Friday, February 16, 2007

കാശിനൊരു ആശീര്‍വ്വാദം

ഗുരുവായൂര്‍ ആനക്കോട്ടയിലെ മറ്റൊരു ദൃശ്യം. ആനയെ തല്ലി ആശീര്‍വ്വാദം കൊടുപ്പിക്കുന്ന ഒന്നാം പാപ്പാനും കാശുതന്നില്ലെങ്കില്‍ തല്ലാന്‍ രണ്ടാം പാപ്പാനും.

8 comments:

വേണു venu said...

നല്ല ചിത്രം മേനോനേ.
ഇന്നലെ ഒരു സന്യാസിക്കു സമാധി നല്‍കിയതും കേരളത്തിലേതോ അ‍മ്പലത്തില്‍‍ കള്ളു കുടിച്ചൊരാന ഓട്ടന്‍‍ തുള്ളല്‍‍ നടത്തി എന്നറിഞ്ഞതിനു ശേഷം ഇങ്ങനെയുള്ള ആശീര്‍‍വാദത്തിനൊക്കെ ഒരു പേടി പോലെ.

krish | കൃഷ് said...

ആനയുടെ കഴുത്തില്‍ ഒരു ബോര്‍ഡ്‌ കൂടി തൂക്കിയിടാമായിരുന്നു, ആശീര്‍വാദത്തിന്റെ റേറ്റ്‌.
ഹാ.ഹാ..

കൃഷ്‌ | krish

മുസ്തഫ|musthapha said...

നല്ല പടം മേന്ന്നേ


അനുഗ്രഹിക്കാന്‍ ഒന്നു രണ്ടാന കൂടെ അപ്പുറത്തുണ്ടായിരുന്നെങ്കില്‍, കൃഷ് പറഞ്ഞതു പോലെ അനുഗ്രഹ വിലവിവരപ്പട്ടികയും കഴുത്തില്‍ കാണുമായിരുന്നു :)

asdfasdf asfdasdf said...

അഗ്രജാ, പാപ്പാന്‍മാരുടെ ഒരു തരം മാഫിയയാണ് അവിടെ. ഒരു ഓട്ട പ്രദക്ഷിണത്തിനിടയില്‍ എട്ട് പാപ്പാന്മാരാണ് എന്നോട് ആനവാല്‍ വേണമോയെന്ന ചോദ്യവുമായി വന്നത്. മിക്ക ആനകളുടേയും വാലിലെ രോമം പോയിട്ട് വാലു തന്നെ കാണാനാവാത്ത അവസ്ഥ.

Mubarak Merchant said...

ക്ഷേത്രാചാരങ്ങളിലെ അവിഭാജ്യ ഘടകമായി ആന തുടരുന്നിടത്തോളം കാലം ഈ പീഡനവും തുടരും. പപ്പാന്മാരെ ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എന്തൊക്കെയോ പരിപാടികള്‍ നടന്നിരുന്നു. അതൊക്കെ എന്തായോ ആവോ!

Devadas V.M. said...

ആനകളോടുള്ള ഇത്ത്രം ക്രൂരതകള്‍ തീര്‍ത്തും പരിതാപകരമാണ്. പക്ഷേ ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകള്‍ക്ക് മറ്റുള്ളവരേക്കാള്‍ കാര്യങ്ങള്‍ അല്‍പ്പം കൂടി മെച്ചമാണ്. എങ്കിലും ‘ആനവാല്‍’ മാഫിയ അവിടെയും ഉണ്ട്. എന്നാല്‍ ആനകളെ സ്നേഹിക്കുന്ന ഒരുപാട് ആളുകളും ഉണ്ട്. നിയമങ്ങള്‍ പാലിച്ചുകൊണ്ടോരു പരിപാലം ആണ് ഇക്കാര്യത്തില്‍ ആവശ്യം. ‘നിരോധന’ത്തേക്കാല്‍ ‘നിയന്ത്രണം’ അല്ലേ നല്ലത്? ഒരു ആന പ്രേമികൂടി ആയതോണ്ട് ആനയില്ലാത്ത പൂരം കാണാന്‍ ഉള്ള വിഷമം കൊണ്ട് പറഞ്ഞ് പോയതാ.

അചിന്ത്യ said...

