Saturday, June 14, 2008

ദശാവതാരം (?)

1

' CPRC-26 Station - 12 .. over over..'
'ഉം.. ഓവര് ഓവര്‍..'
'ഇപ്പോള്‍ പേരൂര്‍ക്കട ജങഷനില്‍ നിന്നും തിരിഞ്ഞു കൊണ്ടിരിക്കുകയാണ് .. ഓവര്‍ ഓവര്‍..'
'ആരാണ്.. ഓവര്‍ ഓവര്‍..'
'ദേവസ്വം മന്ത്രിയുടെ കോണ്‍ വോയ്....ഓവര്‍ ഓവര്‍..'
'നേരെ റൈറ്റ് പോകട്ടെ..ഓവര്‍ ഓവര്‍...'
'സര്‍.. നെടുമങ്ങാട്ടേക്ക് ആ വഴിയല്ലല്ലോ ‍..ഓവര്‍ ഓവര്‍..'
' ഈ വഴിയും പോകാമെടേ.. വണ്ടി നേരെ വിട്....ഓവര്‍ ഓവര്‍ ..'
അല്പ സമയത്തിനു ശേഷം

'സര്‍ .. ഇപ്പോ ഹിന്ദുസ്ഥാന്‍ ലാറ്റക്സ്റ്റിനടുത്തെത്തി .. ഓവര്‍ ഓവര്‍..'
'എന്തരടേ.... വണ്ടിയ്ക്ക് ഇത്ര സ്പീഡോ.. റൈറ്റ് തിരിഞ്ഞ് ലെഫ്റ്റിലേക്കെടുക്കൂ ..ഓവര്‍ ഓവര്‍..'
'ബട് സര്‍.. അത് ഊളമ്പാറ മെന്റല്‍ ഹോസ്പിറ്റലല്ലേ..ഓവര്‍..'
'തന്നെ തന്നെ.... മഴക്കാലമല്ലടേയ് ....അങ്ങേരെ ഒരു രണ്ടുമാസം അവിടെ കൊണ്ടിട്.. ഓവര്‍.. ഓവര്‍..'
'സര്‍.. ഹലോ ഹലോ....
കട്ട്

2

' CPRC-26 Station - 12 .. over over..'
'ഉം. ഉം.. ഓവര്‍ ഓവര്‍..'
'സര്‍.. ശംഖുമുഖം റോഡില്‍ സംഘര്‍ഷം..ഓവര്‍.. ഓവര്‍..'
'ആരൊക്കെയാടെയ്...ഓവര്‍ ഓവര്‍..'
'സിപിഐക്കാരും സിപീഎമ്മുകാരും.... അടി തുടങ്ങി സര്‍.. ഓവര്‍..'
'അടിക്കട്ടെടേയ്.. ഓവര്‍.. ഓവര്‍..'
'സര്‍.. ക്രമസമാധാനപ്രശ്നമാണ്.. ഓവര്‍.. ഓവര്‍..'
'അവന്റെ %^%%% പ്രശ്നം. പോയി വല്ല പുട്ടും കടലയും അടിക്കടേയ്...ഓവര്‍ ഓവര്‍..'
കട്ട്

3

' CPRC-26 Station - 12 .. over over..'
'ഉം.. എന്ത് ര് .. ഓവര്‍ ഓവര്‍..'
'സര്‍ ഓപ്പോസിഷന്‍ ലീഡറുടെ കോണ്വോയ് ഇപ്പോള്‍ തമ്പാനൂരെത്തി.. ഓവര്‍ ഓവര്‍..'
'തന്നെ... അങ്ങേര്‍ അവിടെയും എത്തിയോ..ഓവര്‍.. ഓവര്‍..'
'പാസ് ചെയ്യട്ടേ .. ഓവര്‍..ഓവര്‍..'
'അവിടെ ഗണപതി അമ്പമില്ലടേയ്.. അവിടെ സൈഡ് ആക്കൂ.. ഓവര്‍. ഓവര്‍..'
'യെസ് .. സൈഡ് ആക്കി. സര്‍.. ഓവര്‍ ഓവര്‍..'
'അവിടെ നിന്ന് ഒരു തേങ്ങ വാങ്ങി അങ്ങേരുടെ തലമണ്ടയ്ക്ക് ഒരു കുത്ത് കൊടുക്കടെയ്... ബുദ്ധിയൊക്കെ ഒന്ന് ഇളകി വരട്ടെ..ഓവര്‍ ഓവര്‍..'
കട്ട്


