11. കുന്നിക്കുരു
കുഞ്ഞിക്കുട്ടന്റെ മുത്തശ്ശി
കുന്നിനിടയിലൂടെ
കൂവത്തിന്നരികിലൂടെ
കുന്നിക്കുരു പെറുക്കാന്‍ പോയി
കുന്നിക്കുരുക്കളെല്ലാം
കുഞ്ഞിക്കുട്ടന്റെ മുത്തശ്ശിയെ
കൂട്ടം കൂടിയെടുത്ത്
കൊണ്ടുപോയി
പ്രണയിക്കാന്‍
12. പ്രേമലേഖനം
അവിവാഹിതനായ
കവിതയെഴുതുന്ന
വയസ്സറിയാത്ത
കുഞ്ഞിരാമന് മാസ്റ്റര്‍
നിരക്ഷരയായ
സുന്ദരിയായ
വയസ്സറിയാത്ത
കുഞ്ഞാമിനയ്ക്കൊരു
പ്രേമലേഖനം കൊടുത്തു.
കുഞ്ഞാമിന
കരഞ്ഞതെന്തിനെന്ന്
കുഞ്ഞിരാമന് മാസ്റ്റര്‍ മാത്രം
കുണ്ഠിതപ്പെട്ടു.
13. പൂമരം
ചെമ്പട്ടുപുതച്ച
പൂമരമേ
കണ്ടാലറിയാതെയായി നിന്നെ
മിണ്ടുവാനില്ല നിന്നോടു
ഇലകളെ മൂടിയ നീ
യെന്നേയെനിക്കന്യയായ്..
4 comments:
അടുത്ത മൂന്നെണ്ണം കൂടി.. കുന്നിക്കുരു, പ്രേമലേഖനം , പൂമരം.
ഇന്നത്ത് പയറ്റ് കഴിഞ്ഞു.
മണി 12 എന്നാല്‍ ഉറങ്ങാം എന്നു കരുതി ഒരോ ജനാല വീതം അടച്ചു വന്നപ്പൊഴല്ലെ
ഇതാ വന്നിരിക്കുന്നു
"പ്രണയത്തെക്കുറിച്ച് 101 ചവറുകള്‍ (11 - 13)" ഇതുകൂടി നോക്കാതെ പോയാല്‍ ഉറങ്ങാന്‍ പറ്റുമോ?
"പൂമരമെ!
നിനക്ക് കുന്നിക്കുരുവിനുള്ളില് തിരുകി
ഒരു പ്രേമലേഖനം തരാം ......"
ഹാവൂ, ഇനി തിരിഞ്ഞുകിടന്നുറങ്ങാം
പ്രണയത്തെ പാതി വഴിയിലിട്ട് വാഴ്ത്തപ്പെട്ടവനായോ?
കവിതകള്‍ കൊള്ളാമല്ലോ കുട്ടന് മേനോന്.
എനിക്ക് കവിതാ രചന അറിയില്ല.
ആശംസകള്‍ നേരുന്നു.
Post a Comment