Thursday, September 17, 2009

പ്രണയത്തെക്കുറിച്ച് 101 ചവറുകള്‍ (6 - 10 ‌)


6. മഷിക്കുപ്പി


കിഴക്കോട്ടും തെക്കോട്ടും പാഞ്ഞിട്ടാകാം
ഒരു സൈക്കിള്‍
സ്റ്റാന്ഡിലിരുന്ന് ഉറങ്ങുന്നത്

താഴോട്ടും മുകളിലോട്ടും പറന്നിട്ടാകാം
ഒരു പന്ത്
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്

തിരിച്ചും മറിച്ചും കത്തുകളെഴുതിയിട്ടാവാം
ഞാനും നീയും
ഒഴിഞ്ഞ മഷിക്കുപ്പിയെ സ്നേഹിച്ചുതുടങ്ങിയത്.

7.കഥ

എങ്ങനെ ഞാനവളെ
ആട്ടിപ്പുറത്താക്കും
അവള്‍ മരിച്ചാല്‍
എന്റെ കഥയും..

8. സന്ധ്യ

സന്ധ്യ
ഒരു പിച്ചാത്തിയെടുത്ത്
നടന്നു
പകലിനെ കീറിമുറിക്കാന്‍
ഊട്ടിയിലെ നിശ്വാസങ്ങള്‍
സാക്ഷിയാക്കി..

(ഊട്ടി : തൃശ്ശൂര്‍ കേരളവര്‍മ്മ കോളജിലെ പ്രണയകൂടാരം )

9. കാക്ക

എന്റെ വീട്ടില്‍
വിരുന്നുവന്ന കാക്ക
കലമുടച്ചു,
നിറഞ്ഞ കാടിവെള്ളത്തില്‍
തല കുളിച്ചു.

ഒരു വറ്റുപോലും തിന്നാതെ
പറന്നുപോയി
ഉടയാത്ത മണ്‍കലങ്ങള്‍ തേടി.

10. ഇഷ്ടം

നിനക്ക് ചുവപ്പുമതി
എനിക്ക് നീലയും
നിനക്ക് കൃഷ്ണമണി മതി
എനിക്ക് കടുകുമണിയോളം മതി.



6 comments:

asdfasdf asfdasdf said...

പ്രണയത്തെക്കുറിച്ച് 101 ചവറുകളിലെ അടുത്ത സീരീസ്..
മഷിക്കുപ്പി, കഥ,സന്ധ്യ , കാക്ക , ഇഷ്ടം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Dinkan-ഡിങ്കന്‍ said...

തകര്‍ക്കുവാണല്ലോ മേനോനേ...
ബാക്കിയും പോരട്ടേ

ശ്രീവല്ലഭന്‍. said...

അത് കലക്കി. ഇപ്പോഴാ ഇതൊക്കെ കണ്ടത്...ഭാവിയുണ്ട്. ഭൂതത്തില്‍ എഴുതി വച്ചിരുന്നതാണെന്ന് തോന്നുന്നു. :-)

Vempally|വെമ്പള്ളി said...

ന്‍‌റ്റമ്മൊ..

സുല്‍ |Sul said...

ആഹാ
അത്രക്കായൊ?
എത്രക്കായൊ എന്നാ ചോദ്യം
അതിപ്പോഴും തീരുമാനിച്ചില്ല.

Ziya said...

തഹര്‍ത്തു
തഹര്‍ക്കുന്നു
ഇനീം തഹര്‍ക്കൂ...

ഞമര്‍ത്തു മേന്ന്‌നേ ഞമര്‍ത്തു :)