Wednesday, September 23, 2009

വാഴ്ത്തപ്പെട്ട പതിവുകള്‍


14. വാഴ്ത്തപ്പെട്ട പതിവുകള്‍

ചെമ്പട്ടുപുതച്ച
പൂമരത്തണലിലെ
ക്ലാസ് കട്ടു ചെയ്ത
പതിനൊന്നുമണിയുടെ
കുറുകലുകള്‍,

കാന്റീനിലെ
ഒഴിഞ്ഞ മൂലയിലെ
ആവി പറക്കുന്ന
പരിദേവനങ്ങള്‍,

കെമിസ്ട്രി ലാബിലെ
പുകഞ്ഞുയരുന്ന
തെറ്റിയ രസതന്ത്രങ്ങള്‍,

എന്തിനുമൊടുവില്‍
കൂര്‍ത്ത ചൂണ്ടിലെ
അസൂയയും
തുളുമ്പിയ മിഴികളും

എല്ലാം
വാഴ്ത്തപ്പെട്ട പതിവുകള്‍ മാത്രം

2 comments:

asdfasdf asfdasdf said...

പ്രണയത്തെക്കുറിച്ച് 101 ചവറുകള്‍ സീരിസിലെ 14-)മത് കവിത

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോൾ ചാറ്റ് , മൊബൈൽ,....മുതൽ പുത്തൻ സംഭവങ്ങളാണ്..കേട്ടൊ