4
' CPRC-26 Station - 12 .. over over..'
'ഉവ്വ് .. ഓവര്‍ ഓവര്‍..'
'സര്‍.. ഈസ്റ്റ് പോലീസ് സ്തേഷനില്‍ ഫോണ്‍ അടിക്കുന്നു. ആരു എടുക്കുന്നില്ല..ഓവര്‍.. ഓവര്‍..'
'എടേയ്..അത് ആ ഉരുട്ടിക്കൊല നടന്ന സ്തേഷനല്യോ..ഓവര്‍. ഓവര്‍..'
'സര്‍.. ഓവര് ഓവര്‍..'
'അവന്മാരെ മൊത്തം ഇന്നലെ രാത്രി അണ്ണന്മാര് കയറി ഉരുട്ടിക്കൊന്നടേയ്..ഓവര്‍ ഓവര്‍...'
കട്ട്

5

' CPRC-26 Station - 12 .. over over..'
'അതെ..അതെ.. ഓവര്‍ ഓവര്‍..'
'സര്‍ .. സി.എമ്മിന്റെ കോണ്വോയ് വഴുതക്കാട് ജങഷനിലെത്തി.. ഓവര്‍ ഓവര്‍..'
'ഷൂട്ട് ഹിം.. '
കട്ട്

6

' CPRC-26 Station - 12 .. over over..'
'ശരി ഓവര്‍ ഓവര്‍..'
'സര്‍.. സെക്രട്ടറിയേറ്റിനുമുന്നില്‍ നൂറോളം പിച്ചക്കാര്‍ സമരം ചെയ്യുന്നു..ഓവര്‍ ഓവര്‍..'
'എന്തരടേയ്..ഓവര്‍ ഓവര്‍..'
'അവര്‍ സെക്രട്ടറിയേറ്റിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്നു സര്‍..ഓവര്‍ ഓവര്‍..'
'കടത്തിവിടടേയ്.. കടത്തി വിട് ..അവരു ബന്ധുക്കളെയൊക്കെ ഒന്ന് കണ്ട് പോരട്ട്...ഓവര്‍ ഓവര്‍..
കട്ട്

7

' CPRC-26 Station - 12 .. over over..'
'ഉം.. ഓവര്‍ ഓവര്‍..'
'സര്‍ ആരോഗ്യമന്ത്രിയുടെ കോണ്‍സ്റ്റിപേഷന്‍ ടാബ്ലറ്റ് കഴിഞ്ഞു .. ഓവര്‍ ഓവര്‍..'
'എന്തരടേയ്.. ഓവര്‍ ഓവര്‍...'
'ആ ഏരിയയിലെ മെഡിക്കല്‍ ഷാപ്പില്‍ ഉണ്ടോയെന്ന് ഡിജിപി ചോദിക്കുന്നു സര്‍...ഓവര്‍ ഓവര്‍..'
'അവരെ എടുത്ത് പത്തുമിനിട്ട് ജനറല്‍ ആശുപത്രിയുടെ വരാന്തയില്‍ കൊണ്ടുപോയി ഇരുത്തടേയ്.. മലബന്ധം പമ്പകടക്കും. ഓവര്‍ ഓവര്‍..'
കട്ട്

