Monday, January 04, 2010

പൂച്ച

19. പൂച്ച

എന്റെ വീട്ടിലെ
കറുത്ത പൂച്ചയും
വെളുത്ത പൂച്ചയും
പ്രണയിച്ചു.

പ്രസവിച്ചു.

ഒരു കറുത്ത പൂച്ചക്കുട്ടിയും
വെളുത്ത പൂച്ചക്കുട്ടിയും
കറുത്ത പൂച്ച
വെളുത്ത പൂച്ചക്കുട്ടിയെയും
വെളുത്ത പൂച്ച
കറുത്ത പൂച്ചക്കുട്ടിയെയും
നക്കിത്തുടച്ചു.

എങ്കിലും
ഞാന്‍ കുണ്ഠിതപ്പെട്ടത്
ഒരു പുള്ളിപ്പൂച്ചക്കുട്ടിയെ
പ്രസവിക്കാതെ
പോയതില്‍
മാത്രം
(തലക്കെട്ട് പൂച്ചയോ പൂച്ചോ ? )

8 comments:

ജെ പി വെട്ടിയാട്ടില്‍ said...

പുള്ളിപ്പൂച്ചയെ പ്രസവിക്കണമെങ്കില്‍ തള്ളപ്പൂച്ച ഒരു പുള്ളിയായിരിക്കണം !!!!

എം പി.ഹാഷിം said...

good

Devadas V.M. said...

കറുത്തതായാലും വെളുത്തതായാലും എലിയെപ്പിടിച്ചാൽ മതിയെന്നല്ലേ പ്രമാണം

umbachy said...

പൂച്ച് അകത്തായി

ബഷീർ said...

പോച്ച് :)

Muralee Mukundan , ബിലാത്തിപട്ടണം said...

തള്ളപ്പൂച്ച കള്ളിപ്പൂച്ചയല്ലാത്തതിനാൽ
തള്ളപ്പൂച്ചയുടെ പള്ളയിൽ വളർന്നില്ല
പുള്ളിപ്പൂച്ചകൾ കള്ളിവെളിച്ചത്താക്കുവാൻ.....

എന്നാലും പൂച്ച് പുറത്തായല്ലോ !

ഏറനാടന്‍ said...

ഭൂച്ച്!

ജയരാജ്‌മുരുക്കുംപുഴ said...

best wishes