസക്കുറിപ്പിലിടുന്ന നീരജനും സിഗ്നല്‍ തെറ്റിച്ചതിനു പോലീസ് പിടിച്ചപ്പോള്‍ കവിത ചൊല്ലിക്കേള്‍പ്പിച്ച ചുള്ളനുമെല്ലാം ആലോചനോട് ആലോചന. ...

ആര്‍ക്കും തന്നെ മനസ്സിലായില്ല ആ ചാച്ചിയാരെന്ന്.


അന്ന് കിട്ടുണ്ണിച്ചേട്ടന്റെ ചായക്കടയില്‍ ചെന്നപ്പോഴാണ് തട്ടാന്‍ വാസു കണാരേട്ടനോട് ചോദിക്കുന്നത്
‘കണാരന്‍ ചൊവ്വയിലെ ചേച്ചിയെ കണ്ടൂന്ന് പറയണത് നേരാണോ ?’
‘പിന്നല്ലാണ്ട്..’
‘എങ്ങനീണ്ട് മൊതല് ? ’
‘ഞാനാദ്യം വിചാരിച്ചത് മ്മടെ മുണ്ടിക്കുട്ട്യാന്നാ.....ഇതതൊന്ന്വല്ലാത്രേ.. ഏതോ ബ്ലാഗ് ചേച്ച്യാന്നാ വാറുണ്ണി പറയണെ..’

‘അതെന്തൂട്ടാ കണാരാ ബ്ലാഗ് ചേച്ചീന്ന് പറഞ്ഞാല് ?’

‘ആര്‍ക്കറിയാം.. അവന്‍ ദേ കമ്പോട്ടര്‍ല് കുത്തീട്ട് പറഞ്ഞതാ..’

ഏതായാലും നാട്ടില്‍ കണാരനു നല്ല പേരായി. കാണുന്നവരെല്ലാം കണാരനോട് ചോദിച്ചു ..

പക്ഷേ സ്വന്തം കുടുമ്മത്ത് ഇതാ‍യിരുന്നില്ല പ്രതികരണം.

‘നിങ്ങ അവള്‍ടെ കൂടെ പോയി കെടക്ക് മനുഷ്യ...’ എന്നാണ് അന്ന് രാത്രി കിടയ്ക്ക പായീന്നും കണാരേട്ടനെ ഇറക്കിവിടുമ്പോ മുണ്ടിക്കുട്ടി പറഞ്ഞത്.
പാവം കണാരേട്ടന്‍ വീടിന്റെ വരാന്തയിലിരുന്ന് കാജാ ബീഡിക്ക് തീ‍കൊളുത്തി.

31 comments:

മുസ്തഫ|musthapha said...

ഹഹഹ കുട്ടന്മ്മേന്ന്നേ... :)

എട്ടേ പത്തിന്‍റെ സ്പാനറുണ്ടോ ഒരെണ്ണം എടുക്കാന്‍ :)

സസ്നേഹം

നീരജന്‍ :)

സുല്‍ |Sul said...

മേനോന്‍ കുട്ടാ കേറിയങ്ങ്
മെനയുവാണല്ലോ ബൂലോഗത്തിനിട്ട്.
ഞെരിപ്പന്‍ :)
-സുല്‍

Unknown said...

കൊള്ളാം..കലക്കി..
(പക്ഷേ കൊള്ളാതെ സൂക്ഷിക്കണേ..)

Sherlock said...

മേനോന് ചേട്ടാ...അപ്പോ ഇതും കഥയാക്കിയാ?

[ nardnahc hsemus ] said...

നല്ല വിഷയം!
കുറച്ചുകൂടി “ഗംഭീരമാക്കാമായിരുന്നു“.

Kaithamullu said...

മേന്‍‌ന്നേ,
ഇന്ന് നര്‍മ്മം,
ഇന്നലെ വര്‍മ്മം.
-ദെന്തര് കളിയാ കളിക്കണേ ന്റെ മുത്തപ്പാ!

വേണു venu said...

ഹാഹാ...മേനോനെ, ചൊവ്വാദോഷം.:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മുഴുവനായി കത്തീല എന്റെ സാന്‍ഡോക്കണാരേട്ടോ....