8

' CPRC-26 Station - 12 .. over over..'
'ഓവര്‍ ഓവര്‍..'
'സര്‍.. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കയറിയ വണ്ടി ഇതാ കടന്നു വരുന്നു.. ഓവര്‍.. ഓവര്‍..'
'നോക്കി നില്‍ക്കാതെ പോയി എല്ലാറ്റിനും ചന്തിക്ക് നാ‍ല് പൂശ് കൊടുക്കടെയ്.. ഓവര്‍ ഓവര്‍..'
കട്ട്


9

' CPRC-26 Station - 12 .. over over..'
‘ഉം.. ഓവര്‍ ഓവര്‍..’
‘സര്‍.. കേന്ദ്രമന്ത്രിയുടെ കോണ് വോയ് പി.എം.ജി ജങ്ഷന്‍ പാസ് ചെയ്തു..ഓവര്‍ ഓവര്‍..’
‘ലെവന്‍ എവിടെ പോണടേയ്..ഓവര്‍.. ഓവര്‍..’
‘ഒരു ജന്മശതാബ്ദിക്ക് ..ഓവര്‍ ഓവര്‍..’
‘ഏത് .. അങ്ങേരുടെ അമ്മായിയിപ്പന്റെ ... ഓവര്‍ ഓവര്‍..’
‘യെസ് സര്‍.. ഓവര്‍ ഓവര്‍..’
‘ലെഫ്റ്റ് പിടിച്ച് സ്ട്രൈറ്റ് പോകട്ട്..ഓവര്‍..ഓവര്‍..’
‘സര്‍ അത് മ്യൂസിയമല്ലേ സര്‍..ഓവര്‍ ഓവര്‍..’
‘അവനു എന്തരടേയ് കേന്ദ്രത്തില് പണി ? പോയി കുറച്ച് നേരം ഫ്രന്റ്സിനെയൊക്കെ കണ്ട് പോരട്ടടേയ്.. ഓവര്‍ ഓവര്‍..’
കട്ട്.

10

' CPRC-26 Station - 12 .. over over..'
‘ഉം. ഓവര്‍ ഓവര്‍..’
‘സര്‍ ഞങ്ങള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വരുന്നു..ഓവര്‍ ഓവര്‍..’
‘അവിടെ എന്തെടുക്കാനടേയ്..ഓവര്‍. ഓവര്‍..’
‘ചാല മാര്‍ക്കറ്റില്‍ നിന്ന് രണ്ട് പോക്കറ്റടിയന്മാരെ പൊക്കിയിട്ടുണ്ട്. ഓവര്‍ ഓവര്‍..’
‘ഏതരവനടേയ്..ഓവര്‍..ഓവര്‍..’
‘ഒന്ന് പൂന്തുറ രാജു, മറ്റേത് ലൊടുക്ക് കുഞ്ഞന്‍.. ഓവര്‍ ഓവര്‍..’
‘തന്നെ.. ഇറക്കി വിടടേയ്.. ഓവര്‍ ഓവര്‍..’
കട്ട്

* * * * *
എന്തരോ..എന്തോ..
എന്റെയൊക്കെ ഒരു സമയം..
ഏത് സമയത്താണാവോ ദൈവമേ കേരളാ പോലീസിന്റെ വയര്‍ലെസ് സെറ്റ് മോഷ്ടിക്കാന്‍ തോന്നിയത് !!

(Based on a true incident )24 comments:

Siju | സിജു said...

കള്ളന്‍ ഡീസന്റ് ആയതു കൊണ്ട് വല്യ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. കുറച്ചു നേരമ്പോക്കേ ഉണ്ടായുള്ളൂ..
വേറെ വല്ലവനുമായിരുന്നെങ്കില്‍ കാണാമായിരുന്നു.

kaithamullu : കൈതമുള്ള് said...

ആദ്യ തേങ്ങ ദാ, ആ വയര്‍ലസ് സെറ്റിന്റെ മേലെ.......
ഠിം.....കിര് ര്ര്ര്ര്ര്ര്!