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ ഇടഞ്ഞത് 60 ആനകള്‍ .ഇവടത്തെ ആനപ്രേമികള്‍ നിശ്ചയായും കാണേണ്ട ഒരു ഹ്രസ്വചിത്രാണ് “പതിനെട്ടാമത്തെ ആന“ .അഥവാ "the eighteenth elephant- a monologue".ആകാശവാണീലെ ബാലന്‍ സം‌വിധാനം ചെയ്ത ഈ ചിത്രം 4 മോണോലോഗുകളായിട്ടാ.ആനയാണ് പറയണത്.ആനയോട് മനുഷ്യന്‍ കാണിക്കണ ക്രൂരതകളെക്കുറിച്ച് , പൊങ്ങച്ചത്തിനേം, അവന്‍റെ മൃഗസ്നേഹം എന്ന ഹിപ്പോക്രസീനെപ്പറ്റി,ഒക്കെ ഇതിലും നല്ലൊരു പടം വന്ന് ണ്ടോ ന്ന് സംശ്യാ.ആനയ്ക്ക് ശബ്ദം കൊടുത്തിരിക്കണത് ചുള്ളിക്കാടാ. ദയവു ചെയ്തു എങ്ങന്യെങ്കിലും അതു കാണണം.ആനച്ച്ന്തം ന്നുള്ള ബ്ലോഗ്ഗിലാണ് ഈ കമെന്‍റ് ഇടേണ്ടീര്‍ന്നത് ന്ന് തോന്നുണു.

ദേവന്‍ said...

ഏതോകാലത്ത്‌ സ്വര്‍ണ്ണവും പണവുമെല്ലാം ക്ഷേത്രം വകയും ദേവസ്വം വകയും ഒക്കെയായിരുന്നപ്പോള്‍ അവിടെ ആനയും വെടിയും അമ്പാരിയും തീവെട്ടിയും കുതിരയും പടയാളിയുമൊക്കെ വേണ്ടിയിരുന്നു. ഇന്ന് അക്കാലം കഴിഞ്ഞു.

ആന ഒരു സാധാരണ വളര്‍ത്തുമൃഗമല്ല. അത്‌ കൂട്ടത്തില്‍ ജീവിക്കാനിഷ്ടപ്പെടുന്ന, തണലും പച്ചപ്പും ഒരുപാടു വേണ്ട, ജന്മനാ തീയും വെടിയൊച്ചയും പേടിയുള്ള ഒരു സുന്ദരന്‍/രി ജീവി. വലിയ ബുദ്ധിശാലി, കരുത്തും വിരുതും കുസൃതിയും സഹജമായുള്ള ജന്തു. അതിനെ പിടിച്ചു കൂച്ചുവിലങ്ങിട്ട്‌ മുന്നില്‍ തീയും ചെണ്ടയും വെടിവയ്പ്പുമായി പീഡിപ്പിക്കുന്നത്‌ പ്രാര്‍ത്ഥനയാണോ? അതോ ഉത്സവത്തിലെ ഒരു ക്രൂരവിനോദമോ?

മറുവശത്തു ചിന്തിച്ചാല്‍ ഇന്ത്യയില്‍ കാട്ടാനയെക്കാള്‍ ആയുസ്സ്‌ നാട്ടാനക്കാണെന്ന് കണക്കുകള്‍ പറയുന്നു. കാടിന്റെ ഗുണനിലവാരത്തിലെ കുറവ്‌, മലിനീകരണം, വന നശീകരണം, മഴയിലെ കുറവ്‌, തീറ്റയില്ലായ്മ, സാംക്രമിക രോഗങ്ങള്‍, വേട്ട..
രണ്ടുവഴിക്കും ആനയെ നമ്മള്‍ വെറുതേ വിടില്ല. തിമിംഗിലത്തെ വെറുതേ വിടുന്നില്ല, പിന്നല്ലേ.

തോട്ടി, തോക്ക്‌, കാഞ്ഞിരവടി, വെടി, ഇടച്ചങ്ങല, കത്തി, തീവെട്ടി, വാരിക്കുഴി, വട്ടവടം, കൂച്ചുവിലങ്ങ്‌ ഇതെല്ലാം കൈവശമുള്ളപ്പോഴും മുന്നില്‍ വന്ന് അവനൊന്നു ചിന്നം വിളിച്ചാല്‍ നമ്മള്‍ റെയിന്‍ബോ കളറില്‍ മൂത്രമൊഴിക്കും ഇല്ലേ? ആനയുടെ അടിയിലൂടെ എത്ര തവണ നൂണുപോയാലും ആ ഭയം നമ്മുടെ മനസ്സില്‍ നിന്നും പോവില്ല, അത്‌ ആനയുടെ വലിപ്പം.