സന്തോഷ്‌ കോറോത്ത് said...

കണ്ടക ശനി 'കൊണ്ടേ' പോകു... :)

asdfasdf asfdasdf said...

കുട്ടിച്ചാത്താ നിന്നെ ഒന്ന് മുഴുവനോടെ കാണാനിരിക്ക്യ ഞാന്‍.. :)

അനാഗതശ്മശ്രു said...

ഇതു നന്നായി

രമേച്ചിയെ മനസിലായില്ല..
മറ്റേ ചേച്ചിയുടെ ആ കവിത ഈയിടെ വായിച്ചു

ശ്രീവല്ലഭന്‍. said...

ഹാ, ഹാ, ഹാ, ഹാ, ഹാ, ഹാ, ....നന്നായ്‌ ചിരിച്ചു...

ശ്രീ said...

അതു കൊള്ളാമല്ലോ മേനോന്‍‌ ചേട്ടാ...

ദാരാ ഈ രമേച്ചി?

:)

അതുല്യ said...

ഉവ്വ്, അത് പറയാണ്ടിരിയ്കരുത്. പള്ളിക്കൂടത്തില്‍ മക്കളെ വിടാന്‍ സ്റ്റാമ്പ് പേപ്പറില്‍ ദൈവം ഒപ്പീടിപ്പിച്ചിട്ടാണു പെണ്ണുങ്ങളെ ഇങോട്ട് വിട്ട് നിങ്ങടെ ഒക്കെ കെട്ട്യോളന്മാരാക്കീത്.

പിന്നെ ഞാനാണോന്ന് അവിടെ കണ്ട ച്യേച്ചീന്ന് ല്ലേ? തരാവാന്‍ സാധ്യത ഇല്ല. കൂടെ ഉപദ്രവിയ്കാന്‍ മീശയുള്ളവനൊരുത്തനില്യാണ്ടേ ഞാന്‍ ചൊവ്വയില്‍ പോയിട്ട് എന്തിന?

പിന്നെ എന്റെ കവിത - ആര്‍ക്കാണിവിടേ പരാതി? ഇപ്പോ പറഞോണം. ഇന്നലേം കൂടി കവിത പഠിയ്കാനുള്ള വര്‍ക്ക്ഷോപ്പില്‍ ചന്ദ്രമോഹന്‍ മാഷ് പറഞതാ,
ഒരു വരിയില്‍
ഒരു വാക്കെഴുതി
യിട്ടൊന്ന് തട്ടിയാ
ലൊന്നു പിറന്നീടും
ഇത് മട്ടുമേ താന്‍
കവിതൈയിന്‍ പൊലിമൈ ! എന്ന്
പോട്ടെ, അല്പം തിരക്കുണ്ട്, റഷ്യന്‍ ഭാഷയിലേയ്ക് തര്‍ജ്ജമിയ്കാന്‍ സര്‍ ബ്യൂണിനുമായി മീറ്റിങുണ്ട്.

krish | കൃഷ് said...

ചേച്ചിമാര്‍ ഓരോരുത്തരായി വരുന്നുണ്ടല്ലോ..
മേന്നനെ കവിത കേള്‍പ്പിച്ച് ചൊവ്വായിലേക്ക് കേറ്റിവിടുംന്ന തോന്നണ്!!!
:)

Mubarak Merchant said...

കണാരേട്ടന്‍ ശെരിക്കും എന്തായിരിക്കും കണ്ടത്?

ഉപാസന || Upasana said...

മേണ്‍ നേ : കൊള്ളാം ട്ടോ
:)
ഉപാസന

Anonymous said...

പ്രവീണ്‍ പൊയിലിക്കാവ്
പറഞ്ഞത്‌ എത്രമാത്രം സത്യം
കൊള്ളാം സൂപ്പര്‍.
ആന,
ഒട്ടകം,
നീട്ടിവളര്‍ത്തിയ താടി
കാര്‍ട്ടുണ്‍
നീല സാരി

ഓ ഞാന്‍ എന്ത്വാ പറയുക. ഞാന്‍ ഇവിടെ പറഞ്ഞതിന്‌ ആരു ഉത്തരം പറയില്ല, ആ ശവികള്‌ പല അര്‍ത്ഥങളും ആ കവിതയ്ക്ക്‌ കണ്ടുപിടിച്ചു കഴിഞ്ഞു.