ആകെക്കൂടി ഓവര്‍ ഓവര്‍!

സഹയാത്രികന്‍ said...

മേനോന്‍ ചേട്ടാ...രസകരം... ഓവര്‍..ഓവര്‍...
വല്ലാതെ ഓവറാവല്ലേടാ സഹയാത്രികാ... ഓവര്‍
:)

മൂര്‍ത്തി said...

:)കൊള്ളാം...

സുല്‍ |Sul said...

hahaha
kalakki kadukuvarutthhu.
randum :)
-sul

വേണു venu said...

:) hahaa...over over.

മുസാഫിര്‍ said...

ഉം കൊള്ളാം..പുതിയ പഴംചൊല്ല് അണ്‍ടി പോയ അണ്ണാനിനു പകരം വയര്‍ലെസ്സ് പോയ പോലീസിന്റ്റ്റെ പോലെ എന്നാക്കാം അല്ലെ ?

കാന്താരിക്കുട്ടി said...

ചിരിച്ചു മണ്ണു കപ്പി.. ഹ ഹ ഹ ഓവര്‍...ഓവര്‍......

കുതിരവട്ടന്‍ :: kuthiravattan said...

കലക്കി. :)

ഏറനാടന്‍ said...

മേനോന്‍ ചേട്ടാ, ഞാനാദ്യം ഞെട്ടിട്ടോ. ഞാന്‍ കരുതിയേത് വയര്‍‌ലെസ്സ് സെറ്റ് കട്ടെടുത്തത്... ഒടുവിലെത്തിയപ്പോഴാ സമ്മാനദാനമായത്! -:)
ഇതൊരു കോമഡിഫിലിമില്‍ തിരുകാന്‍ പറ്റിയ ഐറ്റമാണല്ലോ.. പത്രവാര്‍ത്തവായിച്ചും രസിച്ചിരുന്നു..

വിനയന്‍ said...

really joke

മാരീചന്‍‍ said...

മേന്‍നേ, ഒട്ടും ഓവറായിട്ടില്ല. കിടിലോല്‍കിടിലം

അനൂപ്‌ കോതനല്ലൂര്‍ said...

വളരെ രസമായിട്ടുണ്ട് മേനോന്‍ ചേട്ടാ
പണ്ട് തിരുവനന്തപുരം സെന്റര്‍ ജയിലിലെ ഒരു പ്രതിയെ ഗോതമ്പ് പൊടിപ്പിക്കാന്‍ ഇറക്കി വിട്ടിട്ട്
പോലീസുകാരുപോയി.പ്രതി ജയില്‍ യൂണിഫോമ്മില്‍ നിലക്കുന്നതു കണ്ട് ആരോ പോലീസ് വിളിച്ചു പറഞ്ഞു.ജയില്‍ ചാടി ഒരു പ്രതി ചായകടയിലേക്ക് കയറിട്ടുണ്ടെന്ന്
ഉടന്‍ പോലീസെത്തി പ്രതിയെ പൊക്കി
പ്രതി പറഞ്ഞു
അയ്യോ സാറെ എന്നെ ഒന്നു ചെയ്യല്ലെ
എന്നെ ഏമാന്‍ അരിപൊടിക്കാന്‍ കൊണ്ട് വന്നു വിട്ടതാണെന്ന്

അജ്ഞാതന്‍ said...

കൊള്ളാം...

Gopan (ഗോപന്‍) said...

ഹ ഹ, ഇതു കലക്കി. ഓവര്‍ ഓവര്‍. :)

Rockhead|തലേക്കല്ലന്‍ said...

