
നമ്മുടെ സ്വപ്നങ്ങള്‍ക്ക് എത്ര വര്ണ്ണങ്ങളുണ്ടെന്ന് നമുക്ക് കാണിച്ഛു തന്ന ചലച്ചിത്രകാരനാണ് ഭരതന്...
ഓര്‍മ്മകളില്‍ ദൃശ്യവസന്തത്തിന്റെ ഇതളുകള്‍ വിരിച്ചിട്ട് പത്തുവര്ഷങ്ങള് കടന്നുപോയിരിക്കുന്നു..
പലതും പറയാന്‍ മടിക്കുന്ന നമ്മുടെയെല്ലാം കാപട്യങ്ങള്ക്കുമേലെയാണ് പച്ചയായ മോഹങ്ങളുടെ ബ്രഷുകൊണ്ട് ഭരതേട്ടന് ഒരു പാട് സ്വപ്നങ്ങള്‍ വരച്ഛിട്ടത്..
മണ്ണിന്റെ ചൂടിനും പെണ്ണിന്റെ ചൂരിനും നിറങ്ങളുണ്ടെന്ന് അങ്ങനെ നമ്മളറിഞ്ഞു.. ആ നിറങ്ങള്‍ക്ക് സംഗീതമുണ്ടെന്നും..
ഭരതനു സമം ഭരതന് മാത്രം..
ഇന്നലെ ഭരതന്റെ പത്താം ചരമവാര്‍ഷികം സാംസ്കാരിക നഗരത്തില്‍ സ്മൃതിയുടെ കേളികൊട്ടായി. ഭരതനെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മമായി. ഒപ്പം കഴിഞ്ഞ വര്‍ഷം ഭരതന് സ്മൃതി ഉദ്ഘാടനം ചെയ്ത ഭരത് ഗോപിയോടുള്ള സ്മൃതിയും പങ്കുവെച്ചു. സമൂഹത്തിന്റെ നാനാത്തുറയിലുള്ളവര് ഒത്തു ചേര്‍ന്നു.
കാവാലം നാരായണപ്പണിക്കര്‍ മുതല്‍ ജയരാജ് വാര്യര്‍ വരെ എല്ലാതലമുറയിലെയും ഭരതന്റെ സ്മൃതി പങ്കുവെക്കാനെത്തിച്ചേര്ന്നു.
ഫൈന്‍ ആര്‍ട്സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങളും ഭരതന്റെ പ്രതിമയും പ്രദര്ശിപ്പിച്ഛു.
പിന്നീട് നടന്ന ഭരത സ്മൃതിയില്‍ പലരും ഓര്‍മ്മകള്‍ പങ്കുവെച്ചു.
കമല്‍ :- മനസിന്റെ പരിണാമത്തിലെവിടെയോ വല്ലാതെ സ്വാധീനം ചെലുത്തിയ ഭരതേട്ടന്റെ സിനിമകളാണ് പ്രയാണം, ആരവം, ഓര്‍മ്മയ്ക്കായ്..മലയാള സിനിമയ്ക്ക് അഭൌമമായ സുഗന്ധം പരത്തി മൃതിയുടെ ഏതോ കോണുകളിലേക്ക് ചേക്കേറിയപ്പോള്‍ മലയാളത്തിന്റെ പുണ്യമാണ് നഷ്ടപ്പെട്ടത്.
കാവാലം :- അകക്കണ്ണുകൊണ്ട് ശ്രദ്ധിച്ചാല്‍ , ഉള്ക്കാതുകൊണ്ട് സൂക്ഷ്മമായി കാതോര്‍ത്താല്‍ കാണാം, കേള്‍ക്കാം, അറിയാം പ്രപഞ്ചത്തിന്റെ തുടിതാളത്തിലാണ് ആ മനസ്സ് സ്പന്ദിക്കുന്നതും വിരലുകള്‍ ചലിക്കുന്നതു. സൃഷ്ടിയുടെ തുടിതാളപ്പെരുക്കത്തിനൊരു വായ്ത്താരിയയി സ്വന്തം സത്ത സമര്‍പ്പിച്ച ജന്മമായിരുന്നു ഭരതന്റേത്.
ഐ.വി.ശശി :- ഭരതന് ആരായിരുന്നു മലയാളത്തിനു എന്നതിന് ഭരതനില്ലാതെ കടന്നുപോയ 10 വര്‍ഷങ്ങള്‍ സാക്ഷ്യം വഹികുന്നു.
ജോണ്‍പോള്‍ :- തിരക്കഥയും സിനിമയുടെ പുതിയ വെളിപാടുകളിലേക്കും വിസ്മയങ്ങളിലേക്കും സാധ്യതകളിലേക്ക് കടന്നു ചെല്ലണമെന്ന് എന്നെ പഠിപ്പിച്ചത് ഭരതനാണ്.