പെണ്ണായി പിറന്നവര്‍
എന്തുപറഞ്ഞാലും ആയിരമര്‍ത്ഥങള്‍
കഷ്ടം!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മെന്‍‌നേ, മിക്കവാറും കൊള്ളും

Mr. K# said...

ദിതു കൊള്ളാം :-)

ഏറനാടന്‍ said...

കുട്ടന്‍ മേന്‍‌നേ.. ചിരിക്കാന്‍ ഉള്ളുതുറന്നുചിരിക്കാന്‍ ഒത്തിരിനാള്‍‌ക്കൊടുവില്‍ സാധിച്ചു. റിയലി ഫണ്‍‌ടാസ്റ്റിക്, ബ്ലോഗാസ്റ്റിക് എന്‍ ഇലാസ്റ്റിക് ലാഫിംഗ് ഗ്യാസ്‌ഡ് ബ്ലോസ്റ്റ് ഫുള്ളി ലോഡഡ് എന്നൊക്കെ പറയാം.. :)

ദിലീപ് വിശ്വനാഥ് said...

മേനനേ...
കിടിലന്‍. എന്നാലും ആ ചേച്ചി ആര്?

തറവാടി said...

മേന്‍‌ന്നേ,

കുന്നം കുളം ചന്തയില്‍ നാട്ടുവൈദ്യന്‍ ചില നാടന്‍ മരുന്നുകള്‍ വില്‍‌പ്പനക്ക് വെച്ചിട്ടുണ്ട് , സെയില്‍സ് എക്സിക്യൂട്ടവിനൊക്കെ എന്താ ശമ്പളം! അതോണ്ട് സൈല്‍സ് ഗേള്‍സിനാണത്രെ ഇപ്പോ ,മാര്‍കറ്റ്!
:)

തറവാടി said...

മേന്‍‌ന്നേ,

കുന്നം കുളം ചന്തയില്‍ നാട്ടുവൈദ്യന്‍ ചില നാടന്‍ മരുന്നുകള്‍ വില്‍‌പ്പനക്ക് വെച്ചിട്ടുണ്ട് , സെയില്‍സ് എക്സിക്യൂട്ടവിനൊക്കെ എന്താ ശമ്പളം! അതോണ്ട് സൈല്‍സ് ഗേള്‍സിനാണത്രെ ഇപ്പോ ,മാര്‍കറ്റ്!
:)

അയ്യോ പബ്ലിക്കായോ ;)

നല്ല രസികന്‍ അവതരണം :)

Pongummoodan said...

ചൊവ്വയിലേ ചേച്ചി ചിരിപ്പിച്ചു..

മുസാഫിര്‍ said...

കുറച്ച് വെള്ളം കൂട്ടുന്നതാ ദീര്‍ഘാ‍യുസ്സിന് നല്ലത് മേന്‍‌നേ!

asdfasdf asfdasdf said...

തറവാടി എനിക്കൊരു തേങ്ങെം മനസ്സിലായില്ല.

ഏ.ആര്‍. നജീം said...

ഹഹാ ...ഈ നാസാക്കാര് അങ്ങ് ചൊവ്വായില്‍ പെണ്ണിനെ കണ്ടു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തതാ.. ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കണ്ട് എന്തൊക്കെയോ ആണെന്ന് കരുതിയ പുരാണ മനുഷ്യരിലേക്ക് നമ്മള്‍ തിരികെ പോകുവാണോ എന്ന്..

എന്തായാലും അതും മേനോന്‍ ഭായ് സമര്‍ത്ഥമായി ഒരു നര്‍മ്മകഥയ്കുള്ള തീമാക്കിയല്ലോ

അതിനിരിക്കട്ടെ ഇന്നത്തെ തൂവല്‍... :)

Mahesh Cheruthana/മഹി said...

മേനോന്‍‌ ചേട്ടാ,
അവതരണം സൂപ്പര്‍...

Anonymous said...

ഇത് ഫയങ്കര ചാച്ചി തന്നെ കെട്ടാ.

കേരളക്കാരന്‍ said...

അവതരണം കൊള്ളാം മേനോനേ...