പൊലീസ് റേഡിയോയുടെ പരിതാപകരമായ അവസ്ഥ!!
അതിലേറെ രസകരം, മൂന്ന് മാസത്തില്‍ ഒരിക്കലെങ്കിലും മാറ്റിയിരിക്കണമെന്ന് നിയമമുള്ള കാള്‍ സൈന്‍സ് (ചാര്‍ളി, ബ്രാവോ, ഈഗിള്‍, ടൈഗര്‍, കോബ്ര തുടങ്ങിയവ) അത് ഉണ്ടാക്കിയ കാലം മുതല്‍ അതേ പടി തുടരുന്നു, ഈ പേരുകളൊക്കെ ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനെ സൂചിപ്പിക്കുന്നു എന്നുള്ളത് പൊതുജനത്തിനു കാണാപ്പാഠം!

തമനു said...

മേന്‍‌നേ ....

അമ്മച്ചിയാണെ ഞാനല്ല സാറേ മോഷ്ടിച്ചേ ... ഞാന്‍ ചുമ്മാ എഴുതിയേ ഒള്ളേ ..

എന്നൊന്നു പറഞ്ഞു പഠിച്ചു വച്ചോ ..

അവര്‍ ഒരു വര്‍ഷമായി കലിപ്പായി നില്‍ക്കുവാ. :)


സംഭവം കിടിലന്‍ .:)

ബഷീര്‍ വെള്ളറക്കാട്‌ said...

സംഗതി കലക്കി..കുട്ടന്‍ മേനോന്‍ ചേട്ടാ..

കേരളാ പോലിസിനു കള്ളന്റെ വക ഓവര്‍.. അല്ല കള്ള്ന്മാരിലും ഉണ്ടല്ലോ പോലിസുകാര്‍ ( തിരിച്ചും )

ഓവര്‍.. ഓവര്‍..

====

ഒരു ഓഫ്‌
ഇത്‌ വഴി വന്ന് .. ഈ കന്മദം ആന്‍ഡ്‌ കല്ലുവാഴ സംശയത്തിനുള്ള മറുപടി തരാമോ ..

ബഷീര്‍ വെള്ളറക്കാട്‌ said...

സോറി.. ശരിയായ വഴി ഇവിടെ

ഡാലി said...

ഹ ഹ കലക്കി.
ആദ്യം സംഭവം പിടികിട്ടീല്യാട്ടാ.
കേരളാപോലീസാരാ മക്കള് രണ്ട് വര്‍ഷം ശ്രമിച്ചട്ട് അവസാനം ആ ഫ്രീക്വന്‍സി മാറ്റിക്കളഞ്ഞില്ലേ. ഇനി കള്ളന്‍ എന്ത് ചെയ്യും? ആഹാ!

വാല്‍മീകി said...

ഹഹഹ.. നല്ല രസികന്മാരാരോ ആണ് വയര്‍ലസ്സ് സെറ്റ് മോഷ്ടിച്ചത്..

അരുണ്‍കുമാര്‍ | Arunkumar said...

ഇനി ആ സെറ്റ് തിരിച്ചുകൊടുക്കാമല്ലോ... അല്ലെ;)?
കൊള്ളാം മാഷേ.... അടിപൊളി...

Navas(നവാസ്) said...

ഉം.. എന്ത് ര് .. ഓവര്‍ ഓവര്‍..'

അതു കലക്കീട്ടാ..?
എനിക്ക് ഓര്‍മ്മ വന്നത് ഞങ്ങളുടെ നാട്ടില്‍ ഉള്ള ചൂടന്‍ രാജനെയാണ്.ആ ചങ്ങാതിക്കെങ്ങാനും ‍ ആണ് കിട്ടിയിരുന്നതെങ്കില്‍ ..പിന്നെ പോലീസുകാര്‍ക്ക് വയര്‍ലെസ്സ് എന്ന സാധനം കണ്ടാലേ ‘വയറിളക്കം’ വരുമായിരുന്നു..!
നന്നായി..

Anonymous said...

Good fill someone in on and this mail helped me alot in my college assignement. Thanks you as your information.