ഭരതന്റെ ചിത്രങ്ങള്‍ :
പ്രയാണം, ഗുരുവായൂര്‍ കേശവന്, ആരവം, അണിയറ, രതിനിര്‍വ്വേദം, തകര, ചാമരം, ലോറി, ചാട്ട, പറങ്കിമല,നിദ്ര, പാര്‍വ്വതി,മര്മ്മരം,ഓര്‍മ്മക്കായി, ഈണം,കാറ്റത്തെകിളിക്കൂട്, എന്റെ ഉപാസന, ഇത്തിരിപൂവേ ചുവന്നപൂവേ, കാതോടുകാതോരം, ചിലമ്പ്, പ്രണാമം,നീലക്കുറിഞ്ഞിപൂത്തപ്പോള്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, സന്ധ്യമയങ്ങും നേരം, വൈശാലി, ഒരു സായാഹ്നത്തിന്റെ സ്വപ്നം, മാളൂട്ടി, താഴ്വാരം,അമരം, കേളി, ചമയം, പാഥേയം, വെങ്കലം, ദേവരാഗം, മഞ്ജീരധ്വനി, ചുരം.




















19 comments:
കുട്ടന്മേനോന്,
നല്ല ഒരു കുറിപ്പ്. ഇന്നു രാവിലെ വാര്‍ത്തയില്‍ പരിപാടിയുടെ ക്ലിപ്പിംഗ്സ് കണ്ടിരുന്നു.
പല സിനിമകളിലും ഭരതന് എത്തിപ്പെടുന്ന ഉയരങ്ങള്‍ അല്‍ഭുതപ്പെടുത്തുന്നതാണ്. ഭരതനുവേണ്ടി ഒരുപാട് തിരക്കഥകള്‍ എഴുതിയ ആളാണല്ലൊ ജോണ്‍പോള്‍. അദ്ദേഹത്തെപ്പറ്റി ഇന്നലെ ഒരു പോസ്റ്റ് ഇട്ടിരുന്നു (http://prasaanth.blogspot.com/2008/07/blog-post.html).
വളരെ നല്ല റിപ്പോര്‍ട്ട് മേന്നേ. ആ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് വളരെ നന്നായി.
ഇപ്പഴും നാട്ടില്‍ തന്നെ അല്ലേ? ഭാഗ്യവാന്!!
നന്നായി, ഓര്മക്കുറിപ്പും ചിത്രങ്ങളും...
വാര്‍ത്ത കണ്ടിരുന്നു...ചിത്രങ്ങളും കുറിപ്പും ആ പ്രതിഭയെ ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു....നന്നായി...
ശ്രദ്ധേയമായ കുറിപ്പ്.
ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് നന്ദി. തൃശൂരിലുണ്ടായിട്ടും പ്രദര്‍ശനം കാണാന്‍ കഴിഞ്ഞിരുന്നില്ല.
സന്തോഷം.
തികച്ചും അവസരോചിതമായ പോസ്റ്റ്.......
ആ ചിത്രങ്ങള്‍ക്ക് പ്രത്യേക നന്ദി.....
നല്ല കുറിപ്പ്..
മേനോന് നാട്ടിലാണോ?
ചിത്രങ്ങളും കുറിപ്പും വളരെ നന്നായിരിക്കുന്നു
തൃശൂരെത്താന്‍ പറ്റിയല്ലേ,?.. അസൂയ തോന്നുന്നു..
nsonline1mEn_ne vaayichchu.
Good
:-)
Upasana
OT : In native..?
ഭരതന്റെ ഓര്‍മ്മയ്ക്കു മുന്നിലെ നല്ല ഒരു പുഷ്പാജ്ഞലി.!
"മനോഹരമായ ഓര്‍മ്മക്കുറിപ്പ്
അതുപോലെ തന്നെ പടങ്ങളും..
ആശംസകള്‍..."
ഭരതേട്ടന്റേയും പപ്പേട്ടന്റേയും കസേരകള്‍ ഇന്നും ശൂന്യം. പോസ്റ്റിന് നന്ദി.
ഭരതനില്ലാത്ത പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. മലയാള സിനിമയെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം ഭരതന് എന്ന പ്രതിഭാശാലി അവിടെയുണ്ട്. ഒരിക്കലും മരണമില്ലാത്തവരുടെ നിരയില്‍.
ഭരതന് മരിക്കുമ്പോള്‍ ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു,എന്റെ നോട്ട്ബുക്കില്‍ ഇപ്പോഴും കാണും ആ കുറിപ്പ്..
“കണ്ണുകളേയും മനസിനേയും ബോറടിപ്പിക്കാതെ സിനിമകളെ നിര്‍മ്മിച്ച ഭരതന് നിര്യാതനായി...”
പത്ത് വര്‍ഷം എത്ര പെട്ടന്നാ കടന്നു പോയത്..
മലയാള സിനിമയുടെ വളര്‍ച്ചയും പത്ത് വര്‍ഷം മുന്‍പ് നിലച്ചു..
ഫോട്ടൊകള്‍ ആള്‍കൂട്ടത്തില്‍ പെട്ടുപോയി എന്നൊരു തോന്നല്‍..
ഓര്‍മ്മകളെ തിരിച്ചു തന്നതിന് ഒരു പാട് നന്ദി..
ചില സിംഹാസനങ്ങളില്‍ വേറെയാര്‍ക്കും ഇരിക്കാനാവില്ല.. അത് സൃഷ്ടിച്ച ശില്പിക്കൊഴിച്ച്...
നല്ല റിപ്പോര്‍ട്ട് കുട്ടന്മ്മേന്നേ
Feel good......
പറയാനുള്ളതൊക്കെ എല്ലാരും പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്നാലും, ഭരതന്റെ മൂവീസ്ന്റെ list ഇട്ടതിനു പ്രത്യേകം നന്ദി.
Post a Comment