Wednesday, September 16, 2009

പ്രണയത്തെക്കുറിച്ച് 101 ചവറുകള്‍ (1 - 5 ‌)


1. ഇലകള്‍


നമുക്കൊപ്പം നടന്ന
വഴിവക്കിലെ പൂമരം
ഇലകളെ തനിച്ചാക്കി.



2. മൌനം


ആകാശത്തോളം വളര്‍ത്തുവാന്‍
ഭൂമിയോളം തളര്‍ന്നു.




3. നിശാശലഭം


സ്വപ്നം കൊണ്ട് നിന്നെയുറക്കാന്‍
പകലോളം കാത്തുകിടന്നു



4. പറയാനുള്ളത്


നിന്നോട് പറയാനുള്ളതെല്ലാം
പറഞ്ഞ് പറഞ്ഞ്
പറന്നുപോയി.



5. താജ്മഹല്‍


നീയൊരു മുംതാസായിരുന്നില്ലെങ്കില്‍
എനിക്കൊരു താജ്മഹല്‍
എന്നേ പണിയുമായിരുന്നു..

(ആമുഖം :ഇതൊരു സീരീസായി എഴുതുന്നതാണ്. വിമര്‍ശനങ്ങള്‍ ക്ഷണിക്കുന്നു. കവിതയില്‍ കൈവെച്ച് പൊള്ളിയ അനുഭവം മാത്രമേയുള്ളൂ. എങ്കിലും എഴുതാതിരിക്കാന്‍ സാധിക്കാത്തതുകൊണ്ടുമാത്രമാണ് എഴുതുന്നത്. )

7 comments:

വല്യമ്മായി said...

ഭാഗ്യത്തിന് ആ ലക്കം മാതൃഭൂമി കിട്ടിയില്ല :)

asdfasdf asfdasdf said...

ഇത് മാതൃഭൂമിയിലെ അല്ല ട്ടോ.. ഇത് മഹാകവി കുട്ടന്മേനൊന്റെയാണ്. :)

മഴത്തുള്ളികള്‍ said...

മഹാകവി കുട്ടന്മേനോന്റെ പ്രണയകാവ്യങ്ങള്‍ മനോഹരം.

പ്രണയം പൂത്തുപടരട്ടെ അങ്ങനെ ;)

[ nardnahc hsemus ] said...

1-5...
അപ്പൊ അടുത്ത ഒരു മാസത്തേക്കുള്ള വകുപ്പായല്ലൊ!!
:)

നടക്കട്ടെ നടക്കട്ടെ!!

വിഷ്ണു പ്രസാദ് said...

varunnavarokke
oronn ezhuthiyaal
1001 akkaam
:)

Puttooos (Aadarsh) said...

interest ulla topic aayathu kond keri nokkiyathaanu... enthayalum 1st 5 kollaam... adipoli....

aadarsh

Muralee Mukundan , ബിലാത്തിപട്ടണം said...

അവളൊരുയില കാറ്റെത്തെറിഞ്ഞിട്ട് പറയുന്നൂ
അകം വീണാലെനിക്ക്,പുറം വീണാനിനക്ക്..