Wednesday, January 16, 2008

നിഴല്‍



എത്ര പറഞ്ഞിട്ടും തിരിച്ചുപോവാത
മറിച്ചു പറയാനൊന്നുമില്ലാതെ
എന്നെ പുണരാന്‍ വെമ്പുന്ന
വെറുമൊരു നിഴലാണു നീ.

വിട്ടുപോവുക വിട്ടുപോവുക
നീയറിയാതൊരു നിമിഷത്തെ
എനിക്കു വിട്ടുതരിക
ഉറങ്ങട്ടെ സ്വസ്ഥം .

16 comments:

ഏറനാടന്‍ said...

ങ്‌ഹേ! കുട്ടന്‍‌മേനോന്‍സ് കിടിലന്‍ കവിതൈയൊ? യാരും യിത് പാക്കവേയില്ലായാ? യേന്‍ വഹൈ ഒരു തേങ്കൈ ഇങ്കെ.. ഠോ...

ജ്യോനവന്‍ said...

നല്ല ചിത്രം

മുസ്തഫ|musthapha said...

നിങ്ങക്ക് വേറെ പണ്യൊന്നൂല്ലേ മനുഷ്യ... ചുമ്മാ നെഴലിനോട് വര്‍ത്താനം പറയാന്‍... :)

കുട്ടാ... നല്ല ആശയവും വരികളും...!

ശ്രീ said...

നടന്നതു തന്നെ...

നല്ല ആശയം!
:)

Kaithamullu said...

നന്നായിരിക്കുന്നൂ, മേന്‍‌ന്നേ!

നീയറിയാതെ...ആവര്‍ത്തനം?

[ nardnahc hsemus ] said...

എത്ര പറഞ്ഞിട്ടും തിരിച്ചുപോവാതെ
മറിച്ചു പറയാനൊന്നുമില്ലാതെ
ഉറങ്ങുമ്പോള്‍ മാത്രമെന്നെ
നെഞ്ചോട് ചേര്‍ക്കുന്ന നീ,
നീയെനിയ്ക്കാരാണ്?.

വിട്ടുപോവുക വിട്ടുപോവുക
നീയില്ലാത്തൊരു നിമിഷത്തെ
എനിക്കു വിട്ടുതരിക..
നിന്റെ കാലുകളില്‍
എപ്പോഴുമെന്നെയിങനെ
കെട്ടിയിടാതിരിയ്ക്കുക..

ഇത് ഞാന്‍ പറഞതല്ല, നിഴല്‍ പറഞതാ :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഞാനറിയാതെ പലനാള്‍-
ചൂടില്‍ പൊടിമന്‍ഞ്ഞു പതിഞ്ഞ-
വിയര്‍പ്പിനൊപ്പം നീയും,
തറയില്‍ പടര്‍ന്നിരുന്നു.
വെളിച്ചത്തിന്‍ ഇത്തിരി വട്ടത്തില്‍,
എന്റെ മുന്നില്‍ നീ കാലിടറിവീണു.
പിനെയെന്നോയെന്‍ വഴികള്‍,
വേര്‍പിരിഞ്ഞുനീയെന്‍ പാഴ്കിനാവായ്‌.
വഴിയരികില്‍നിന്നു നീയെന്നെ മോഹിപ്പിച്ചു.
ഞാനറിയാതെ പിന്നെയെന്നോ-
നിന്നിലേക്കെത്തി വീണ്ടും ഞാന്‍.
ഒരുനാള്‍ നിന്‍ മുഖം മണ്ണില്‍-
ഞാന്‍ പൂഴ്ത്തിയപ്പോള്‍ കേട്ടു,
എന്നെ തേടൂന്ന ഒരുപാടു നിഴലുകളാം-
കാലൊച്ചകള്‍,നിഴലുകളാം കാലൊച്ചകള്‍.
ആ കാലൊച്ചകളെല്ലാം എന്റെതാണെന്നറിയാന്‍,
ഞാന്‍ വൈകി,പണ്ടു ഞാന്‍ നേരിടാന്‍ മടിച്ച-
യാഥാര്‍ത്യങ്ങളാണാ നിഴലുകളെന്നറിയാന്‍
ഞാന്‍ വൈകി,നിഴലുകളെന്നറിയാന്‍ ഞാന്‍ വൈകി.

Teena C George said...

കുട്ടന്‍മേനൊന്‍, നിഴല്‍ നന്നായിരിക്കുന്നു...

സുമേഷ്, ഉറങ്ങുമ്പോള്‍ മാത്രമെന്നെ
നെഞ്ചോട് ചേര്‍ക്കുന്ന... മനോഹരം...

പപ്പൂസ് said...

ആ ലൈറ്റ് ഓഫ് ചെയ്ത് കിടന്നുറങ്ങൂ... നോ നിഴല്‍! ആസ് സിമ്പിള്‍ ആസ് ദാറ്റ്... ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മാ നിഴലേ...

ചുമ്മാ അങ്ങോരു കൂടെ പോന്നോട്ടെ.

വേണു venu said...

നിഴലല്ലെ മേനോനെ, അതിനെ അതിന്‍റെ പാട്ടിന്‍ വിട്ടേക്കൂ..:)

ദിലീപ് വിശ്വനാഥ് said...

വിട്ടുപോവുക വിട്ടുപോവുക
നീയറിയാതൊരു നിമിഷത്തെ
എനിക്കു വിട്ടുതരിക
ഉറങ്ങട്ടെ സ്വസ്ഥം .

കിടിലന്‍ വരികള്‍ മേനനേ...ആ പടം ആരു വരച്ച‌താ?

:: VM :: said...

ആഹാ!

ഞാനിതിനൊരു അഡന്‍ഡം എഴുതാം [ മറുകവിത എന്നു പറയാനാവില്ല, കാരണം താങ്കളെഴുഥിയതു കവിതയാണോ എന്നു ഉറപ്പില്ലല്ലോ ]


ഇരുട്ടിനെ പേടിക്കുന്ന ഞാന്‍ കൂ‍രിരുളില്‍ ഒരു കമ്പനിക്കായ്യി തിരയുമ്പോള്‍ വരാത്ത നീ
എന്തിനീ നിഴല്‍നീളും സായന്തനത്തിലെന്‍ കൂടെ?
എനീച്ച് പോടാ കോപ്പേ!


[അവസാന വരി കുട്ടമേനോനോടല്ല..നിഴലിനോടാ..]
സംഭവം നിമിഷകവിവ്തയോ, ചിന്തയോ ആണേ!


-ഇടിവാള്‍

sandoz said...

ഒരെണ്ണമേ ഒള്ളൂവെങ്കില്‍ ഒലക്കക്കടിച്ച് വളര്‍ത്തണമെന്ന് കേട്ടിട്ടില്ലേ....
അങ്ങനെ ചെയ്യാഞിട്ടാ നെഴലിനു ചെല്ലൂളിയില്ലാതെ പോയത്.. .
നല്ല അടി കൊടുക്കണം..

മുസാഫിര്‍ said...

നമ്മള്‍ ഉറങ്ങുമ്പോള്‍ നിഴലും ഉറങ്ങില്ലേ മേന്‍‌നേ ..
കവിതയില്‍ ചോദ്യമില്ല അല്ലെ.
കുഞ്ഞിക്കവിത ഇഷ്ടമായി.

simy nazareth said...

വിട്ടുപോയാല്‍ ഉറങ്ങുമോ?
അതോ വിട്ടുപോയല്ലോ എന്നു കരയുമോ?